സ്വഹാബികൾ
സ്വഹാബ എന്ന പദം കൊണ്ട് പൊതുവേ അർത്ഥമാക്കുന്നത് പ്രവാചകൻ മുഹമ്മദിന്റെ സാമീപ്യം സിദ്ധിച്ച സന്തത സഹചാരികളായ അനുയായികളെയാണ്. സഹാബി, സ്വഹാബാക്കൾ എന്നും ഇതേ അർത്ഥത്തിൽ ഉപയോഗിക്കുന്നു. വനിതകളെ സ്വഹാബിയ്യ എന്നും പറയുന്നു. സന്തത സഹചാരി, എന്നർത്ഥം വരുന്ന സ്വഹബ (صَحِبَ) എന്നർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് ഈ വാക്കുണ്ടായത്. മലയാളത്തിൽ സഖാവ് എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണിത്. മുസ്‌ലിങ്ങൾ ബഹുമാനത്തോടെ ഉപയോഗിക്കുന്ന സാഹിബ് എന്ന പദം ഇതിന്റെ ഒരു അവാന്തര രൂപമാണ്
‘സ്വഹാബികൾ‘ എന്നതിന്റെ വ്യഖ്യാനം
[തിരുത്തുക]തിരുനബിയുടെ അധ്യാപനങ്ങളിൽ വിശ്വസിച്ചവൻ എന്ന നിലയിൽ നബിയുടെ സദസ്സിൽ ഒരു നിമിഷമെങ്കിലും പങ്കെടുക്കുകയും ശേഷം മുസ്‌ലിം ആയി മരിക്കുകയും ചെയ്തവരെയാണ് സ്വഹാബികൾ എന്ന് പറയുന്നത് എന്നാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത്. സ്വഹാബികളുടെ പേര് പറയുമ്പോൾ മുസ്‌ലിങ്ങൾ ആദരവോടെ റദ്വിഅല്ലാഹ് അന്ഹ് എന്ന് പറയുന്നു.
ആദ്യം ഇസ്‌ലാം സ്വീകരിച്ച ‘സഹാബികൾ‘
[തിരുത്തുക]- ഖദീജാ ബിൻത് ഖുവൈലിദ്
- ഉമ്മുൽ ഫദ്ൽ ലുബാബ ബിൻത് ഹാരിസ്
- അലി ബിൻ അബീത്വാലിബ്
- അബൂബക്ർ സിദ്ദീഖ്
- സൈദ് ഇബ്ൻ ഹാരിത്
- അബു-ദറ് അൽ ഗഫാരി
- അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
- അബു ഉബൈദ് ഇബ്ൻ ജറാഹ്
- അബ്ദുല്ല ഇബ്ൻ മസൂദ്
- അമ്മാർ ബിൻ യാസിർ
- സുമയ്യ ബിൻത് ഖബ്ബാബ്
- ഉസ്‌മാൻ ബിൻ അഫ്ഫാൻ
- അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
- സുബൈർ ഇബ്ൻ അൽ-അവ്വാം
- തൽഹ ഇബ്‌ൻ ഉബൈദുള്ളാഹ്
- സഈദ് ഇബ്ൻ അബി വക്കാസ്
- കഹ്ബാബ് ഇബ്ൻ അൽ-അരാത്ത്
- ബിലാൽ ഇബ്ൻ രിബാഹ്
- അസ്മ ബിൻത് അബു അബു ബക്കർ
- ഫാത്തിമ ബിൻത് അൽ ഖത്താബ്
- സഈദ് ഇബ്ൻ സൈദ്
- ഉമർ ബിൻ ഖതാബ്
- ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ്
- ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ
- അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്
- സൗദ ബിൻത് സമ
സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട സഹാബികൾ
[തിരുത്തുക]ഇമാം അഹമ്മദ്, അബൂദാവൂദ്, ഇബ്നു മാജ തുടങ്ങിയവർ ഉദ്ദരിച്ച ഒരു ഹദീസ് അനുസരിച്ച് താഴെപ്പറഞ്ഞിരിക്കുന്ന സഹാബികൾക്ക് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടു.
- അബൂബക്ർ സിദ്ദീഖ്
- ഉമർ ബിൻ ഖതാബ്
- ഉസ്‌മാൻ ബിൻ അഫ്ഫാൻ
- അലി ബിൻ അബീത്വാലിബ്
- തൽഹ ഇബ്‌ൻ ഉബൈദുള്ളാഹ്
- സുബൈർ ഇബ്നുൽ-അവ്വാം
- അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
- സഅദു ബ്ൻ അബീ വഖാസ്
- അബു ഉബൈദ് ഇബ്ൻ ജറാഹ്
- സഈദു ബ്ൻ സൈദ്
അവലംബം
[തിരുത്തുക]- http://www.islamvision.org/AcceptanceofIslam[പ്രവർത്തിക്കാത്ത കണ്ണി]
- http://www.turntoislam.com/forum/showthread.php?t=9890
- Sahih al-Jami' as-Saghir, 4/34, no. 3905