കള്ളക്കുന്ന് വെള്ളച്ചാട്ടം
ദൃശ്യരൂപം
തൃശ്ശൂർജില്ലയിലായി കുതിരാൻ മലകളുടേയും വെള്ളായനി മലയുടേയും ഇടയിൽ വാണിയംപാറയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് കള്ളക്കുന്ന് വെള്ളച്ചാട്ടം. പീച്ചി ഡാമിന്റെ പ്രധാന വൃഷ്ടിപ്രദേശമാണ് കള്ളക്കുന്ന്. മഴക്കാലത്ത് സജീവമാകുന്ന ഈ വെള്ളച്ചാട്ടം ഒഴുകി കുതിരാനുസമീപം പീച്ചി റിസർവ്വോയറിൽ ചെന്ന് ചേരുന്നു.