Jump to content

ആലു നഹ്‌യാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുണൈറ്റഡ് അറബ് എമിറേറ്റുകളിലെ ആറ് രാജവംശങ്ങളിലൊന്നും തൽസ്ഥാനമായ അബൂദബിയുടെ ഭരണാധികാരികളുമാണ് ആലു നഹ്‌യാൻ അഥവാ നഹ്‌യാൻ കുടുംബം (അറബി: آل نهيان). ബനീ യാസ് കുടുംബത്തിന്റെ ഭാഗമായ ആലു ബൂഫലാഹ് അഥവാ ബൂഫലാഹ് കുടുംബത്തിലെ ഒരു ശാഖയാണ് ആലു നഹ്‌യാൻ. ദുബായ് ഭരണാധികാരികളായ ആലു മഖ്‌തൂം കുടുംബവുമായി ഇവർക്ക് കുടുംബ ബന്ധങ്ങളുണ്ട്. ലിവ മരുപ്പച്ചയിൽ ജീവിച്ചിരുന്ന ബനീ യാസ് പതിനെട്ടാം നൂറ്റാണ്ടിലാണ് അബൂദബിയിലെത്തുന്നത്[1]. 1793 മുതൽ അവർ അബൂദബിയിൽ ഭരണം ആരംഭിച്ചു. 1793 മുതൽ 1966 വരെ വിവിധ അട്ടിമറികളിലായി 8 ഭരണാധികാരികൾ കൊല്ലപ്പെടുകയും, അഞ്ച് പേർ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയും ചെയ്യുകയുണ്ടായി[2][3].

18-ാം നൂറ്റാണ്ടിൽ ലിവ ഒയാസിസിൽ നിന്നാണ് ബനി യാസ് അബുദാബിയിലെത്തിയത്. മുൻപ് ലിവ ഭരിച്ചുവന്ന അവർ 1793 മുതൽ അബുദാബി ഭരിച്ചു. 1793 നും 1966 നും ഇടയിൽ നടന്ന അട്ടിമറികളിൽ അഞ്ച് ഭരണാധികാരികൾ അട്ടിമറിക്കപ്പെടുകയും എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.[4] [5]

അവലംബം

[തിരുത്തുക]
  1. Motohiro, Ono (March 2011). "Reconsideration of the Meanings of the Tribal Ties in the United Arab Emirates: Abu Dhabi Emirate in Early ʼ90s" (PDF). Kyoto Bulletin of Islamic Area Studies. 4–1 (2): 25–34. Retrieved 17 April 2013.
  2. Davidson, Christopher M. (2011). Abu Dhabi: Oil and Beyond (in ഇംഗ്ലീഷ്). Hurst. ISBN 9781849041539.
  3. James Onley; Sulayman Khalaf (2006). "Shaikhly Authority in the Pre‐oil Gulf: An Historical–Anthropological Study". History and Anthropology. 17 (3): 189–208. doi:10.1080/02757200600813965. S2CID 53984524.
  4. Davidson, Christopher M. (2011). Abu Dhabi: Oil and Beyond (in ഇംഗ്ലീഷ്). Hurst. ISBN 9781849041539.
  5. James Onley; Sulayman Khalaf (2006). "Shaikhly Authority in the Pre‐oil Gulf: An Historical–Anthropological Study". History and Anthropology. 17 (3): 189–208. doi:10.1080/02757200600813965.
"https://ml.wikipedia.org/w/index.php?title=ആലു_നഹ്‌യാൻ&oldid=3986247" എന്ന താളിൽനിന്ന് ശേഖരിച്ചത്