മേസർ
മൈക്രോവേവ് ആംപ്ലിഫൈഡ് ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് മേസർ. ആയാസരഹിതമായി ഉത്പാദിപ്പിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന 'മേസർ' കിരണങ്ങൾ ശാസ്ത്രജ്ഞർ വികസിപ്പിച്ചു.
പ്രത്യേകതകൾ
[തിരുത്തുക]ലേസർ കണ്ടുപിടിക്കുന്നതിനു മുമ്പു തന്നെ മേസർ കണ്ടുപിടിച്ചിരുന്നു. മേസറുണ്ടാക്കാനുള്ള ആദ്യ ഉപകരണം 1953-ൽ നിർമ്മിക്കുകയും ചെയ്തു. പക്ഷേ മേസറിന്റെ സൃഷ്ടിക്ക് ശക്തിയേറിയ കാന്തിക മേഖല വേണമായിരുന്നു. ചുടു കുറയ്ക്കാൻ ശീതീകരണ സംവിധാനവും വേണം. ഈ ചെലവു കാരണം മേസർ പ്രചാരത്തിലെത്തിയിരുന്നില്ല..
അന്തരീക്ഷ ഊഷ്മാവിൽത്തന്നെ മേസർ നിർമ്മിക്കാനുള്ള വിദ്യയാണ് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ശക്തിയേറിയ കാന്തിക മേഖലയും വേണ്ട. ഇന്ന് ലേസർകൊണ്ടു ചെയ്യുന്ന മിക്ക ജോലികളും അദൃശ്യമായ മേസർകൊണ്ടു ചെയ്യാനാവും.
ഉപയോഗങ്ങൾ
[തിരുത്തുക]മേസറിന് മനുഷ്യ ശരീരത്തിലൂടെ തുളച്ചു കയറാൻ കഴിയുന്നതിനാൽ സ്‌കാനറുകളിൽ ഫലപ്രദമായി അതുപയോഗിക്കാൻ കഴിയും. രോഗ നിർണയ മേഖലയിൽ അത് അത്ഭുതങ്ങൾ സൃഷ്ടിക്കും. വൈദ്യശാസ്ത്രത്തിൽ മുതൽ ജ്യോതിശാസ്ത്രത്തിൽ വരെ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം[1]
പ്രധാന മേസറുകൾ
[തിരുത്തുക]- ആറ്റോമിക് ബീം മേസർ (Atomic beam masers)
- അമ്മോണിയ മേസർ (Ammonia maser)
- ഫ്രീ ഇലക്ട്രോൺ മേസർ( Free electron maser)
- ഹൈഡ്രൻ മേസർ ([Hydrogen maser)
- വാതക മേസറുകൾ (Gas masers)
- റുബീഡിയം മേസർ
- ഖര രൂപത്തിലുള്ള മേസർ
- റൂബി മേസർ
- ഇരുമ്പ് - സഫയർ മേസർ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-16. Retrieved 2012-08-17.
അധിക വായനയ്ക്ക്
[തിരുത്തുക]- J.R. Singer, Masers, John Whiley and Sons Inc., 1959.
- J. Vanier, C. Audoin, The Quantum Physics of Atomic Frequency Standards, Adam Hilger, Bristol, 1989.
പുറം കണ്ണികൾ
[തിരുത്തുക]- arXiv.org search for "maser"
- Noble gas Maser
- "The Hydrogen Maser Clock Project". Harvard-Smithsonian Center for Astrophysics. Archived from the original on 2006-10-10. Retrieved 2012-08-17.
- Bright Idea: The First Lasers Archived 2014-04-24 at the Wayback Machine.
- Invention of the Maser and Laser, American Physical Society
- Shawlow and Townes Invent the Laser Archived 2006-10-17 at the Wayback Machine., Bell Labs