Jump to content

ലിസ്ബൺ ഭൂകമ്പം (1755)

Coordinates: 36°N 11°W / 36°N 11°W / 36; -11
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
1755ലെ ലിസ്ബൺ ഭൂകമ്പം

Date1 November 1755 (1755-11)
Magnitude8.5–9.0 Mw (est.)
Epicenterസെന്റ് വിൻസെന്റ് മുനമ്പിനു 200കിമീ (120മൈ) പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ്
Countries or regionsകിങ്ഡം ഓഫ് പോർച്ചുഗൽ, കിങ്ഡം ഓഫ് സ്പെയിൻ, മൊറോക്കൊ. ഇതുമൂലമുണ്ടായ സുനാമി തെക്കൻ ഗ്രേറ്റ് ബ്രിട്ടണെയും അയർലൻഡിനെയും ബാധിച്ചു.
Casualties10,000–100,000 മരണങ്ങൾ

പോർച്ചുഗീസ് നഗരമായ ലിസ്ബണിൽ 1755 നവംബർ ഒന്നിനുണ്ടായ ഭൂകമ്പമാണ് ലിസ്ബൺ ഭൂകമ്പം. യൂറോപ്പിനെയാകെ പിടിച്ചു കുലുക്കിയ ഭൂകമ്പം നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭൂകമ്പം കാര്യമായ ആളപായം ഉണ്ടാക്കിയില്ലെങ്കിലും കടലിൽ നിന്നുതുടർന്നുണ്ടായ സുനാമിത്തിരകൾ നഗരത്തെ ശവപ്പറമ്പാക്കി മാറ്റി. അറുപതിനായിരത്തോളം പേരുടെ ജീവനാണ് അന്ന് സുനാമിയിൽ നഷ്ടമായത്.

ഈ പ്രകൃതിദുരന്തം 18-ആം നൂറ്റാണ്ടിലെ യൂറോപ്യൻ ചിന്തയെ നിർണ്ണായകമാം വിധം സ്വാധീനിച്ച സംഭവമാണ്. പരമ്പരാഗതമായ ശുഭചിന്തയേയും ദൈവപരിപാലനാവാദത്തേയും (Theodicy) ചോദ്യം ചെയ്യാൻ അത് വോൾട്ടയറെയും മറ്റും പ്രേരിപ്പിച്ചു. ലീബ്നീസിനെപ്പോലുള്ള ചിന്തകന്മാരുടെ ദൈവപരിപാലനാവാദത്തെ പരിഹസിച്ച് വോൾട്ടയർ അദ്ദേഹത്തിന്റെ നായകശില്പമായ കാൻഡീഡ് എന്ന ലഘുനോവൽ എഴുതിയത് ലിസ്ബണിലെ ഭൂകമ്പത്തെ തുടർന്നായിരുന്നു. ഭൂകമ്പങ്ങളുടെ കാരണങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഏതാനും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ ഇത് വിഖ്യാതദാർശനികൻ ഇമ്മാനുവേൽ കാന്റിനും അവസരമൊരുക്കി.

പുറത്തേയ്ക്കുള്ള കണ്ണികൾ

36°N 11°W / 36°N 11°W / 36; -11