Jump to content

വൈദ്യുതവിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lamp (electrical component) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
60 W ഇൻകാൻഡസന്റ് വിളക്ക്

വൈദ്യുതോർജ്ജത്തിൽ നിന്നും പ്രകാശം ഉത്പാദിപ്പിക്കുവാൻ കഴിവുള്ള ഉപകരണമാണ് വൈദ്യുതിവിളക്ക്. വിവിധതരത്തിലുള്ള വിളക്കുകൾ ഇന്നു ലഭ്യമാണ്. സാധാരണയായി വൈദ്യുത പ്രതിരോധം കൊണ്ടുണ്ടാകുന്ന താപം മൂലം ജ്വലിക്കുന്ന ടങ്സ്റ്റൺ പോലുള്ള മൂലകങ്ങൾ ഫിലമെന്റ് ആയി ഉപയോഗിച്ച് വെളിച്ചം ഉണ്ടാക്കുന്ന വിളക്കുകളെ ഇൻകാൻഡസന്റ് വിളക്ക് എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഫിലമെന്റും അതുമായി പ്രതിപ്രവർത്തിച്ച് കൂടുതൽ പ്രകാശം തരാൻ ശേഷിയുള്ള ഹാലജനുകളും ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുത വിളക്കുകളെ ഹാലജൻ വിളക്ക് എന്നു വിളിക്കുന്നു. വൈദ്യുത പ്രവാഹത്താൽ പ്രകാശം ഉത്സർജ്ജിക്കാൻ കഴിവുള്ള വാതകങ്ങളെ ഉപയോഗപ്പെടുത്തിയുണ്ടാക്കുന്ന വിളക്കുകളെ ഡിസ്ചാർജ് വിളക്ക് എന്നാണു വിളിക്കുക. ചിലയിനം ഡിസ്‌‌ചാർജ് വിളക്കുകളിലുണ്ടാകുന്ന അദൃശ്യകിരണങ്ങളായ അൾട്രാ വയലറ്റ് കിരണങ്ങൾ, എക്സ് കിരണങ്ങൾ എന്നിവയെ ദൃശ്യപ്രകാശം ആക്കിമാറ്റാൻ കഴിവുള്ള ഫ്ലൂറസന്റ് പദാർത്ഥങ്ങൾ പൂശിയിട്ടുള്ളയിനം വിളക്കുകൾ ഫ്ലൂറസന്റ് വിളക്കുകൾ എന്നറിയപ്പെടുന്നു. വൈദ്യുതപ്രവാഹത്തിനിടെ ഡയോഡ് ഉപയോഗിച്ച് ഊർജ്ജത്തെ പ്രകാശോർജ്ജമായി പുറന്തള്ളുന്നയിനം വിളക്കുകളെ ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് എന്നു വിളിക്കുന്നു.

വൈദ്യുത വിളക്കിന്റെ ചിഹ്നങ്ങൾ

[തിരുത്തുക]

വൈദ്യുത സർക്കീട്ടുകളുടെ രേഖാചിത്രങ്ങളിൽ വൈദ്യുത വിളക്കുകൾ സാധാരണ ചിഹ്നങ്ങൾ കൊണ്ടാണ് സൂചിപ്പിക്കാറ്. പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന രണ്ട് ചിഹ്നങ്ങളാണ് ഇവയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്.

ഇതും കാണുക

[തിരുത്തുക]