"വയലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 53: | വരി 53: | ||
* ലോകസഭാ മണ്ഡലം - [[കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലം|കോട്ടയം]] |
* ലോകസഭാ മണ്ഡലം - [[കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലം|കോട്ടയം]] |
||
* നിയമസഭ മണ്ഡലം - [[കടുത്തുരുത്തി നിയമസഭാമണ്ഡലം|കടുത്തുരുത്തി]] |
* നിയമസഭ മണ്ഡലം - [[കടുത്തുരുത്തി നിയമസഭാമണ്ഡലം|കടുത്തുരുത്തി]] |
||
* താലൂക്ക് - മീനച്ചിൽ |
* താലൂക്ക് - [[മീനച്ചിൽ താലൂക്ക്|മീനച്ചിൽ]] |
||
* വിദ്യഭ്യാസ ഉപജില്ല - [[കുറവിലങ്ങാട്]] |
* വിദ്യഭ്യാസ ഉപജില്ല - [[കുറവിലങ്ങാട്]] |
||
* വിദ്യഭ്യാസ ജില്ല - [[കടുത്തുരുത്തി]] |
* വിദ്യഭ്യാസ ജില്ല - [[കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്|കടുത്തുരുത്തി]] |
||
* ബ്ളോക്ക് പഞ്ചായത്ത് - [[ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്|ഉഴവൂർ]] |
|||
* പഞ്ചായത്ത് - [[കടപ്ളാമറ്റം ]] |
|||
* ഗ്രാമ പഞ്ചായത്ത് - [[കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്|കടപ്ളാമറ്റം ]] |
|||
* വില്ലേജ് - [[ഇലയ്ക്കാട് ]] |
* വില്ലേജ് - [[ഇലക്കാട്|ഇലയ്ക്കാട് ]] |
||
* പോലിസ് സ്റ്റേഷൻ - [[മരങ്ങാട്ടുപിള്ളി]] |
* പോലിസ് സ്റ്റേഷൻ - [[മരങ്ങാട്ടുപിള്ളി]] |
||
03:21, 18 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
വയലാ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
ഏറ്റവും അടുത്ത നഗരം | ഏറ്റുമാനൂർ |
ലോകസഭാ മണ്ഡലം | കോട്ടയം |
ജനസംഖ്യ | 8,000 |
സാക്ഷരത | 100% |
സമയമേഖല | IST (UTC+5:30) |
9°43′0″N 76°35′30″E / 9.71667°N 76.59167°E
കോട്ടയം ജില്ലയിലെ മീനച്ചിൽ(പാലാ) താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് വയലാ. കുറവിലങ്ങാട് നിന്നും 5 കിലോമീറ്ററും പാലായിൽ നിന്നും 14 കിലോമീറ്ററും ദൂരെയാണ് ഗ്രാമത്തിന്റെ സ്ഥാനം. പാലാ, കോട്ടയം എന്നിവയാണ് വയലായുടെ സമീപ നഗരങ്ങൾ.
ചരിത്രം
വയൽ എന്ന നാമത്തിൽ നിന്നുമാണ് ഗ്രാമത്തിനു ഈ പേരു ലഭിച്ചതെന്നു കരുതുന്നു. 1200 വർഷങ്ങൾക്കു മുമ്പുതന്നെ വയലായിൽ പ്രബുദ്ധമായ ഒരു ജനത വസിച്ചിരുന്നു എന്നതിനു തെളിവാണ് വയലാ പ്രദേശത്തെ വീട്ടുപേരുകൾ. വയലാ വഴിയായിരുന്നു പുരാതനകാലത്തെ പ്രസിദ്ധമായിരുന്ന ‘അഞ്ചലോട്ടം‘ (പട്ടിത്താനം വെമ്പള്ളി വയലാ ഇലയ്ക്കാട് പാവയ്ക്കന് ഉഴവൂർ വെളിയന്നൂർ പൂവക്കുളം മൂവാറ്റുപുഴ) കാളവണ്ടി യാത്രയും സാധാരണ ഈ വഴിയായിരുന്നു. വയലാ കരയില് ഡോ.എസ്.എന്.തീര്ത്ഥയുടെ മാനേജ്മെന്റിലാരംഭിച്ച ഹരിജൻ എൽ.പി.സ്കൂളും 300 വർഷം പഴക്കമുള്ള മമ്പള്ളി കൊട്ടാരവും 100 വർഷം പഴക്കം ചെന്ന സെന്റ് ജോർജ് സുറിയാനി കത്തോലിക്ക ദേവാലയവുമെല്ലാം ഇന്ന് സാംസ്കാരിക പ്രതീകങ്ങളായി നിലകൊള്ളുന്നു.
സ്ഥാപനങ്ങൾ
വയലാ സെന്റ് ജോർജ് ആശുപത്രി, വയലാ ബാങ്ക്, പോസ്റ്റ് ഓഫീസ്, വയലാ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ[1] പുത്തനങ്ങാടി ഗവ: പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങൾ ഈ ഗ്രാമത്തിലുണ്ട്.
അധികാരപരിധികൾ
- ലോകസഭാ മണ്ഡലം - കോട്ടയം
- നിയമസഭ മണ്ഡലം - കടുത്തുരുത്തി
- താലൂക്ക് - മീനച്ചിൽ
- വിദ്യഭ്യാസ ഉപജില്ല - കുറവിലങ്ങാട്
- വിദ്യഭ്യാസ ജില്ല - കടുത്തുരുത്തി
- ബ്ളോക്ക് പഞ്ചായത്ത് - ഉഴവൂർ
- ഗ്രാമ പഞ്ചായത്ത് - കടപ്ളാമറ്റം
- വില്ലേജ് - ഇലയ്ക്കാട്
- പോലിസ് സ്റ്റേഷൻ - മരങ്ങാട്ടുപിള്ളി
ആരാധനാലയങ്ങൾ
വയലാ സെന്റ് ജോർജ് സുറിയാനി കത്തോലിക്ക വലിയ പള്ളി(വയലാ പള്ളി[2][3] , വയലാ സെന്റ് മേരീസ് ലത്തീൻ കത്തോലിക്ക പള്ളി [4] , വയലാ പുത്തനങ്ങാടി സെന്റ് ജോസഫ് സുറിയാനി കത്തോലിക്ക കുരിശുപള്ളി, സവിർഗിരി സുറിയാനി കത്തോലിക്ക കുരിശുപള്ളി എന്നി ക്രൈസ്തവ ദേവാലയങ്ങളും, പാറത്തുരുത്തി കാവ്, ഞരളപ്പുഴ ശ്രീധർമശാസ്താ ക്ഷേത്രം[5], തൃക്കയിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നീ ഹൈന്ദവ ക്ഷേത്രങ്ങളും ആരാധനാകേന്ദ്രങ്ങളായി ഈ ഗ്രാമത്തിലുണ്ട്.
ആശുപത്രികൾ
വയലാ സെന്റ് ജോർജ് ആശുപത്രി, ഗവ:ആയുർവദ ആശുപത്രി, വേദസുധ ആയുർവദ ആശുപത്രി [6], ഓംശ്രീ സിദ്ധ ആശുപത്രി [7] എന്നീ ആതുരാലയങ്ങൾ ഈ ഗ്രാമത്തിലുണ്ട്.
അവലംബം
- ↑ http://gvhssvayala.kscw.in/
- ↑ http://www.smcimsite.org/parish.php?id=2376
- ↑ http://www.palaidiocese.com/
- ↑ http://www.vijayapuramdiocese.org/
- ↑ http://en.wikipedia.org/wiki/Njaralappuzha_Sree_Dharma_Sastha_Temple
- ↑ http://www.vedasudha.ch
- ↑ http://www.omshreeayur.com
7. http://lsgkerala.in/kadaplamattompanchayat/history/