Jump to content

ചെങ്കണ്ണിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ചെങ്കണ്ണിയാൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Subfamily: Barbinae
Genus: Sahyadria
Species:
S. chalakkudiensis
Binomial name
Sahyadria chalakkudiensis
(Menon, Rema Devi & Thobias, 1999)
Synonyms
  • Puntius chalakkudiensis Menon, Rema Devi & Thobias, 1999

ചെങ്കണ്ണിയാൻ എന്ന Sahyadria chalakkudiensis കേരളത്തിലെ പശ്ചിമഘട്ട നിരകളിൽ പ്രാദേശികമായി ചാലക്കുടിപ്പുഴയിൽ മാത്രം കണ്ടു വരുന്ന സൈപ്രിനിഡ് സ്പീഷിസിലുള്ള ഒരു മത്സ്യമാണ്. ഏതാണ്ട് 12.5 സെന്റിമീറ്റർ (4.9 ഇഞ്ച്) നീളം ഉണ്ടാകുന്ന ഈ മത്സ്യങ്ങൾ[2] ഡെനിസൺ ബാർബുമായി സാമ്യമുള്ളവയാണ്. ഈ മത്സ്യവും ഡെനിസൺ ബാർബും (S. denisonii) മിസ്സ് കേരള എന്ന് അലങ്കാര മത്സ്യം വളർത്തുന്നവർക്കിടയിൽ അറിയപ്പെടുന്നു. [3] 1996ലാണ് ആദ്യമായി അലങ്കാരമത്സ്യമെന്ന പേരിൽ വിദേശത്തേക്ക് കയറ്റി അയക്കപ്പെടുന്നത്. 2003 ൽ സിങ്കപ്പൂരിൽ നടന്ന അക്വാരമ എന്ന അലങ്കാരമത്സ്യങ്ങളുടെ പ്രദർശനത്തിൽ മൂന്നാം സ്ഥാനം നേടിയതോടെ പ്രശസ്തിനേടി. അലങ്കാര മത്സ്യ വിപണിയുടെ 60-65% ചെങ്കണ്ണിയാൻ ആണ്.[4]

വംശനാശഭീഷണി നിലനിലുന്ന ഇവയെ അലങ്കാര മത്സ്യവിപണിയും ആവാസ വ്യവസ്ഥയിലെ വ്യതിയാനവും മറ്റുമാണ് അപകടത്തിലാക്കിയിരിക്കുന്നത്.[1]

മിസ് കേരളയുടെ വംശശാസ്ത്രം, വിന്യാസം, സംരക്ഷണ തന്ത്രങ്ങൾ എന്നിവയെക്കുറിച്ച നിരവധി ലേഖനങ്ങൾ പ്രസിദ്ധികരിച്ചത് ഡോ. രാജീവ് രാഘവൻ, ഡോ അൻവർ അലി തുടങ്ങിയവരാണ്. [4]

റഫറൻസുകൾ

  1. 1.0 1.1 Raghavan, R. & Ali, A. 2011. Sahyadria chalakkudiensis. In: IUCN 2013. IUCN Red List of Threatened Species. Version 2013.2. <www.iucnredlist.org>. Downloaded on 28 November 2013.
  2. Froese, Rainer, and Daniel Pauly, eds. (2013). "Sahyadria chalakkudiensis" in ഫിഷ്ബേസ്. October 2013 version.
  3. "Mathrubhumi - Print". Retrieved 2021-08-21.
  4. 4.0 4.1 "ഈ കുഞ്ഞൻ മീനിന് മിസ് കേരള എന്ന പേര് നൽകിയത് ഒരു വനിതയാണ്, ആരാണവർ?". Retrieved 2021-08-21.
"https://ml.wikipedia.org/w/index.php?title=ചെങ്കണ്ണിയാൻ&oldid=3957912" എന്ന താളിൽനിന്ന് ശേഖരിച്ചത്