കരിമ്പുള്ളി സാർജന്റ്
ദൃശ്യരൂപം
കരിമ്പുള്ളി സാർജന്റ് | |
---|---|
Dorsal view | |
Ventral view | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. perius
|
Binomial name | |
Athyma perius |
കാടുകളിലും,കാവുകളിലും കാണപ്പെടുന്ന ശലഭമാണ് കരിമ്പുള്ളി സാർജന്റ് (Common Sergeant).[1][2][3][4] ഇതിന്റെ ചിറകിലെ വരകൾ പട്ടാളകുപ്പായത്തിലെ വരകളെ ഓർമ്മിപ്പിയ്ക്കുന്നതിനാലാണ് ഇതിനെ സാർജന്റ് എന്നപേരു ചേർത്തു വിളിയ്ക്കുന്നത്. ഇവ വളരെ ഉയരത്തിൽ പറക്കാറില്ല. പൂന്തേൻ ഇഷ്ടപ്പെടുന്ന കരിമ്പുള്ളിയ്ക്ക് നനഞ്ഞ മണ്ണിലെ ലവണങ്ങളും ഇഷ്ടമാണ്.
നിറം
[തിരുത്തുക]ആൺ പൂമ്പാറ്റയ്ക്ക് കറുപ്പുനിറമാണ്. കറുപ്പ്കലർന്ന തവിട്ടുനിറമുള്ളതാണ് പെൺ ശലഭം. ചിറകു വിരിച്ചാൽ മൂന്ന് വെളുത്ത പട്ടകൾതെളിയും. ചിറകിന്റെ അടിവശത്തിനു തവിട്ടു കലർന്ന മഞ്ഞനിറമാണ്. പിൻചിറകിന്റെ അടിയിലെ ഒരു നിര കറുത്ത പുള്ളികൾ ഇതിന്റെ സവിശേഷതയാണ്.[3] മുൻചിറകിന്റെ പുറത്തെ മേല്പട്ടയിൽ മൂന്നുപുള്ളികൾ ഉണ്ട്. ഇതിൽ രണ്ടെണ്ണം ചെറുതും ഒന്നു നീണ്ടതുമാണ്. ഈ പുള്ളികളുടെ ക്രമീകരണം കൊണ്ട് ഇവയെ തിരിച്ചറിയാം.
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 196. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Markku Savela (March 9, 2007). "Athyma". Lepidoptera and some other life forms. Retrieved September 8, 2007.
- ↑ 3.0 3.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 315–316.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 184–187.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Athyma perius എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.