Jump to content

ഖാലിദ സിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഖാലിദ സിയ
খালেদা জিয়া
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ്
പദവിയിൽ
ഓഫീസിൽ
1981 മേയ് 30
മുൻഗാമിസിയാവൂർ റഹ്മാൻ
ബംഗ്ലാദേശ് പ്രധാനമന്ത്രി
ഓഫീസിൽ
2001 ഒക്റ്റോബർ 10 – 006 ഒക്റ്റോബർ 29
രാഷ്ട്രപതിഷഹാബുദ്ദീ‌ൻ അഹമ്മദ്
ബദ്രുദ്ദോസ ചൗധരി
ഇയാജുദ്ദീൻ അഹമ്മദ്
മുൻഗാമിലതീഫുർ റഹ്മാൻ (ചുമതല വഹിച്ചിരുന്നു)
പിൻഗാമിഇയാജുദ്ദീൻ അഹമ്മദ് (ചുമതല വഹിച്ചിരുന്നു)
ഓഫീസിൽ
1991 മാർച്ച് 20 – 1996 മാർച്ച് 30
രാഷ്ട്രപതിഷഹാബുദ്ദീൻ അഹമ്മദ് (ചുമതല വഹിച്ചിരുന്നു)
മുൻഗാമികാസി സഫർ അഹമ്മദ്
പിൻഗാമിമുഹമ്മദ് ഹബീബുർ റഹ്മാൻ (ചുമതല വഹിച്ചിരുന്നു)
പ്രതിപക്ഷ നേതാവ്
ഓഫീസിൽ
2008 ഡിസംബർ 29 – 2014 ജനുവരി 9
മുൻഗാമിSheikh Hasina
പിൻഗാമിRowshan Ershad
ഓഫീസിൽ
23 June 1996 – 15 July 2001
മുൻഗാമിഷൈഖ് ഹസീന
പിൻഗാമിഷൈഖ് ഹസീന
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-08-15) 15 ഓഗസ്റ്റ് 1946  (78 വയസ്സ്)
ദിൻജാപൂർ, ബ്രിട്ടീഷ് ഇന്ത്യ
(ഇപ്പോൾ ബംഗ്ലാദേശിൽ)
രാഷ്ട്രീയ കക്ഷി‌നാഷണലിസ്റ്റ് പാർട്ടി (1979 മുതൽ ഇപ്പോ‌ൾ വരെ)
ചതുർ കക്ഷി സഖ്യം (2001–2011)
18 കക്ഷി സഖ്യം (2011–ഇപ്പോൾ വരെ)
പങ്കാളിസിയാവൂർ റഹ്മാൻ (1960–1981)
കുട്ടികൾതാരിഖ്
അറാഫത്ത്

1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവാണ് ബീഗം ഖാലിദ സിയ (ബംഗാളി: খালেদা জিয়া; ജനനം 1945 ഓഗസ്റ്റ് 15[1]). 1991-ൽ അധികാരത്തിലെത്തിയപ്പോൾ രാഷ്ട്ര‌ത്തിന്റെ ചരിത്രത്തിൽ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ സ്ത്രീയായി ഇവർ മാറി. 1988–1990 കാലഘട്ടത്തിൽ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്ക്ക് ശേഷം ഇസ്ലാമികലോകത്ത് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സ്ത്രീയായിരുന്നു ഖാലിദ സിയ. തന്റെ ഭർത്താവായിരുന്ന പ്രസിഡന്റ് സിയാവൂർ റഹ്മാൻ 1970-കളുടെ അവസാനം സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി.) എന്ന കക്ഷിയുടെ നേതാവുമാണ് ഖാലിദ സിയ.

1982-ൽ പട്ടാള അട്ടിമറിയിലൂടെ സൈനിക ജനറൽ എർഷാദ് അധികാരം പിടിച്ചെടുത്തതിനുശേഷം 1990-ൽ ഇർഷാദിന്റെ ഭരണകൂടം നിലം പതിക്കുന്നതുവരെ ഖാലിദ ജനാധിപത്യത്തിനായുള്ള മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. 1991-ലെ പൊതു തിരഞ്ഞെടുപ്പിൽ ബി.എൻ.പി. അധികാരത്തിൽ വന്നതോടെ ഖാലിദ ഭരണത്തിലെത്തി. 1996-ൽ കുറച്ചുകാലം മാത്രം അധികാരത്തിലുണ്ടായിരുന്ന ഭരണകൂടത്തിലും ഖാലിദ പ്രധാനമന്ത്രിയായിരുന്നു. 1996-ൽ രണ്ടാം വട്ട തിരഞ്ഞെടുപ്പിനുശേഷം അവാമി ലീഗ് അധികാരത്തിൽ വന്നു. 2001-ൽ വീണ്ടും ഖാലിദ സിയയുടെ പാർട്ടി അധികാരത്തിലെത്തി. 1991-ലും 1996-ലും 2001-ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ബംഗ്ലാദേശിൽ അഞ്ച് പാർലമെന്റ് മണ്ഡലങ്ങളിൽ നിന്ന് ഖാലിദ സിയ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

ഫോബ്സ് മാസിക ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഖാലിദ സിയയെ 2004-ൽ 14-ആം സ്ഥാനത്തും,[2] 2005-ൽ 29-ആം സ്ഥാനത്തും,[3] 2006-ൽ 33-ആം സ്ഥാനത്തും[3][4] ഉൾപ്പെടുത്തിയിരുന്നു.

2006-ൽ കാലാവധി അവസാനിച്ചശേഷം 2007 ജനുവരിയിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയ അക്രമങ്ങളും ഉൾപ്പോരും കാരണം വൈകുകയുണ്ടായി. ഇത് രക്തച്ചൊരിച്ചിലില്ല്ലാതെ ഒരു പട്ടാളവിപ്ലവത്തിലൂടെ ഒരു കാവൽ ഭരണകൂടം അധികാരത്തിലെത്തി. ഇക്കാലത്ത് ഖാലിദ സിയയ്ക്കും രണ്ട് മക്കൾക്കുമെതിരായി അഴിമതിക്കേസുകൾ ചാർജ്ജ് ചെയ്യുകയുണ്ടായി.[5][6][7]

ഇതും കാണുക

അവലംബം

  1. "Zia, Begum Khaleda". Banglapedia. 2012. Archived from the original on 2014-04-23. Retrieved 4 February 2014.
  2. "#14: Begum Khaleda Zia, Prime Minister of Bangladesh". Forbes 100 Most Powerful Women in the World. 2004. Archived from the original on 2012-06-14. Retrieved 4 February 2014.
  3. 3.0 3.1 "#29 Khaleda Zia, Prime minister, Bangladesh". The 100 Most Powerful Women. Forbes.com. 2005. Retrieved 4 February 2014.
  4. "#33 Khaleda Zia, Prime Minister, Bangladesh". The 100 Most Powerful Women. 31 August 2006. Retrieved 4 February 2014.
  5. "Bangladesh ex-PM son detained", Al Jazeera, 16 April 2007 Archived 2008-06-10 at the Wayback Machine.
  6. "Ex-PM sued on corruption charges in Bangladesh", Associated Press (International Herald Tribune), 2 September 2007.
  7. Anis Ahmed (3 September 2007). "Bangladesh ex-PM Khaleda Zia arrested on graft charge". Reuters. Archived from the original on 2020-06-01. Retrieved 4 February 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ

പദവികൾ
മുൻഗാമി Prime Minister of Bangladesh
1991–1996
പിൻഗാമി
മുൻഗാമി Prime Minister of Bangladesh
2001–2006
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഖാലിദ_സിയ&oldid=4099398" എന്ന താളിൽനിന്ന് ശേഖരിച്ചത്