Jump to content

ഈദ് ഗാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈദ് ഗാഹിൽ ഈദ് സന്ദേശം നൽകുന്ന ഇമാം. ജിദ്ദ നഗരത്തിൽ നിന്നുമുള്ള ദൃശ്യം

മുസ്ലിംകളുടെ പെരുന്നാൾ പ്രാർത്ഥന( നമസ്കാരം) നടക്കുന്ന സ്ഥലം ആണ് ഈദ് ഗാഹ്.ഈദ് എന്ന അറബി പദവും ഗാഹ് എന്ന പേർഷ്യൻ പദവും ചേർന്നാണ് ഈ പ്രയോഗമുണ്ടായത്.സമയം, സ്ഥലം, ഇടം എന്നൊക്കെയാണ് ഗാഹിന്റെ സാരം.പ്രത്യേക ആവശ്യത്തിന് ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളെ ഗാഹ് എന്ന് പറയാറുണ്ട്.കോടതിക്ക് ബാർഗാഹ് എന്നും,വിനോദങ്ങൾ അർങ്ങേറുന്ന സ്ഥലത്തിന് ബാസീ ഗാഹ് എന്നും പറയുന്നു. ഖുർആനിലോ ഹദീഥിലോ ഈദ് ഗാഹ് എന്ന പ്രയോഗമില്ല.നമസ്കാരസ്ഥലം എന്ന അർഥത്തിൽ മുസ്വല്ല എന്ന വാക്കാണ് ഹദീഥിൽ വന്നിട്ടുള്ളത്.ഈദ് ഗാഹുകൾക്ക് അറബിയിൽ മൈദാനുസ്വലാത് എന്നാണ് സാധാരാണ പറയുക.

നബിചര്യയിൽ

[തിരുത്തുക]

പെരുന്നാൾ പ്രാർത്ഥന( നമസ്കാരം) പള്ളിയിൽ വെച്ചാകാമെങ്കിലും പ്രത്യേകം സജ്ജമാക്കിയ ഈദ് ഗാഹുകളിൽ നടത്തുന്നതാണ് നബിചര്യ(സുന്നത്ത്).മുഹമ്മദ്നബി ജീവിതകാലത്തിനിടയിൽ ഒരു തവണ മാത്രമെ പള്ളിയിൽ വെച്ച് പെരുന്നാൾ പ്രാർത്ഥന നടത്തിയിട്ടുള്ളൂ( മഴയായതിനാൽ ഈദ് ഗാഹ് പ്രായോഗികമല്ലാത്തതിനാൽ).പെരുന്നാൾ ദിനത്തിൽ പ്രഭാതപ്രാർത്ഥനക്ക് ശേഷം കുളിച്ച് പുതുവസ്ത്രങ്ങളണിഞ്ഞ് കുടുംബാംഗങ്ങളോടൊത്ത് ഈദ് ഗാഹിലെത്തണം. ദൈവത്തെ പ്രകീർത്തിക്കുന്ന വചനങ്ങൾ മുഴക്കിയാണ് ഈദ് ഗാഹുകളിൽ അണിനിരക്കേണ്ടത്. ആദ്യം രണ്ട് തവണ(റകഅത്) നമസ്കരിച്ച ശേഷം നേതാവ് (ഇമാം) ഈദ് സന്ദേശം നൽകുന്നതോടെ ഈദ് പ്രാർത്ഥന പൂർണ്ണമാകുന്നു.

2013ലെ ഈദുൽ ഫിത്‌റിന്‌ ഡൽഹി ജമാ മസ്‌ജിദിൽ നിന്നുള്ള ദൃശ്യം

കേരളത്തിൽ

[തിരുത്തുക]

കേരളത്തിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്ന പതിവ് ആദ്യകാലത്ത് ഉണ്ടായിരുന്നില്ല.1932ൽ ഒരു ബലി പെരുന്നാളിന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് കേരളത്തിൽ ആദ്യമായി ഈദ് ഗാഹ് സംഘടിപ്പിച്ചത്.എന്നാൽ കേരളത്തിനു പുറത്ത് ഇന്ത്യയിലെ എല്ലാ സ്ഥലത്തും ഈദ് ഗാഹുകൾ വ്യാപകമാണ്.[1]

ഗൾഫ് നാടുകളിൽ ഗൾഫ് നാടുകളിലും മലയാളികൾ ഈദുഗാഹുകൾ സംഘടിപ്പിച്ച് വരുന്നു.കുവൈത്തിലെ മലയാളികളായ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ഈദ് ഗാഹ് സംഘടിപ്പിച്ചത് കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെൻററാണ്. അബ്ബാസിയയിൽ നടന്ന ഈദുഗാഹിന് അബ്ദുൽ അസീസ് സലഫി നേതൃത്യം നൽകി

അവലംബം

[തിരുത്തുക]
  1. ഇസ്ലാമിക വിജ്ഞാനകോശം -ഭാഗം 6- പേജ് 266 ,പ്രസാ: ഐ.പി.എച് കോഴിക്കോട്.isbn-81-7204-800-9
"https://ml.wikipedia.org/w/index.php?title=ഈദ്_ഗാഹ്&oldid=1841681" എന്ന താളിൽനിന്ന് ശേഖരിച്ചത്