Jump to content

ഹഡ്‌സൺ നദി

Coordinates: 40°41′48″N 74°01′42″W / 40.69667°N 74.02833°W / 40.69667; -74.02833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹഡ്‌സൺ നദി
The Bear Mountain Bridge across the Hudson River as seen from Bear Mountain
CountryUnited States
StateNew York, New Jersey
CitySee Populated places on the Hudson River
Physical characteristics
പ്രധാന സ്രോതസ്സ്Lake Tear of the Clouds
(See Sources)
Adirondack Mountains, New York, United States
1,770[1] അടി (540 മീ)
44°05′28″N 74°03′21″W / 44.09111°N 74.05583°W / 44.09111; -74.05583[2]
നദീമുഖംUpper New York Bay
Jersey City, New Jersey and Lower Manhattan, New York, United States
0 അടി (0 മീ)
40°41′48″N 74°01′42″W / 40.69667°N 74.02833°W / 40.69667; -74.02833[2]
നീളം315 മൈ (507 കി.മീ)
ആഴം
  • Average depth:
    30 അടി (9.1 മീ)
    (extent south of Troy)
  • Maximum depth:
    202 അടി (62 മീ)
Discharge
  • Location:
    Lower New York Bay, max and min at Green Island[3]
  • Minimum rate:
    882 cu ft/s (25.0 m3/s)
  • Average rate:
    21,900 cu ft/s (620 m3/s)
  • Maximum rate:
    215,000 cu ft/s (6,100 m3/s)
Discharge
(location 2)
  • Average rate:
    17,400 cu ft/s (490 m3/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി14,000 ച മൈ ([convert: unknown unit])
പോഷകനദികൾ
വെള്ളച്ചാട്ടങ്ങൾOrd Falls, Spier Falls, Glens Falls, Bakers Falls
Located near the east border of the state, flowing from the north to the southern border of New York.
The Hudson River Watershed, including the Hudson and Mohawk rivers

ഹഡ്‌സൺ നദി അമേരിക്കൻ ഐക്യനാടുകളിൽ വടക്കുനിന്ന് തെക്കോട്ട്, പ്രാഥമികമായി കിഴക്കൻ ന്യൂയോർക്ക് വഴി ഒഴുകുന്നതും ഏകദേശം 315 മൈൽ (507 കിലോമീറ്റർ) നീളമുള്ളതുമായ ഒരു നദിയാണ്. അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ അഡിറോണ്ടാക്ക് പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി, ഹഡ്സൺ താഴ്‍വരയിലൂടെ തെക്കൻ ദിശയിലേയ്ക്ക് തിരിഞ്ഞ് ന്യൂയോർക്ക് നഗരത്തിനും ജേഴ്സി നഗരത്തിനും ഇടയിലുള്ള അപ്പർ ന്യൂയോർക്ക് ബേയിലേക്ക് ഒഴുകുന്നു. ഇത് ഒടുവിൽ ന്യൂയോർക്ക് തുറമുഖത്തിനുസമീപം അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പതിക്കുന്നു. ന്യൂ ജേഴ്സി, ന്യൂയോർക്ക് സംസ്ഥാനങ്ങളുടെ തെക്കേ അറ്റത്ത് ഒരു രാഷ്ട്രീയ അതിർത്തിയായും നദി പ്രവർത്തിക്കുന്നു.കൂടുതൽ വടക്ക്, ഇത് നിരവധി ന്യൂയോർക്ക് കൗണ്ടികൾ തമ്മിലുള്ള പ്രാദേശിക അതിരുകൾ അടയാളപ്പെടുത്തുന്നു. നദിയുടെ താഴ്ഭാഗത്തിന്റെ പകുതി ഒരു ടൈഡൽ എസ്റ്റ്യൂറിയും ഒഴുകുന്ന ജലഭാഗത്തേക്കാൾ ആഴത്തിലുമുള്ളതും, 26,000 മുതൽ 13,300 വർഷങ്ങൾക്കു മുമ്പ് സംഭവിച്ചതെന്നു കണക്കാക്കപ്പെടുന്ന വടക്കേ അമേരിക്കൻ ഗ്ലേസിയേഷൻ കാലഘട്ടത്തിൽ രൂപംകൊണ്ട ഹഡ്സൺ ഫ്യോർഡ് എന്ന ഇടക്കടലിനെ ഉൾക്കൊള്ളുന്നതുമാണ്. വേലിയേറ്റവും വേലിയിറക്കവും ഹഡ്സൺ നദിയുടെ ഏറ്റവും വടക്ക് ട്രോയ് നഗരത്തിൽനിന്നുള്ള ഒഴുക്കിനെ സ്വാധീനിക്കുന്നു.

1609-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കുവേണ്ടി നാവികയാത്ര നടത്തിയ ഹെൻ‌റി ഹഡ്‌സൺ എന്ന ഇംഗ്ലീഷുകാരന്റെ പേരിലാണ് ഈ നദിയുടെ പേര്. കാനഡയിലെ ഹഡ്‌സൺ ബേയും ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.1524-ൽ ഫ്രാൻസിലെ രാജാവ് ഫ്രാൻസിസ് ഒന്നാമനുവേണ്ടി പര്യവേഷണത്തിലേർപ്പെട്ട് അപ്പർ ന്യൂയോർക്ക് ഉൾക്കടലിൽ പ്രവേശിച്ച ആദ്യത്തെ യൂറോപ്യനായി മാറിയ ഇറ്റാലിയൻ പര്യവേഷകൻ ജിയോവന്നി ഡാ വെറാസാനോ തന്റെ നാവികയാത്രയിൽ നദിയെ നിരീക്ഷിരുന്നെങ്കിലും ഇതിനെ ഒരു അഴിമുഖമായായാണ് അദ്ദേഹം കണക്കാക്കിയത്. നദിയെ നോർത്ത് റിവർ എന്ന് വിളിച്ച ഡച്ചുകാർ - ഡെലവെയർ നദിയെ സൗത്ത് റിവർ എന്ന് വിളിക്കുകയും - ഇത് ന്യൂ നെതർലാൻഡിലെ ഡച്ച് കോളനിയുടെ നട്ടെല്ലായി രൂപപ്പെടുകയും ചെയ്തു. കോളനിയുടെ പാർപ്പിട സഞ്ചയങ്ങൾ ഹഡ്‌സൺ നദിയ്ക്കു ചുറ്റുപാടുമായി രൂപപ്പെടുകയും, അമേരിക്കൻ ഉൾനാടുകിളിലേയ്ക്കുള്ള ഒരു കവാടമെന്ന നിലയിൽ അതിന്റെ തന്ത്രപരമായ പ്രാധാന്യം നദിയുടെയും കോളനിയുടെയും നിയന്ത്രണത്തിൽ ഇംഗ്ലീഷുകാരും ഡച്ചുകാരും തമ്മിൽ വർഷങ്ങളായി മത്സരത്തിന് കാരണമായിത്തീരുകയും ചെയ്തു.

പതിനെട്ടാം നൂറ്റാണ്ടിൽ, നദീതടവും അതിലെ നിവാസികളും അന്താരാഷ്ട്ര പ്രശസ്തി നേടിയ ആദ്യത്തെ അമേരിക്കൻ എഴുത്തുകാരനായ വാഷിംഗ്ടൺ ഇർവിങ്ങിന്റെ വിഷയവും പ്രചോദനവുമായിരുന്നു.പത്തൊൻപതാം നൂറ്റാണ്ടിൽ, ഈ പ്രദേശം ഒരു അമേരിക്കൻ ഗ്രാമീണശൈലിയായ ഹഡ്സൺ റിവർ സ്കൂൾ ഓഫ് ലാൻഡ്സ്കേപ്പ് പെയിന്റിംഗിനും പരിസ്ഥിതിവാദം, വന്യത എന്നിവയുടെ ആശയങ്ങൾക്കും പ്രചോദനമായിരുന്നു. ഈറി കനാലിന്റെ കിഴക്കൻ ഔട്ട്‌ലെറ്റ് കൂടിയായിരുന്ന ഹഡ്‌സൺ നദി, 1825 ൽ ഇതു പൂർത്തിയായപ്പോൾ 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ഒരു പ്രധാന ഗതാഗത സിരാകേന്ദ്രമായി മാറി.

അവലംബം

[തിരുത്തുക]
  1. "Santanoni Peak, NY" 1:25,000 Topographic Quadrangle, 1999, USGS
  2. 2.0 2.1 "Hudson River". Geographic Names Information System. United States Geological Survey.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Discharge എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Green Island Discharge എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഹഡ്‌സൺ_നദി&oldid=4022002" എന്ന താളിൽനിന്ന് ശേഖരിച്ചത്