Jump to content

സുർജിത് പാതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുർജിത് പാതർ
ਡਾ. ਸੁਰਜੀਤ ਪਾਤਰ
സുർജിത് പാതർ
ജനനം (1945-01-14) 14 ജനുവരി 1945  (79 വയസ്സ്)
വിദ്യാഭ്യാസംപി.എച്ച്.ഡി ബിരുദം (ഗുരു നാനാക്ക് ദേവ് സർവകലാശാല അമൃത്സർ)
തൊഴിൽകവി, എഴുത്തുകാരൻ
അറിയപ്പെടുന്നത്പഞ്ചാബി കവി

പഞ്ചാബി എഴുത്തുകാരനാണ് സുർജിത് പാതർ.

ജീവിതരേഖ

[തിരുത്തുക]

ജലന്ധർ ജില്ലയിലെ പാതറാണ് സുർജിത് പാതറിന്റെ സ്വദേശം. കപുർതലയിലെ രൺധീർ കോളേജിൽ നിന്നും പട്യാലയിലെ പഞ്ചാബി യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദം നേടിയിട്ടുണ്ട്. ഗുരു നാനാക്ക് സർവകലാശാലയിൽ നിന്നും പി.എച്ച്.ഡി ബിരുദം നേടി. പഞ്ചാബ് അഗ്രികൾച്ചർ സർവകലാശാലയിൽ നിന്നും അധ്യാപകനായി വിരമിച്ചു. അറുപതുകളിൽ എഴുതാൻ തുടങ്ങി. ചണ്ഡീഗഢിലെ പഞ്ചാബി സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാണ്.

കൃതികൾ

[തിരുത്തുക]

പഞ്ചാബി

[തിരുത്തുക]
  • ഹാവ വിച്ച് ലിഖേ ഹാർഫ്
  • ബിർഖ് ആർസ് കരേ
  • ഹനേരേ വിച്ച് സുലഗ്ഡി വർണ്മാല[1]
  • ലഫ്സാൻ ദി ദർഗ
  • സുർസമീൻ
  • ആയിആ നന്ദ് കിഷോർ[2]

വിവർത്തനം

[തിരുത്തുക]
  • ദ ത്രീ ട്രാജഡീസ്
  • ദ പ്ലേ നാഗ് മണ്ഡല

പഞ്ചാബി ചലച്ചിത്രമായ ഷഹീദ് ഉദ്ദം സിങ്ങിന്റെ സംഭാഷണം എഴുതിയത് സുർജിത് പാതറാണ്. ദീപ മേത്തയുടെ ഹെവൻ ഓൺ എർത്ത് എന്ന ചലച്ചിത്രത്തിനും സംഭാഷണം എഴുതിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1993 - ഹനേരേ വിച്ച് സുലഗ്ഡി വർണ്മാല)
  • ഭാരതീയ ഭാഷാ പരിഷദിന്റെ പഞ്ചനാദ് പുരസ്കാർ (1999)
  • സരസ്വതി സമ്മാൻ (2009)[3]
  • പത്മശ്രീ (2012)[4]

അവലംബം

[തിരുത്തുക]
  1. Patar, Surjit; Translated by Gibb Schreffler from Hanere vichch sulagdi Varanmala (1992) (Spring–Fall 2006). "Punjabi Poetry – with translations by Randi L. Clary, Gibb Schreffler, and Ami P. Shah". Journal of Punjab Studies (Center for Sikh and Punjab Studies, University of California, Santa Barbara. 13 (1). {{cite journal}}: |access-date= requires |url= (help)CS1 maint: numeric names: authors list (link)
  2. Singh, Surjit (Spring–Fall 2006). "Surjit Patar: Poet of the Personal and the Political". Journal of Punjab Studies. 13 (1): 265. His poems enjoy immense popularity with the general public and have won high acclaim from critics. {{cite journal}}: |access-date= requires |url= (help)
  3. Jatinder Preet (30 April 2010). "Saraswati Samman for Patar". Punjab Panorama. Retrieved 30 April 2010.
  4. "Padma Awards". pib. 27 January 2013. Retrieved 27 January 2013.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുർജിത്_പാതർ&oldid=4101566" എന്ന താളിൽനിന്ന് ശേഖരിച്ചത്