Jump to content

ഓട്ടം സൊണാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Autumn Sonata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓട്ടം സൊണാറ്റ
US theatrical poster
സംവിധാനംഇംഗ്മർ ബർഗ്മാൻ
രചനഇംഗ്മർ ബർഗ്മാൻ
അഭിനേതാക്കൾഇൻഗ്രിഡ് ബെർഗ്മാൻ
ലിവ് ഉൾമാൻ
Lena Nyman
Halvar Björk
സംഗീതംFrédéric Chopin
ഛായാഗ്രഹണംസ്വെൻ നിക്വിസ്റ്റ്
വിതരണംNew World Pictures (US)
റിലീസിങ് തീയതി1978 ഒക്ടോബർ 8 (സ്വീഡൻ)
രാജ്യംജർമ്മനി
ഭാഷസ്വീഡിഷ്
സമയദൈർഘ്യം99 minutes

ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ സ്വീഡിഷ് ചലച്ചിത്രം ആണ് ഓട്ടം സൊണാറ്റ(Höstsonaten).

പ്രസിദ്ധയായ ഒരു ക്ലാസിക്കൽ പിയാനിസ്റ്റും അവരാൽ അവഗണിക്കപ്പെട്ട മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഓട്ടം സൊണാറ്റ,പ്രസിദ്ധ നടി ഇന്ഗ്രിഡ് ബർഗ്മാന്റെ അവസാനത്തെ ചലച്ചിത്രം ആണ്.

പ്രമേയം

[തിരുത്തുക]

പ്രസിദ്ധയായ പിയാനിസ്റ്റ് ഷാർലറ്റ് ആൻഡർഗറ്റ് തന്റെ പെണ്മക്കളെ അവഗണിക്കുകയും മനസ്സിൽ നിന്നു തന്നെ ബഹിഷ്കരിക്കുകയും ചെയ്തവരാണ്.അവരെ നേരിൽ കിട്ടു തന്നെ ഏഴു വർഷം ആയ വേളയിൽ ഷാർലറ്റ് ,മൂത്തവളായ ഈവയെ കാണാൻ തീരുമാനിക്കുന്നു.തന്റെ ഗ്രാമീണ ഭവനത്തിൽ ഭർത്താവുമൊത്ത് ജീവിക്കുകയാണ് ഈവ.അവിടെ വെച്ചാണ് ഷാർലറ്റ് മനസ്സിലാക്കുന്നത്,മാനസികവും ശാരീരികവുമായി വൈകല്യം ബാധിച്ചിട്ടുള്ള തന്റെ ഇളയമകളായ ഹെലേന ഈവയുടെ കൂടെയാണ് ജീവിക്കുന്നത് എന്ന കാര്യം.തന്റെ അമ്മയുടെ അവഗണനയും സ്വാർഥതയും മൂലം കടുത്ത വേദന അനുഭവിക്കുന്ന ഈവ, താൻ ഒരിക്കലും അമ്മയോട് പറയരുത് എന്ന് കരുതിയിരുന്ന കാര്യങ്ങൾ പറയുന്നു.തുടർന്ന് സിനിമയിൽ സംഭവിക്കുന്നത് അത്യന്തം വികാരപൂർണമായ രംഗങ്ങളാണ്.ഒടുവിൽ ഷാർലറ്റും ഈവയും തമ്മിലുള്ള അമ്മമകൾ ബന്ധത്തെ എന്നേന്നേക്കുമായി മാറ്റുന്നു,ആത്മാർഥവികാരങ്ങളുടെ ആ പ്രകടനങ്ങൾ. തന്റെ മക്കളുടെ വിഷാദത്തിനും വൈകല്യത്തിനും തന്റെ അവഗണന തന്നെയാണ് എന്ന് ഷാർലറ്റ് തിരിച്ചറിയുന്നു.

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]
Liv Ullmann and Ingrid Bergman in Autumn Sonata.

നിർമ്മാണം

[തിരുത്തുക]

ആദായനികുതി സംബന്ധമായ കേസുകൾ ബെർഗ്മാനെതിരെ സ്വീഡനിൽ നടന്നിരുന്നതു മൂലം സിനിമയുടെ ഷൂട്ടിംഗ് നോർവേയിൽ വെച്ചാണ് നടന്നത്.[1]

അവാർഡുകൾ

[തിരുത്തുക]

1979 ലെ മികച്ച ചലച്ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടി ഈ സിനിമ.

റീമേക്കുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Autumn Sonata Archived 2016-03-03 at the Wayback Machine. Reel.com

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓട്ടം_സൊണാറ്റ&oldid=3659166" എന്ന താളിൽനിന്ന് ശേഖരിച്ചത്