Jump to content

കെയ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:50, 18 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshi nandhini (സംവാദം | സംഭാവനകൾ)
കെയ്റോ

القـــاهــرة
മുകളിൽ ഇടത്ത്: കെയ്റോ നഗരം, വലത്:ഇബ്ൻ തുലുൻ മോസ്ക്, നടുവിൽ: കെയ്റോ കോട്ട, താഴെ ഇടത്: നൈൽ നദി, താഴെ നടുവിൽ:കെയ്റോ ടവർ, താഴെ വലത്:മുയിസ് തെരുവ്
മുകളിൽ ഇടത്ത്: കെയ്റോ നഗരം, വലത്:ഇബ്ൻ തുലുൻ മോസ്ക്, നടുവിൽ: കെയ്റോ കോട്ട, താഴെ ഇടത്: നൈൽ നദി, താഴെ നടുവിൽ:കെയ്റോ ടവർ, താഴെ വലത്:മുയിസ് തെരുവ്
പതാക കെയ്റോ
Flag
ഈജിപ്തിൽ കെയ്റോയുടെ സ്ഥാനം (മുകളിൽ നടുവിലായി)
ഈജിപ്തിൽ കെയ്റോയുടെ സ്ഥാനം (മുകളിൽ നടുവിലായി)
ഭരണസമ്പ്രദായം
 • ഗവർണർഅബ്ദെൽ ഖാവി ഖലീഫ
വിസ്തീർണ്ണം
 • City214 ച.കി.മീ.(83 ച മൈ)
 • മെട്രോ
5,360 ച.കി.മീ.(2,070 ച മൈ)
ജനസംഖ്യ
 (2006)
 • City7,734,334
 • ജനസാന്ദ്രത35,047/ച.കി.മീ.(90,770/ച മൈ)
 • മെട്രോപ്രദേശം
17,856,000 [1]
സമയമേഖലUTC+2 (ഇ.ഇ.ടി.)
 • Summer (DST)UTC+3 (ഇ.ഇ.എസ്.ടി.)
വെബ്സൈറ്റ്www.cairo.gov.eg


ഈജിപ്തിന്റെ തലസ്ഥാനമാണ് കെയ്‌റോ (അറബി: القاهرة ഇംഗ്ലീഷ് ഉച്ചാരണം: Al-Qāhirah). കെയ്‌റോ എന്ന പദത്തിന്റെ അർത്ഥം വിജയി എന്നാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണിത്.[1]. എ.ഡി. 969-ആമാണ്ടിൽ സ്ഥാപിതമായ ഈ നഗരം നൈൽ നദിയുടെ തീരത്താണ്‌ സ്ഥിതിചെയ്യുന്നത്. ഈ പട്ടണത്തിലും പരിസരണങ്ങളിലും കാണുന്ന പൗരാണികാവശിഷ്ടങ്ങൾ ഈ പ്രദേശത്തിന്റെ പുരാതനത്വത്തെ പ്രഖ്യാപിക്കന്നു. കെയ്‌റോവിൽ നിന്നും അധികം ദൂരമല്ലാതെ ജീസ്സേ എന്ന സ്ഥലത്ത് കാണുന്ന ഗംഭീരാകൃതിയിലുള്ള പിരമിഡുകൾ ആയിരക്കണക്കിനു കൊല്ലങ്ങൾക്കുശേഷവും ലോകത്തിലെ മഹാത്ഭൂതമായി നിലകൊള്ളുന്നു. ഇവ ഈജിപ്റ്റിലെ രാജാക്കന്മാരുടെ മൃതശീരം അടക്കം ചെയ്യുന്നതിനായി നിർമ്മിച്ചവയാണ്. കുഫു ചീയോപ്സ് എന്ന രാജാവിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന പിരമിഡാണ് ഇവയിൽ ഏറ്റവും വലിപ്പമുള്ളത്. ഇതിന് ഏകദേശം നൂറ്റിമുപ്പത് മീറ്റർ ഉയരമുണ്ട്. ഇതിന്റെ നാലുവശങ്ങളിലോരോന്നിനും ഏകദേശം ഇരുനൂറ്റിമുപ്പത് മീറ്റർ നീളമുണ്ട്. ഇതിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന ഓരോ കല്ലിന്റെയും വലിപ്പം സന്ദർശകരെ അത്ഭൂതപ്പെടുത്തും. ഒരുലക്ഷം ആളുകൾ ഇരുപത് കൊല്ലങ്ങൾ പണിചെയ്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അനേകം കൊല്ലങ്ങൾക്കുശേഷവും ഈ മഹാത്ഭൂതം അനവധി ആളുകളെ ആകർഷിച്ചുകൊണ്ടയിരിക്കുന്നു.

ഈജിപ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ അലക്സാൺട്രിയ നൈൽനദീമുഖത്തുള്ള ഡൽറ്റയുടെ പടിഞ്ഞാറ് ഭാഗത്താണ്. ഈ നഗരത്തിന്റെ സ്ഥാപകൻ മഹാനായ അലക്സാണ്ടർ ചക്ലവർത്തിയായിരുന്നു. അലക്സാണ്ടറുടെ പിൻഗാമികളായ ടോളമി രാജാക്കന്മാർ ഈ നഗരത്തെ ലോകപ്രശസ്തമാക്കിയ ഒരു മഹാഗ്രന്ഥാലയം ഉണ്ടാക്കി. നിർഭാഗ്യവശാൽ കുറെക്കാലത്തിനുശേഷം ഇത് അഗ്നിക്കിരയായിപ്പോയി. അക്കാലത്ത് ഈ നഗരം പ്രശസ്തമായ ഒരു സർവ്വകലാശാലയുടെ ആസ്ഥാനവവുമായിരുന്നു. അത്യത്ഭൂതകരമായ ഒരു ദീപസ്തംഭം മറ്റൊരു ടോളമി രാജാവ് നിർമ്മിച്ചു. എന്നാൽ അതിന്റെ അവശിഷ്ടം പോലും ഇന്നില്ല. അലക്സാൺട്രിയ സർവ്വകലാശാലയിലെ പ്രസിദ്ധരായ പണ്ഡിതന്മാർ ഒരു ടോളമി രാജാവിന്റെ നിർദ്ദേശമനുസരിച്ച് ബൈബിളിലെ 'പഴയനിയമം' ഹീബ്റു ഭാഷയിൽ നിന്നും ആദ്യമായി ഗ്രീക്കുഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യുകുയുണ്ടായി.

ഇതും കാണുക

അവലംബം

  1. http://www.africaguide.com/facts.htm
"https://ml.wikipedia.org/w/index.php?title=കെയ്റോ&oldid=2653626" എന്ന താളിൽനിന്ന് ശേഖരിച്ചത്