ഒന്നാം ലോക്സഭ
ദൃശ്യരൂപം
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
സ്വാതന്ത്രാനന്തരം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ രൂപീകരിച്ച ഒന്നാം ലോക്‌സഭ 15 ഏപ്രിൽ 1952 ൽ നിലവിൽ വന്നു. ആദ്യ ലോക്‌സഭയുടെ കാലാവധി 4 ഏപ്രിൽ 1957 വരെ ആയിരുന്നു.
ഒന്നാം ലോക്‌സഭയിലെ അംഗങ്ങൾ
[തിരുത്തുക]ഒന്നാം ലോകസഭയിൽ ഇന്നത്തെ രീതിയിലുള്ള സംസ്ഥാന ക്രമീകരണം അല്ലാതെ ആകെ 28 പ്രദേശങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. [1]
ക്ര.നം. | സംസ്ഥാനം | അംഗങ്ങളുടെ എണ്ണം |
---|---|---|
1 | അജ്മീർ | 2 |
2 | ആൻഡമാൻ നിക്കോബാർ | 1 |
3 | ആസ്സാം | 15 |
4 | ഭോപാൽ | 2 |
5 | ബിഹാർ | 58 |
6 | ബിലാസ്‌പൂർ | 1 |
7 | ബോംബൈ | 49 |
8 | കൂർഗ് | 1 |
9 | ഹിമാചൽ പ്രദേശ് | 3 |
10 | ഹൈദരാബാദ് | 25 |
11 | ജമ്മു കാശ്മീഷ് | 6 |
12 | കച്ച് | 2 |
13 | മധ്യ ഭാരത് | 11 |
14 | മധ്യ പ്രദേശ് | 35 |
15 | മദ്രാസ് | 81 |
16 | മണിപ്പൂർ | 2 |
17 | മൈസൂർ | 11 |
18 | ഡെൽഹി | 4 |
19 | ഒഡീഷ | 22 |
20 | പട്യാല കിഴക്കൻ പഞ്ചാബ് പ്രദേശങ്ങൾ | 6 |
21 | പഞ്ചാബ് | 19 |
22 | രാജസ്ഥാൻ | 24 |
23 | സൗരാഷ്ട്ര | 8 |
24 | തിരു-കൊച്ചി | 13 |
25 | ത്രിപുര | 2 |
26 | ഉത്തർ പ്രദേശ് | 93 |
27 | വിന്ധ്യ പ്രദേശ് | 6 |
28 | പശ്ചിമ ബംഗാൾ | 39 |
കേരളത്തിൽ നിന്നുമുള്ള അംഗങ്ങൾ
[തിരുത്തുക]ഇന്നത്തെ കേരളം ഉൾപ്പെട്ടിരുന്നത് തിരു-കൊച്ചി, മദ്രാസ് എന്നീ സംസ്ഥാന ഭാഗങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. തിരുവിതാംകൂർ - കൊച്ചി സംസ്ഥാനത്തു നിന്നും 13 അംഗങ്ങളും മദ്രാസ് സംസ്ഥാനത്തു നിന്നും ഇന്നത്തെ കേരളം ഉൾപ്പെടുന്ന പ്രദേശങ്ങൾ ആയ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തലശ്ശേരി എന്നീ പ്രദേശങ്ങളും ഉൾപ്പെടെ ആകെ 18 അംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.[2] [3]
1st Lok Sabha members എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ ലോക്‌സഭയുടെ സൈറ്റിൽ നിന്നും.
- ↑ ലോക്സഭ സൈറ്റിൽ നിന്നും. തിരുക്കൊച്ചി സംസ്ഥാനത്തു നിന്നുള്ള ഒന്നാമത്തെ ലോക്‌സഭാ അംഗങ്ങൾ
- ↑ ലോക്സഭ സൈറ്റിൽ നിന്നും. മദ്രാസ് സംസ്ഥാനത്തു നിന്നുള്ള ഒന്നാമത്തെ ലോക്‌സഭാ അംഗങ്ങൾ