സ്നോ ഗൂസ്
Snow goose | |
---|---|
A. caerulescens white morph | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Anseriformes |
Family: | Anatidae |
Genus: | Anser |
Species: | A. caerulescens
|
Binomial name | |
Anser caerulescens | |
Subspecies | |
Snow goose range: Breeding range Wintering range | |
Synonyms | |
|
വെള്ള ഇനവും നീല ഇനവും (blue goose) ഉൾക്കൊള്ളുന്നതാണ് സ്നോ ഗൂസ് (Anser caerulescens). വടക്കേ അമേരിക്കൻ ഗൂസ് സ്പീഷീസുകളുടെ ശേഖരത്തെ പൊതുവായ ലൈറ്റ് ഗീസ് എന്നു പരാമർശിക്കുന്നു. വെളുത്ത തൂവലിൽ നിന്ന് ആണ് അതിന്റെ നാമം ഉത്ഭവിച്ചത്. നിരവധി ടാക്സോണമിക് അധികൃതർ ഈ ഇനത്തെയും വൈറ്റ് ഗൂസിനെയും ചെൻ[2] ജീനസിലുൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ അധികൃതർ ഇപ്പോൾ "ഗ്രേ ഗൂസ്" എന്ന സ്പീഷീസിനെ അൻസർ എന്ന ജീനസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[3][4]
ഗ്രീൻലാൻഡിലെ വടക്ക് മരക്കൂട്ടങ്ങൾക്കിടയിലും കാനഡ, അലാസ്ക, സൈബീരിയയുടെ വടക്കുകിഴക്കൻ അഗ്രം എന്നിവിടങ്ങളിലാണ് ഗൂസ് പ്രജനനം നടത്തുന്നത്. തെക്കുപടിഞ്ഞാറൻ ബ്രിട്ടീഷ് കൊളംബിയ മുതൽ അമേരിക്കയുടെ ചില ഭാഗങ്ങൾ വഴി മെക്സിക്കോ വരെയും വടക്കേ അമേരിക്കയുടെ ഊഷ്മള ഭാഗങ്ങളിലും ശൈത്യകാലം ചെലവഴിക്കുന്നു. ശൈത്യകാലത്ത് ടെക്സാസിലേക്കും മെക്സിക്കോയിലേക്കും തെക്കോട്ട് പറക്കുന്ന ഇവ ഓരോ വസന്തകാലത്തും ആർട്ടിക് തുണ്ട്രയിൽ കൂടുണ്ടാക്കുന്നു.[5] ഇത് വേട്ടയാടലിൽ നിന്നും രക്ഷപെടുന്നതിനും വന്യഇനങ്ങളുമായി പ്രജനനത്തിനും അപൂർവമായി യൂറോപ്പിലുടനീളം അലഞ്ഞുതിരിയുന്നു. സ്നോ ഗൂസ് ബ്രിട്ടീഷ് ദ്വീപുകളിലെ സന്ദർശകരാണ്, അവിടെ ബാർനക്കിൾ, ബ്രെന്റ്, ഗ്രീൻലാൻഡ് വൈറ്റ്-ഫ്രണ്ട് ഗൂസ് തുടങ്ങിയ പക്ഷികൂട്ടങ്ങൾക്കിടയിൽ പതിവായി കാണപ്പെടുന്നു. സ്കോട്ട്ലൻഡിൽ കാട്ടുഇനങ്ങൾ കാണപ്പെടുന്നു. അതിൽ നിന്ന് ബ്രിട്ടനിലെ അനേകം പക്ഷികൾ ഉത്ഭവിച്ചതായി കരുതുന്നു.
മധ്യ അമേരിക്കയിൽ, ശൈത്യകാലത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നവയെ പതിവായി കണ്ടുവരുന്നു.[6]
വിവരണം
[തിരുത്തുക]സ്നോ ഗൂസിന് രണ്ട് വർണ്ണ തൂവലുകൾ കാണപ്പെടുന്നു. വെള്ള (മഞ്ഞ്) അല്ലെങ്കിൽ ചാര / നീല (നീല), അതിനാൽ പൊതുവായ വിവരണം "സ്നോസ്", "ബ്ലൂസ്" എന്നിവയാണ്. കറുത്ത ചിറകുള്ള അഗ്രം ഒഴികെ വെളുത്ത മോർഫ് പക്ഷികൾ വെളുത്തതാണ്. നീല-മോർഫ് ഗീസ് തല, കഴുത്ത്, വാലറ്റം എന്നിവ ഒഴികെ വെള്ളയ്ക്ക് പകരം നീലകലർന്ന ചാരനിറത്തിലുള്ള തൂവലുകൾ കാണപ്പെടുന്നു. പ്രായപൂർത്തിയാകാത്ത നീലയിനങ്ങൾക്ക് തവിട്ടുനിറമോ അല്ലെങ്കിൽ സ്ലേറ്റ്-ഗ്രേയോ ആണ്. തലയിലോ കഴുത്തിലോ വയറിലോ വെളുത്ത നിറവും കാണപ്പെടുന്നില്ല. സ്നോയ്ക്കും നീലയ്ക്കും റോസ്-ചുവപ്പ് കാൽപ്പാദങ്ങളും കാലുകളും കറുത്ത ടോമിയയോടുകൂടിയ ("കട്ടിംഗ് അരികുകൾ") പിങ്ക് ചുണ്ടുകളും ഉള്ള ഇവയ്ക്ക് കറുത്ത "ഗ്രിൻ പാച്ച്" നൽകുന്നു. പ്രായപൂർത്തിയാകാത്ത പക്ഷികളുടെ പാദങ്ങൾ, കാലുകൾ, ചുണ്ടുകൾ എന്നിവയിൽ നിറങ്ങൾ തിളക്കമുള്ളതല്ല. ഭക്ഷണം തേടുമ്പോൾ മണ്ണിലെ ധാതുക്കളിൽ നിന്ന് ഇവയുടെ തല തുരുമ്പിച്ച തവിട്ടുനിറമാകുന്നു. അവ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ അത് പലപ്പോഴും ഒരു മൈലിൽ കൂടുതൽ ദൂരെ നിന്ന് കേൾക്കാൻ കഴിയുന്നു.
വെള്ള, നീല-മോർഫ് പക്ഷികൾ പരസ്പരം പ്രജനനം നടത്തുന്നതിലൂടെ ലഭിക്കുന്ന സന്തതികൾ ഒന്നുകിൽ മോർഫ് ആയിരിക്കാം. ഈ രണ്ട് നിറങ്ങൾ ഒരു കാലത്ത് പ്രത്യേക ഇനം ആയി കരുതിയിരുന്നു. അവ പരസ്പരം പ്രജനനം നടത്തുകയും അവയുടെ ശ്രേണികളിലുടനീളം ഒരുമിച്ച് കാണപ്പെടുകയും ചെയ്യുന്നതിനാൽ, ഇപ്പോൾ അവയെ ഒരേ വർഗ്ഗത്തിന്റെ രണ്ട് വർണ്ണ ഘട്ടങ്ങളായി കണക്കാക്കുന്നു. വർണ്ണ ഘട്ടങ്ങൾ ജനിതകമായി നിയന്ത്രിക്കപ്പെടുന്നു. ഇരുണ്ട ഘട്ടം ഒരൊറ്റ ആധിപത്യമുള്ള ജീനിന്റെ ഫലമാണ്, വെളുത്ത ഘട്ടം ഹോമോസൈഗസ് റിസീസിവ് ആണ്. ഇണയെ തിരഞ്ഞെടുക്കുമ്പോൾ, യൗവനമായ പക്ഷികൾ മിക്കപ്പോഴും മാതാപിതാക്കളുടെ കളറിംഗിനോട് സാമ്യമുള്ള ഒരു ഇണയെ തിരഞ്ഞെടുക്കുന്നു. പക്ഷികളെ ഒരു മിശ്രിത ജോഡിയാക്കി വിരിയിക്കുകയാണെങ്കിൽ, അവ ഒന്നുകിൽ വർണ്ണ ഇനവുമായി ഇണചേരുന്നു.
വലിപ്പത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ഈ ഇനത്തെ രണ്ട് ഉപജാതികളായി തിരിച്ചിരിക്കുന്നു. വലിപ്പം ഓവർലാപ്പ് ചിലരെ വിഭജനത്തെ ചോദ്യം ചെയ്യാൻ കാരണമായി.[7] ചെറിയ ഉപജാതിയായ ലെസ്സർ സ്നോ ഗൂസ് (C. c. Caerulescens), മധ്യ വടക്കൻ കാനഡ മുതൽ ബെറിംഗ് സ്ട്രെയിറ്റ് പ്രദേശം വരെ താമസിക്കുന്നു. ലെസ്സർ സ്നോ ഗൂസ് 64 മുതൽ 79 സെന്റിമീറ്റർ വരെ (25 മുതൽ 31 ഇഞ്ച് വരെ) ഉയരവും 2.05 മുതൽ 2.7 കിലോഗ്രാം വരെ (4.5 മുതൽ 6.0 പൗണ്ട് വരെ) ഭാരവും കാണപ്പെടുന്നു. വലിയ ഉപജാതിയായ ഗ്രേറ്റർ സ്നോ ഗൂസ് (C. c. അറ്റ്ലാന്റിക്കസ്), വടക്കുകിഴക്കൻ കാനഡയിൽ കൂടുണ്ടാക്കുന്നു. ഇതിന്റെ ശരാശരി 3.2 കിലോഗ്രാം (7.1 പൗണ്ട്) ഭാരവും 79 സെന്റിമീറ്റർ (31 ഇഞ്ച്), നീളമുണ്ടെങ്കിലും 4.5 കിലോഗ്രാം (9.9 പൗണ്ട്) വരെ ഭാരവും കാണപ്പെടുന്നു. രണ്ട് ഉപജാതികളുടെയും ചിറകുകൾ 135 മുതൽ 165 സെന്റിമീറ്റർ വരെയാണ് (53 മുതൽ 65 ഇഞ്ച് വരെ). ഗ്രേറ്റർ സ്നോ ഗൂസുകളുടെയിടയിലെ കിഴക്കൻ ജനസംഖ്യയിൽ ബ്ലൂ-മോർഫ് പക്ഷികൾ വിരളമാണ്.
പ്രജനനം
[തിരുത്തുക]മൂന്നാം വർഷം വരെ പ്രജനനം ആരംഭിക്കുന്നില്ലെങ്കിലും ദീർഘകാല ജോഡി ബോണ്ടുകൾ സാധാരണയായി രണ്ടാം വർഷത്തിൽ രൂപം കൊള്ളുന്നു. പെൺപക്ഷികൾ ശക്തമായി ഫിലോപാട്രിക് ആണ്. അതിനർത്ഥം അവ പ്രജനനത്തിനായി വിരിഞ്ഞ സ്ഥലത്തേക്ക് മടങ്ങുന്നു. സ്നോ ഗൂസ് പലപ്പോഴും കോളനികളിൽ കൂടുണ്ടാക്കുന്നു. മഞ്ഞുവീഴ്ചയെ ആശ്രയിച്ച് സാധാരണയായി മെയ് അവസാനം അല്ലെങ്കിൽ ജൂൺ ആദ്യ ദിവസങ്ങളിൽ കൂടുണ്ടാക്കൽ ആരംഭിക്കുന്നു. പെൺപക്ഷി കൂടുണ്ടാക്കുന്ന സ്ഥലം തിരഞ്ഞെടുത്ത് ഉയർന്ന സ്ഥലത്ത് ഒരു കൂടുണ്ടാക്കുന്നു. ചുള്ളിക്കമ്പുകൾ കൊണ്ട് പൊതിഞ്ഞ ആഴമില്ലാത്ത കൂഴിയാണ് കൂട്, ഇത് വർഷം തോറും വീണ്ടും ഉപയോഗിക്കുന്നു. കൂടു കൂട്ടിയ ഉടൻതന്നെ മൂന്നോ അഞ്ചോ മുട്ടകളിൽ ആദ്യത്തേത് മുട്ടയിട്ട ശേഷം അടയിരിക്കുന്നു. പെൺപക്ഷി 22 മുതൽ 25 ദിവസം വരെ അടയിരിക്കുന്നു. കുഞ്ഞുങ്ങൾ വിരിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂടു വിടുന്നു.
കുഞ്ഞുങ്ങൾ സ്വയം ഭക്ഷണം തേടുന്നു. പക്ഷേ മാതാപിതാക്കൾ ഇരുവരും ചേർന്ന് സംരക്ഷിക്കുന്നു. 42 മുതൽ 50 ദിവസത്തിനുശേഷം അവർക്ക് പറക്കാൻ കഴിയും. പക്ഷേ രണ്ട് മൂന്ന് വയസ്സ് വരെ അവ കുടുംബത്തോടൊപ്പം തുടരും.
സ്നോ ഗൂസ്, റോസ്സ്'സ് ഗൂസ് എന്നിവ ഒരുമിച്ച് വളരുന്നിടത്ത്, ലാ പെറോസിലെന്നപോലെ, അവ ചിലപ്പോൾ സങ്കരയിനങ്ങളുണ്ടാക്കുന്നു, സങ്കരയിനം മികച്ചതാണ്. ഗ്രേറ്റർ വൈറ്റ് ഫ്രണ്ടെഡ് ഗൂസ്, കാനഡ ഗൂസ്, ക്രാക്ക്ലിങ് ഗൂസ് എന്നിവ പോലുള്ള അപൂർവ്വ സങ്കരയിനങ്ങളുണ്ടാക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.[7]
ദേശാടനം
[തിരുത്തുക]മെയ് അവസാനം മുതൽ ഓഗസ്റ്റ് പകുതി വരെ സ്നോ ഗൂസ് പ്രജനനം നടത്തുന്നു. പക്ഷേ അവ കൂടുണ്ടാക്കുന്ന സ്ഥലങ്ങൾ ഉപേക്ഷിച്ച് ചൂടുള്ള ശൈത്യകാല പ്രദേശങ്ങളിലേക്ക് കുടിയേറുന്നതിനായി അതിൽ പകുതിയിലധികം സമയം ചെലവഴിക്കുന്നു. പ്രജനനം കാലം ദേശാടന സമയത്ത് (റിവേഴ്സ് മൈഗ്രേഷൻ), വലിയ സ്നോ ഗൂസ് കൂട്ടങ്ങൾ വളരെ ഉയരത്തിൽ പറന്ന് ഇടുങ്ങിയ ഇടനാഴികളിലൂടെ വലിയ തോതിൽ കുടിയേറുന്നു. 3,000 മൈൽ (4,800 കിലോമീറ്റർ) കൂടുതൽ സഞ്ചരിച്ച് പരമ്പരാഗത ശൈത്യകാല പ്രദേശങ്ങളിൽ നിന്ന് തുണ്ട്രയിലേക്ക് കുടിയേറുന്നു.
ലെസ്സെർ സ്നോ ഗൂസ് സെൻട്രൽ ഫ്ലൈവേ, മിസിസിപ്പി ഫ്ലൈവേ, പസഫിക് ഫ്ലൈവേ എന്നിവയിലൂടെയും പ്രേയരിയിലും സമ്പന്നമായ കൃഷിസ്ഥലത്തും കുറുകെയും അമേരിക്കയിലെയും മെക്സിക്കോയിലെയും പ്രത്യേകിച്ച് ഗൾഫ് തീരപ്രദേശത്തെ പുൽമേടുകളിലും കാർഷിക മേഖലകളിലുമുള്ള ശൈത്യകാല മൈതാനങ്ങളിലേക്കും സഞ്ചരിക്കുന്നു. വലുതും ചെറുതുമായ സ്നോ ഗൂസ് അറ്റ്ലാന്റിക് ഫ്ലൈവേയിലൂടെ സഞ്ചരിക്കുകയും ശീതകാലം അറ്റ്ലാന്റിക് തീര സമതലത്തിൽ താരതമ്യേന കൂടുതൽ നിയന്ത്രിത പരിധിയിൽ സഞ്ചരിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായി, ലെസ്സെർ സ്നോ ഗൂസ് തണുപ്പുള്ള തീരദേശ ചതുപ്പ് പ്രദേശങ്ങളിൽ ഹ്രസ്വവും എന്നാൽ ശക്തവുമായ ചുണ്ടുകൾ ഉപയോഗിച്ച് ചതുപ്പ് പുല്ലുകളുടെ വേരുകൾ ഭക്ഷണത്തിനായി കുഴിച്ചെടുക്കുന്നു. എന്നിരുന്നാലും, അവ പിന്നീട് ഉൾനാടൻ കാർഷിക മേഖലകളിലേക്ക് മാറുകയും, 20-ാം നൂറ്റാണ്ടിലെ സുസ്ഥിര ജനസംഖ്യാ വർദ്ധനവിന് കാരണമാകുകയും ചെയ്തു. ഈ മാറ്റം ഗൂസ്ന്റെ അതിജീവന നിരക്ക് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ഇത് തുണ്ട്ര പ്രജനന മൈതാനങ്ങളിൽ അമിതമേച്ചിലിന് ഇടയാക്കുകയും ചെയ്തു.[8]
2015 മാർച്ചിൽ, വടക്കൻ കാനഡയിലേക്ക് അവയുടെ വസന്തകാല ദേശാടനം നടത്തുമ്പോൾ വടക്കൻ ഐഡഹോയിൽ ഒരു ഏവിയൻ കോളറ പകർച്ചവ്യാധിയിൽ നിന്ന് 2,000 സ്നോ ഗൂസ് വരെ കൊല്ലപ്പെട്ടു.[9]
ഇക്കോളജി
[തിരുത്തുക]കൂടുകെട്ട് സീസണിനുശേഷം അവ സാധാരണയായി കൂട്ടങ്ങളായി ഭക്ഷണം തേടുന്നു. ശൈത്യകാലത്ത്, സ്നോ ഗൂസ് വയലുകളിൽ അവശേഷിക്കുന്ന ധാന്യങ്ങൾ മേയുന്നു. പരമ്പരാഗത ഇടക്കാല ആവാസ വ്യവസ്ഥകൾ സന്ദർശിക്കുന്നതിനായി അവ വലിയ കൂട്ടങ്ങളായി ദേശാടനം നടത്തുന്നു. സ്നോ ഗൂസ്, ഗ്രേറ്റർ വൈറ്റ് ഫ്രോണ്ടെഡ് ഗൂസിനോടൊപ്പം ഇടയ്ക്കിടെ യാത്ര ചെയ്യുകയും ഭക്ഷണം തേടുകയും ചെയ്യുന്നു. നേരെമറിച്ച്, കാനഡ ഗൂസിനോടൊപ്പം യാത്ര ചെയ്യുന്നതിനോ ഭക്ഷണം തേടുന്നതിനോ ഉള്ള പ്രവണത കാണിക്കുന്നില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്നോ ഗൂസ് ജനസംഖ്യ കുറഞ്ഞുവെങ്കിലും ഇപ്പോൾ സുസ്ഥിര നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. വടക്കേ അമേരിക്കയിലെ സ്നോ ഗൂസ് ജനസംഖ്യയിൽ വർദ്ധനവുണ്ടായെങ്കിലും ആർട്ടിക് പ്രദേശത്തെ തുണ്ട്ര പ്രജനനമേഖലകളും ഉപ്പുപാടങ്ങളും രൂക്ഷമായി നശിച്ചുകൊണ്ടിരിക്കുന്നു.[10] ഇത് ഒരേ ആവാസവ്യവസ്ഥ ഉപയോഗിക്കുന്ന മറ്റ് ജീവജാലങ്ങളെയും ബാധിക്കുന്നു.
പ്രധാന പക്ഷിക്കൂട് വേട്ടക്കാരിൽ ആർട്ടിക് കുറുക്കന്മാരും സ്കുവകളും ഉൾപ്പെടുന്നു.[11] മുട്ടയിട്ടതിനുശേഷം ആദ്യ രണ്ട് ആഴ്ചകളിലാണ് ഏറ്റവും വലിയ ഭീഷണി ഉണ്ടാകുന്നത്. മുട്ടയും കുഞ്ഞുങ്ങളും ഈ വേട്ടക്കാർക്ക് ഇരയാകുന്നു. പക്ഷേ മുതിർന്നവർ പൊതുവെ സുരക്ഷിതരാണ്. മഞ്ഞുമൂങ്ങയുടെ കൂടുകൾക്ക് സമീപം ഇവ കൂടുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഇത് വേട്ടയാടലിനുള്ള പരിഹാരമാണ്. സ്നോവി ഔൾ ഇല്ലാതിരുന്നപ്പോൾ അവയുടെ കൂടുണ്ടാക്കൽ വിജയം വളരെ കുറവായിരുന്നു. സ്നോവി ഔൾ ഹിംസ്രസ്വവമുള്ളതിനാൽ പ്രിഡേറ്റേഴ്സിനെ കൂടുകളിൽ നിന്ന് അകറ്റി നിർത്താൻ പ്രാപ്തിയുണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിച്ചു. ഗൂസ്, റഫ്-ലെഗ്ഡ് ഹൗക്സ് എന്നിവയ്ക്കിടയിൽ സ്നോവി ഔളുമായി കാണപ്പെട്ട സമാനമായ പരസ്പര ബന്ധം രേഖപ്പെടുത്തിയിട്ടുണ്ട്.[11] പക്ഷിക്കൂട് വേട്ടക്കാരിൽ ചെന്നായ്ക്കൾ, കയോട്ടികൾ, മൂന്ന് വടക്കേ അമേരിക്കൻ കരടി ഇനങ്ങൾ എന്നിവ ഉൾപ്പെടുന്നു.[12][13] കുറച്ച് വേട്ടക്കാർ കൂടുണ്ടാക്കുന്ന സീസണിൽ സ്നോ ഗൂസിനെ പതിവായി ഇരയാക്കുന്നു. പക്ഷേ വെള്ളത്തലയൻ കടൽപ്പരുന്തുകളും (സ്വർണ്ണ കഴുകന്മാരും) ശൈത്യകാലത്ത് ഗൂസിനെ ആക്രമിക്കുന്നു.[12]
ജനസംഖ്യ
[തിരുത്തുക]ലെസ്സെർ സ്നോ ഗൂസ് ജനസംഖ്യ 5 ദശലക്ഷം പക്ഷികളെ കവിയുന്നു. 1970 കളുടെ പകുതി മുതൽ ഇത് 300% കൂടുതലാണ്. പ്രതിവർഷം അഞ്ച് ശതമാനത്തിൽ കൂടുതൽ എന്ന തോതിൽ ഇവയുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രജനനം നടത്താത്ത ഗൂസ് (ജുവനൈൽസ് അല്ലെങ്കിൽ വിജയകരമായി കൂടുണ്ടാക്കാൻ പരാജയപ്പെടുന്ന മുതിർന്നവർ) ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല, അതിനാൽ മൊത്തം ഗൂസ് എണ്ണം കൂടുതലായിരിക്കാം. ജനസംഖ്യാ രേഖകൾ സൂക്ഷിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ സ്നോ ഗൂസ് പോപ്പുലേഷൻ സൂചികകളാണ് കണ്ടെത്തിയത്. കൂടാതെ തെളിവുകൾ സൂചിപ്പിക്കുന്നത് ഹഡ്സൺ ബേ തീരപ്രദേശത്തെ മുമ്പ് കൈയെത്താത്ത വിഭാഗങ്ങളിലേക്ക് വലിയ ബ്രീഡിംഗ് ജനസംഖ്യ വ്യാപിക്കുന്നുണ്ടെന്നാണ്. ഇരുപതാം നൂറ്റാണ്ടിൽ വനമേഖലയിൽ നിന്നും പ്രേയരിയിൽ നിന്നും കാർഷിക ഉപയോഗത്തിലേക്ക് ഭൂമി പരിവർത്തനം ചെയ്തതാണ് ഈ അമിത ജനസംഖ്യയുടെ കാരണം.
1990 കളുടെ അവസാനം മുതൽ, ഹഡ്‌സൺ ബേയിലെയും മറ്റ് നെസ്റ്റിംഗ് പ്രദേശങ്ങളിലെയും തുണ്ട്ര ആവാസവ്യവസ്ഥയുടെ നാശനഷ്ടങ്ങൾ കാരണം ലെസ്സെർ സ്നോ ഗൂസിന്റെയും റോസെസ് ഗൂസിന്റെയും യുഎസിലും കാനഡയിലും വടക്കേ അമേരിക്കൻ ജനസംഖ്യ കുറയുന്നതിന് കാരണമായി. ലൈറ്റ് ഗൂസ് കൺസർവേഷൻ ഓർഡർ 1997-ൽ സ്ഥാപിതമാകുകയും 1999-ൽ നിയമപരമാകുകയും ചെയ്തു. ഹണ്ടർ ബാഗ് പരിധി വർദ്ധിപ്പിക്കുകയും, വേട്ട സീസണുകളുടെ ദൈർഘ്യം കൂട്ടുകയും പുതിയ വേട്ടയാടൽ രീതികൾ ചേർക്കുകയും എല്ലാം വിജയകരമായി നടപ്പാക്കി. എന്നാൽ വടക്കേ അമേരിക്കയിലെ സ്നോ ഗീസിന്റെ മൊത്തം ജനസംഖ്യ കുറച്ചിട്ടില്ല.[14][15]
ലൈറ്റ് ഗീസിന്റെ സംരക്ഷണ ഉത്തരവ്
[തിരുത്തുക]90-കളുടെ അവസാനത്തിൽ, മധ്യഭൂഖണ്ഡത്തിലെ സ്നോ ഗൂസ് ജനസംഖ്യയിൽ ഹിമപാളികൾ ആർട്ടിക്, ഉപ-ആർട്ടിക് പ്രജനന മൈതാനങ്ങളിൽ കാര്യമായ നാശനഷ്ടമുണ്ടാക്കുന്നുവെന്ന് തിരിച്ചറിറിയുകയും കൂടാതെ മറ്റ് ഇനം വാട്ടർഫൗൾ ജീവജാലങ്ങൾക്കും ഉപ-ആർട്ടിക്മൈതാനങ്ങളും ആവാസ വ്യവസ്ഥയായി ഉപയോഗിക്കുന്ന മറ്റ് വന്യഇനങ്ങൾക്കും ഗുരുതരമായ നാശനഷ്ടമുണ്ടാക്കിയിരുന്നു. ഗണ്യമായ അളവിൽ ജനസംഖ്യയിലുണ്ടായ വർദ്ധന അന്നത്തെ ഡി.യു ചീഫ് ബയോളജിസ്റ്റ് ഡോ. ബ്രൂസ് ബാറ്റിന് ആശങ്കയുണ്ടാക്കി. വിവിധ ഡാറ്റകൾ ചേർത്ത് യുഎസ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസിനും കനേഡിയൻ വൈൽഡ്‌ലൈഫ് സർവീസിനും സമർപ്പിച്ച ഒരു കാര്യാലോചനസഭയുടെ ഭാഗമായ അദ്ദേഹം, വർദ്ധിച്ചുവരുന്ന ജനസംഖ്യയെ ചെറുക്കുന്നതിനുള്ള മാർഗ്ഗങ്ങളെയും ആർട്ടിക് പ്രജനന മൈതാനങ്ങളിൽ സ്നോ ഗൂസ് സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളെയും കുറിച്ചുള്ള ശുപാർശയും നടത്തിയിരുന്നു.
വേട്ടയാടൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും വസന്തകാലത്ത് പ്രജനന മൈതാനങ്ങളിലേക്ക് മടങ്ങുമ്പോൾ വേട്ടക്കാർക്ക് കൂടുതൽ സ്നോ ഗൂസ് വിളവെടുക്കാൻ മികച്ച അവസരം നൽകാനും കമ്മിറ്റി ശുപാർശ ചെയ്തു. ഇന്റർനെറ്റ് വഴിയുള്ള സന്ദർശകരെയും, അൺപ്ലഗ് ചെയ്ത ഷോട്ട്ഗൺ, ഷൂട്ടിംഗ് സമയം വർദ്ധിപ്പിച്ചും, ബാഗ് പരിധികൾ എന്നിവ ഉപയോഗിക്കാൻ അനുവദിക്കുക എന്നതായിരുന്നു നിർദ്ദേശിത നിയന്ത്രണങ്ങൾ. ലൈറ്റ് ഗൂസ് കൺസർവേഷൻ ഓർഡർ കൊണ്ടുവന്ന് രണ്ട് വർഷത്തിന് ശേഷം 1999-ൽ ഇത് ഫെഡറൽ നിർബന്ധമാക്കി.
അവലംബം
[തിരുത്തുക]- ↑ BirdLife International (2016). "Anser caerulescens". The IUCN Red List of Threatened Species. IUCN. 2016: e.T22679896A85973888. doi:10.2305/IUCN.UK.2016-3.RLTS.T22679896A85973888.en. Retrieved 15 January 2018.
- ↑ "Chen caerulescens". ITIS.
- ↑ Ogilvie, Malcolm A.; Young, Steve (2002). Wildfowl of the World. London: New Holland Publishers. p. 38. ISBN 978-1-84330-328-2.
- ↑ Kear, Janet (2005). Ducks, Geese and Swans. 1. Oxford: Oxford University Press. p. 297. ISBN 978-0-19-861008-3.
- ↑ MOWBRAY, THOMAS B.; COOKE, FRED; GANTER, BARBARA (2000). "Snow Goose (Chen caerulescens)". The Birds of North America Online. doi:10.2173/bna.514. ISSN 1061-5466.
- ↑ Ibarra Portillo, Ricardo (2013-07-14). "La Colección Nacional de Aves del Museo de Historia Natural de El Salvador: 40 años de ciencia". Revista de Museología "Kóot" (3): 35–43. doi:10.5377/koot.v0i3.1162. ISSN 2307-3942.
- ↑ 7.0 7.1 MOWBRAY, THOMAS B.; COOKE, FRED; GANTER, BARBARA (2000). "Snow Goose (Chen caerulescens)". The Birds of North America Online. doi:10.2173/bna.514. ISSN 1061-5466.
- ↑ "Light Goose Dilemma". www.ducks.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-01-01.
- ↑ http://www.cnn.com/2015/03/18/us/idaho-snow-geese-deaths/index.html
- ↑ "New York Times New York City Poll, September 2003". ICPSR Data Holdings. 2004-04-21. Retrieved 2019-08-19.
- ↑ 11.0 11.1 Lecomte, Nicolas; Gauthier, Gilles; Giroux, Jean-François (2007-10-16). "Breeding dispersal in a heterogeneous landscape: the influence of habitat and nesting success in greater snow geese". Oecologia. 155 (1): 33–41. doi:10.1007/s00442-007-0860-6. ISSN 0029-8549.
- ↑ 12.0 12.1 "Duck, duck, goose . . ". In Practice. 38 (3): 152–152. 2016-03. doi:10.1136/inp.i709. ISSN 0263-841X.
{{cite journal}}
: Check date values in:|date=
(help) - ↑ Johnson, Stephen R.; Noel, Lynn E. (2005). "Temperature and Predation Effects on Abundance and Distribution of Lesser Snow Geese in the Sagavanirktok River Delta, Alaska". Waterbirds. 28 (3): 292. doi:10.1675/1524-4695(2005)028[0292:TAPEOA]2.0.CO;2. ISSN 1524-4695. JSTOR 4132542.
{{cite journal}}
: Cite journal requires|journal=
(help); Missing or empty|title=
(help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ "Too Many Snow Geese | Central Flyways". central.flyways.us. Archived from the original on 2018-01-01. Retrieved 2017-12-31.
- ↑ "Light Goose Dilemma". www.ducks.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-12-31.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Johnson, Mike (16 July 1997). "The snow goose population problem". Northern Prairie Wildlife Research Center Online.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Conservation Order for Light Geese - Cornell Law School
- Snow Goose Species Account – Cornell Lab of Ornithology
- The Nature Conservancy's Species profile: Snow Goose Archived 2016-07-15 at the Wayback Machine. Learn more about the conservation of these geese
- Snow Goose - Chen caerulescens – USGS Patuxent Bird Identification InfoCenter
- {{{2}}} on Avibase
- Song of the North Wind: A Story of the Snow Goose by Paul A. Johnsgard (1974, rev. 2009)
- {{{2}}} videos, photos, and sounds at the Internet Bird Collection
- സ്നോ ഗൂസ് photo gallery at VIREO (Drexel University)