സാക്ഷരത
എഴുതാനും വായിക്കാനും ശ്രദ്ധിക്കാനും സംസാരിക്കാനുമുള്ള കഴിവിനെയാണ് പരമ്പരാഗതമായി സാക്ഷരത എന്നു പറയുന്നത്.[1] എന്നാൽ യുണെസ്കോയുടെ നിർവചനമനുസരിച്ച് "അച്ചടിച്ചതോ എഴുതപ്പെട്ടതോ" ആയ ഭാഷ സന്ദർഭോചിതമായി മനസ്സിലാക്കാനും ബോദ്ധ്യമാകാനും സൃഷ്ടിക്കാനും വിനിമയം ചെയ്യാനും ഗണിക്കാനും ഉപയോഗിക്കാനുമുള്ള കഴിവിനെയാണ് സാക്ഷരത എന്നു പറയുന്നത്. ഒരു വ്യക്തിയുടെ ലക്ഷ്യങ്ങൾ സാഷാത്കരിക്കാനും അറിവും ശേഷിയും വർദ്ധിപ്പിക്കാനും അങ്ങനെ പൂർണ്ണമായി സമൂഹത്തിന്റെ ഭാഗഭാക്കാകുനുമുതകുന്ന അവഗാഹം നേടുന്നതിനുള്ള നിരന്തരപഠനങ്ങൾ ഉൾക്കൊള്ളുന്നതാണ് സാക്ഷരത". [2]
ലോകത്തിൽ 78 കോടിയോളം സാക്ഷരരല്ലാത്ത ആളുകൾ ഉണ്ടെന്നാണ് യുനെസ്കോയുടെ കണക്കുകൂട്ടൽ[3]. ആധുനികകാലത്ത് വിദ്യാഭ്യാസംകൊണ്ട് ഉന്മൂലനം ചെയ്യാവുന്ന ഒരു സാമൂഹികപ്രശ്നമായി നിരക്ഷരത കണക്കാക്കപ്പെടുന്നു. യുനെസ്കോയുടെ നിർവ്വചനമനുസരിച്ച് "മനസ്സിലാക്കാനും മനനം ചെയ്യാനും സൃഷ്ടിക്കാനും ആശയവിനിമയം നടത്താനും കണക്കുകൂട്ടാനും അച്ചടിച്ചതോ എഴുതിയതോ ആയ വസ്തുക്കൾ പല സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള കഴിവാണ് സാക്ഷരത. സാക്ഷരത പഠനത്തിന്റെ ഒരു തുടർച്ചയാണ്. ഇത് വ്യക്തികളെ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനും തങ്ങളുടെ അറിവും സാദ്ധ്യതകളും വികസിപ്പിക്കാനും തങ്ങളുടെ കൂട്ടത്തിലും അതിലുപരി പൊതുസമൂഹത്തിലും ഇടപെടാനും സഹായിക്കുന്നു."[4]
ചരിത്രം
[തിരുത്തുക]പുരാതനകാലത്തെയും മദ്ധ്യകാലത്തെയും സാക്ഷരത
[തിരുത്തുക]പുരാതനകാലത്ത് സാക്ഷരത ഒരു ചെറിയ കുലീന സമൂഹത്തിൽ ഒതുങ്ങിയിരുന്നു. ചില ഭരണകർത്താക്കൾ പോലും നിരക്ഷരരായിരുന്നുവെങ്കിലും സാക്ഷരത കുലീനരുടെ ഒരു പ്രത്യേകതയായിരുന്നു. ആശയവിനിമയത്തിനുള്ള കഴിവുകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യമാണുണ്ടായിരുന്നത്.[5]
നാലാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് മരുഭൂമിയിലെ പാതിരിയായിരുന്ന പാക്കോമിയോസ് തന്റെ മൊണാസ്റ്ററിയിൽ പ്രവേശിക്കുന്നതിന് സാക്ഷരത നിർബന്ധമായി കണക്കാക്കിയിരുന്നു:
അവർ അയാൾക്ക് ഇരുപത് ഗീതങ്ങളോ രണ്ട് അപ്പോസ്തലപ്രവൃത്തികളോ വേദപുസ്തകത്തിന്റെ മറ്റെന്തെങ്കിലും ഭാഗമോ നൽകണം. അയാൾ നിരക്ഷരനാണെങ്കിൽ ആദ്യം ഒന്നാമത്തെയും മൂന്നാമത്തെയും ആറാമത്തെയും മണിക്കൂറിൽ പഠിപ്പിക്കുന്ന ആളുടെ അടുത്തു ചെല്ലണം. അയാൾ അദ്ധ്യാപകന്റെ മുന്നിൽ നിന്ന് നന്ദിയോടെയും ശ്രദ്ധയോടെയും പഠിക്കണം. ഒരു അക്ഷരത്തിന്റെയും ക്രീയയുടെയും നാമത്തിന്റെയും അടിസ്ഥാനങ്ങൾ അയാൾക്കുവേണ്ടി എഴുതിക്കൊടുക്കണം. അയാൾക്ക് ആഗ്രഹമില്ലെങ്കിലും അയാളെ വായിക്കാൻ പ്രേരിപ്പിക്കണം.[6]
സാക്ഷരത യൂറോപ്പിൽ
[തിരുത്തുക]ഇംഗ്ലണ്ട്
[തിരുത്തുക]പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടിൽ ലാറ്റിൻ ഭാഷയിൽ ബൈബിളിലെ ഒരു പ്രത്യേക ഭാഗം വായിക്കാൻ ഒരാൾക്ക് കഴിയുമായിരുന്നുവെങ്കിൽ സാധാരണ നിയമമനുസരിച്ച് പ്രതിയാകുന്ന അവസരത്തിൽ പാതിരിമാരുടെ കോടതിയിൽ പ്രത്യക്ഷപ്പെടാനുള്ള അവസരം ലഭിക്കുമായിരുന്നു. ഇവിടെ ശിക്ഷകൾ ലഘുവായിരുന്നു. സാധാരണകോടതിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലായിരുന്നു. സാക്ഷരരായവരെ കൂടാതെ നിരക്ഷരരും അൻപത്തൊന്നാം ഗീതം കാണാതെ പഠിച്ച് പറഞ്ഞുകേൾപ്പിച്ച് ഈ സൗകര്യം നേടിയെടുത്തിരുന്നു.[7]
വെയിൽസ്
[തിരുത്തുക]കോണ്ടിനെന്റൽ യൂറോപ്പ്
[തിരുത്തുക]സാക്ഷരത വടക്കേ അമേരിക്കയിൽ
[തിരുത്തുക]കാനഡ
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകൾ
[തിരുത്തുക]സാക്ഷരത ദക്ഷിണ അമേരിക്കയിൽ
[തിരുത്തുക]സാക്ഷരത ആഫ്രിക്കയിൽ
[തിരുത്തുക]അൾജീരിയ
[തിരുത്തുക]ബോട്സ്വാന
[തിരുത്തുക]ഈജിപ്റ്റ്
[തിരുത്തുക]എത്യോപ്യ
[തിരുത്തുക]കെനിയ
[തിരുത്തുക]സാക്ഷരത ഏഷ്യയിൽ
[തിരുത്തുക]ചൈന
[തിരുത്തുക]ഇന്ത്യ
[തിരുത്തുക]ലാവോസ്
[തിരുത്തുക]പാകിസ്താൻ
[തിരുത്തുക]ഫിലിപ്പീൻസ്
[തിരുത്തുക]സാക്ഷരത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ
[തിരുത്തുക]സാമ്പത്തികരംഗത്തെ മാറ്റം
[തിരുത്തുക]വിപുലമായതും പരസ്പരപൂരകമായതുമായ നിർവ്വചനങ്ങൾ
[തിരുത്തുക]സാക്ഷരത പഠിപ്പിക്കൽ
[തിരുത്തുക]സാക്ഷരത മെച്ചപ്പെടുത്തുവാനായി പബ്ലിക് ലൈബ്രറികളുടെ പ്രവർത്തനം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകൾ
[തിരുത്തുക]ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ NCTE.org
- ↑ UNESCO Education Sector, The Plurality of Literacy and its implications for Policies and Programs: Position Paper. Paris: United National Educational, Scientific and Cultural Organization, 2004, p. 13, citing a international expert meeting in June 2003 at UNESCO. http://unesdoc.unesco.org/images/0013/001362/136246e.pdf
- ↑ http://portal.unesco.org/education/en/ev.php-URL_ID=40338&URL_DO=DO_TOPIC&URL_SECTION=201.html
- ↑ "The Plurality of Literacy and its implications for Policies and Programs" (PDF). UNESCO Education Sector Position Paper: 13. 2004.
- ↑ The connection is pursued in Alan K. Bowman and Greg Woolf, eds., Literacy and Power in the Ancient World, (Cambridge) 1994.
- ↑ Pachomius, Rule 139.
- ↑ Baker, John R. (2002). An introduction to English legal history. London: Butterworths LexisNexis. ISBN 0-406-93053-8.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- UNESCO Literacy Portal
- UNESCO Effective Literacy Practice Database
- സാക്ഷരത ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Literacy Assessment
- The National Strategies for Primary Literacy Archived 2012-12-23 at Archive.is
- The Digital Archive of Literacy Narratives Archived 2009-04-01 at the Wayback Machine.
- National Literacy Trust
- List of countries by literacy rate List of Countries by literacy rate.