Jump to content

നോർതേൺ സൈപ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
14:04, 23 ഓഗസ്റ്റ് 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Drajay1976 (സംവാദം | സംഭാവനകൾ)
ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ്

കുസേ കിബ്രിസ് ടർക്ക് കുംഹൂറിയെതി
Flag of നോർതേൺ സൈപ്രസ്
Flag
മുദ്ര of നോർതേൺ സൈപ്രസ്
മുദ്ര
ദേശീയ ഗാനം: ഇസ്തിക്‌ലാൽ മാർസി
Independence March
Location of നോർതേൺ സൈപ്രസ്
തലസ്ഥാനംനോർത്ത് നിക്കോസിയ (തുർക്കിഷ്: Lefkoşa)
ഔദ്യോഗിക ഭാഷകൾടർക്കിഷ്
നിവാസികളുടെ പേര്ടർക്കിഷ് സൈപ്രിയട്ട്
ഭരണസമ്പ്രദായംറിപ്പബ്ലിക്
ഡെർവിസ് ഇറോഗ്ലു
സിബെൽ സിബർ
നിയമനിർമ്മാണസഭഅസ്സംബ്ലി ഓഫ് ദി റിപ്പബ്ലിക്
സൈപ്രസിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു
• പ്രഖ്യാപനം
1983 നവംബർ 15
• അംഗീകാരം
ടർക്കി മാത്രം
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
3,355 കി.m2 (1,295 ച മൈ) (174th if ranked)
•  ജലം (%)
2.7
ജനസംഖ്യ
• 2011 census
294,906 (തർക്കത്തിലിരിക്കുന്നു)
•  ജനസാന്ദ്രത
86/കിമീ2 (222.7/ച മൈ) (116t-ആമത്)
ജി.ഡി.പി. (നോമിനൽ)2008 estimate
• ആകെ
$3.9 billion[1]
• Per capita
$16,158[1]
നാണയവ്യവസ്ഥടർക്കിഷ് ലിറa (TRY)
സമയമേഖലUTC+2 (കിഴക്കൻ യൂറോപ്യൻ സമയമേഖല)
• Summer (DST)
UTC+3 (കിഴക്കൻ യൂറോപ്യൻ ഉഷ്ണകാലസമയം)
ഡ്രൈവിങ് രീതിഇടതുവശത്ത്
കോളിംഗ് കോഡ്+90 392
ഇൻ്റർനെറ്റ് ഡൊമൈൻ.nc.tr അല്ലെങ്കിൽ .tr;
പരക്കെ ഉപയോഗിക്കപ്പെടുന്നത് .cc
  1. യൂറോയും പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്.

നോർതേൺ സൈപ്രസ് (അല്ലെങ്കിൽ നോർത്ത് സൈപ്രസ്) ഒരു സ്വയം പ്രഖ്യാപിത പരമാധികാര രാഷ്ട്രമാണ്.[2] ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ് (ടി.എൻ.ആർ.സി.; തുർക്കിഷ്: Kuzey Kıbrıs Türk Cumhuriyeti) എന്നാണ്. സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗമാണ് ഈ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശം. ടർക്കി മാത്രമാണ് ഈ രാജ്യത്തെ അംഗീകരിച്ചിട്ടുള്ളത്.[3] റിപ്പബ്ലിക് ഓഫ് സൈപ്രസിന്റെ ഭാഗമായതും സൈനിക അധിനിവേശത്തിലിരിക്കുന്നതുമായ പ്രദേശമാണിതെന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ പൊതു അഭിപ്രായം.[4][5]

വടക്ക് കിഴക്കായി കാർപാസ് ഉപദ്വീപിന്റെ അറ്റം മുതൽ പടിഞ്ഞാറ് മോർഫോ കടലിടുക്കുവരെയും; പടിഞ്ഞാറ് കോർമകിറ്റിസ് മുനമ്പ് മുതൽ തെക്ക് ലോറോജിന ഗ്രാമം വരെയും ഈ രാജ്യം വ്യാപിച്ചുകി‌ടക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലുള്ള ഒരു ബഫർ സോൺ നോർതേൺ സൈപ്രസിനും ദ്വീപിന്റെ ബാക്കി പ്രദേശങ്ങൾക്കുമിടയിൽ കിടക്കുന്നു. ഇത് ദ്വീപിലെ ഏറ്റവും വലിയ നഗരവും രണ്ടു രാജ്യങ്ങളുടെയും തലസ്ഥാനവുമായ നിക്കോസിയയെ രണ്ടായി വിഭജിക്കുന്നു.

ഗ്രീക്ക് വംശജരും ടർക്കിഷ് വംശജരുമായ സൈപ്രസുകാർ തമ്മിലുള്ള സ്പർദ്ധ 1974-ൽ അട്ടിമറിയിലാണ് അവസാനിച്ചത്. ഇത് ദ്വീപിനെ ഗ്രീസുമായി കൂട്ടിച്ചേർക്കുവാനുള്ള ശ്രമമായിരുന്നു. ഇതിനു പ്രതികരണമെന്നോണം ടർക്കി ദ്വീപിന്റെ ഭാഗം പിടിച്ചെടുക്കുകയായിരുന്നു. വടക്കൻ സൈപ്രസിൽ നിന്ന് ഗ്രീക്ക് വംശജരിൽ ഭൂരിപക്ഷവും പുറത്താകുന്നതിനും തെക്കൻ സൈപ്രസിൽ നിന്ന് ടർക്കിഷ് വംശജർ നോർതേൺ സൈപ്രസിലേയ്ക്ക് ഓടിപ്പോകാനും ഇത് കാരണമായി. ദ്വീപ് വിഭജിക്കപ്പെടുകയും വടക്കൻ പ്രദേശം ഏകപക്ഷീയമായി 1983-ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിലേയ്ക്കുമാണ് സംഭവങ്ങൾ നയിച്ചത്. അംഗീകാരം ലഭിക്കാത്തതിനാൽ നോർതേൺ സൈപ്രസ് സാമ്പത്തിക രാഷ്ട്രീയ സൈനിക ആവശ്യങ്ങൾക്ക് ടർക്കിയെയാണ് ആശ്രയിക്കുന്നത്.[6][7]

സൈപ്രസ് തർക്കത്തിന് ഒരു പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. പരിഹാരം കണ്ടെത്തേണ്ട ആവശ്യം മുൻനിറുത്തി 2008 മേയ് മാസത്തിൽ രണ്ടു കക്ഷികളും മറ്റൊരു വട്ടം ചർച്ചകൾ ആരംഭിക്കുകയുണ്ടായി. "സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾ അനുസരിച്ചുള്ള രാഷ്ട്രീയ തുല്യതയുള്ളതും രണ്ടു വംശങ്ങൾ വസിക്കുന്നതും രണ്ടു പ്രദേശങ്ങളുള്ളതുമായ ഒരു ഫെഡറേഷൻ സ്ഥാപിക്കുക" എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കും എന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഈ വട്ടം ചർച്ചകൾ ആരംഭിച്ചത്.[8] ടർക്കിഷ് സൈന്യത്തിന്റെ വലിയൊരു വിഭാഗം നോർത്തേൺ സൈപ്രസിൽ നിലനിർത്തപ്പെട്ടിട്ടുണ്ട്. നോർതേൺ സൈപ്രസ് സർക്കാർ ഇത് അംഗീകരിച്ചിട്ടുണ്ടെങ്കിലും റിപ്പബ്ലിക് ഓഫ് സൈപ്രസ് ഇതിനെ നിയമവിരുദ്ധമായ അധിനിവേശസൈന്യമായാണ് കണക്കാക്കുന്നത്. പല ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങളിലും ഈ സൈന്യവിഭാഗം നിലനിർത്തപ്പെടുന്നത് അപലപിക്കപ്പെട്ടിട്ടുണ്ട്.[9]

ഇതും കാണുക

അവലംബം

  1. 1.0 1.1 Economic and Social Indicators 1977–2007, TRNC State Planning Organization, February 2008
  2. Emerson, Michael (2004). The Wider Europe Matrix. CPSE. ISBN 92-9079-469-0.
  3. BBC: "The status of Northern Cyprus as a separate entity is recognised only by Turkey, which keeps around 30,000 troops in the north of the island."
  4. [1] United Nations Security Council resolution 550: "Gravely concerned about the further secessionist acts in the occupied part of the Republic of Cyprus which are in violation of resolution 541(1983), namely the purported "exchange of Ambassadors" between Turkey and the legally invalid "Turkish Republic of Northern Cyprus" and the contemplated holding of a "Constitutional referendum" and "elections", as well as by other actions or threats of action aimed at further consolidating the purported independent state and the division of Cyprus".
  5. Rule of Law In Armed Conflicts Project – Cyprus Judicial Decisions of ECHR regarding occupation
  6. Thomas M. Leonard. Encyclopedia of the Developing World, Volume 1, page 429. Taylor & Francis, 2006, 159 pages [2]
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Cockburn എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. http://www.un.org/apps/news/story.asp?NewsID=33631&Cr=cyprus&Cr1 Quote: In May 2008, Mr. Christofias and Mr. Talat committed themselves to working towards a bicommunal, bizonal federation with political equality, as defined by relevant Security Council resolutions.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; autogenerated2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

കൂടുതൽ വായനയ്ക്ക്

  • North Cyprus – a Pocket-Guide. Rustem Bookshop, Nicosia. 2006. ISBN 9944-968-03-X.

പുറത്തേയ്ക്കുള്ള കണ്ണികൾ

Official
Other links
"https://ml.wikipedia.org/w/index.php?title=നോർതേൺ_സൈപ്രസ്&oldid=1824855" എന്ന താളിൽനിന്ന് ശേഖരിച്ചത്