Jump to content

"ഈഫൽ ഗോപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: nah:Tour Eiffel
(ചെ.) യന്ത്രം ചേര്‍ക്കുന്നു: new:आइफेल टावर
വരി 93: വരി 93:
[[nah:Tour Eiffel]]
[[nah:Tour Eiffel]]
[[nds-nl:Eiffeltoorne]]
[[nds-nl:Eiffeltoorne]]
[[new:आइफेल टावर]]
[[nl:Eiffeltoren]]
[[nl:Eiffeltoren]]
[[nn:Eiffeltårnet]]
[[nn:Eiffeltårnet]]

01:15, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


ഈഫല്‍ ഗോപുരം
വസ്തുതകൾ
സ്ഥാനം പാരീസ്, ഫ്രാന്‍സ്
സ്ഥിതി പൂർത്തിയായി
നിർമ്മാണം 1887 – 1889
ഉപയോഗം വാനനിരീക്ഷണം,
റേഡിയോ സം‌പ്രേക്ഷണം
ഉയരം
ആന്റിനാ/Spire 324 മീറ്റർ (1,063 അടി)
Roof 300.65 മീറ്റർ (986 അടി)
കമ്പനികൾ
ആർക്കിടെക്ട് ഗസ്റ്റേവ് ഈഫല്‍
സ്ട്രച്ച്ചറൽ
എഞ്ജിനീയർ
ഗസ്റ്റേവ് ഈഫല്‍

ഫ്രാന്‍സിലെ പാരീസില്‍ സ്ഥിതിചെയ്യുന്ന ഇരുമ്പു ഗോപുരമാണ്‌ ഈഫല്‍ ഗോപുരം.1889-മുതല്‍ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടില്‍ 300.65 മീറ്റര്‍ ഉയരത്തില്‍ നിര്മ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകള്‍ 188.98 മീറ്ററ് ഉയരത്തില്‍ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3 പ്ലാറ്റ്ഫോറങ്ങളുമുണ്ട്.

ചരിത്രം

1789-ലെ ഫ്രഞ്ചു വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതല്‍ ഒക്ടോബര്‍ 31 വരെ നടന്ന എക്സ്പൊസിഷന്‍ യൂണിവേഴ്സല്ലെ(Exposition Universelle) എന്ന പ്രദര്‍ശനത്തിനുവേണ്ടിയാണ്‌ ഈഫല്‍ ഗോപുരം നിര്‍മ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേല്‍നോട്ടത്തില്‍,അന്‍പതോളം എഞിനീയറന്മാര്‍ ചേര്‍ന്നാണ്‌ ഗോപുരത്തിന്റെ രൂപരേഘ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ച്,പാരീസിലെത്തിച്ച്,കൂട്ടിയോജിപ്പിക്കുകയായിരുന്നു.

ഘടന

ഭാരം

ചതുരശ്ര കിലോമീറ്ററിന്‌ 4.5 കിലോഗ്രാം മാത്രമാണ്‌ ഈഫല്‍ ഗോപുരം അടിത്തറയില്‍ പ്രയോഗിക്കുന്ന ബലം. ഇരുമ്പ് ചട്ടക്കൂടിന്‌ 7300 ടണ്‍ ഭാരമുണ്ട്. ആകെ ഭാരം 10,000 ടണ്ണാണെന്ന് കണക്കാക്കുന്നു.

ഉയരം

പ്രമാണം:ഈഫല്‍ ഗോപുരത്തിന്റെ ഏറ്റവും മുകളില്‍.jpg
ഈഫല്‍ ഗോപുരത്തിന്റെ ഏറ്റവും മുകളിലുള്ള ഭൂതല സംപ്രേക്ഷണത്തിന് വേണ്ടിയുള്ള T.V. ആന്റിന

1889-ല്‍ ഗോപുരം നിര്‍മ്മിയ്ക്കപ്പെട്ടപ്പോള്‍ മുകളില്‍ സ്ഥാപിച്ചിരുന്ന പതാകയടക്കം 312.27 മീറ്റര്‍ ഉയരമുണ്ടായിരുന്നു. 1991-ല്‍ റേഡിയോ സം‌പ്രേക്ഷണത്തിനുള്ള ആന്റിന സ്ഥാപിച്ചപ്പോള്‍ ഉയരം 317.96 മീറ്ററായി. 2000-ലെ കണക്കനുസരിച്ച് ഈഫല്‍ ഗോപുരത്തിന്റെ ഉയരം 324 മീറ്ററാണ്‌.

സന്ദര്‍ശകര്‍

2006-ലെ കണക്കനുസരിച്ച്,1889-2006 കാലഘട്ടത്തില്‍ 6,719,200 ആളുകള്‍ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ചു.

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഈഫൽ_ഗോപുരം&oldid=528766" എന്ന താളിൽനിന്ന് ശേഖരിച്ചത്