കടുപ്പമുള്ള ദാരുകാണ്ഡങ്ങളോടുകൂടിയ സസ്യങ്ങളാണ് കുറ്റിച്ചെടികൾ. ഓഷധികളേക്കാൾ ഇവയ്ക്കു വലിപ്പം കൂടുതലും മരങ്ങളേക്കാൾ വലിപ്പം കുറവുമായിരിക്കും. ഇവ ദീർഘനാൾ ജീവിയ്ക്കുന്നവയാണ്. ഇവയുടെ കാണ്ഡം വളരെ ഉയരത്തിലോ, വണ്ണത്തിലോ വളരുന്നില്ല. ശരാശരി ഉയരം 5–6 മീ (15–20 അടി). മണ്ണിനോട് ചേർന്ന് ധാരാളം ശിഖിരങ്ങൾ ഇവയ്ക്ക് കാണാം. അതുകൊണ്ട് തന്നെ ഒരു തായ്ത്തടി പ്രത്യേകമായി കാണുകയില്ല. പകരം ഒട്ടേറെ തണ്ടുകൾ ഒരേ വലിപ്പത്തിൽ വളരുന്നു. ഉദാ: തേയില, കാപ്പി, ചെമ്പരത്തി തുടങ്ങിയവ.

"https://ml.wikipedia.org/w/index.php?title=കുറ്റിച്ചെടി&oldid=2281801" എന്ന താളിൽനിന്ന് ശേഖരിച്ചത്