Jump to content

സുഭദ്ര (മഹാഭാരതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നാണ് സുഭദ്ര (സംസ്കൃതം: सुभद्रा). കൃഷ്ണന്റെ സഹോദരിയായ സുഭദ്ര അർജുനന്റെ പത്നിയാണ്. ഈ ദാമ്പത്യത്തിൽ പിറന്ന പുത്രനാണ് അഭിമന്യു. ശതരൂപയുടെ അംശാവതാരമായാണ് സുഭദ്രയെ വിശേഷിപ്പിക്കുന്നത്.

സുഭദ്ര
അർജുനനും സുഭദ്രയും എന്ന രാജാ രവിവർമ്മയുടെ ചിത്രം.]]

നാമോത്പത്തിയും മറ്റ് പേരുകളും

[തിരുത്തുക]

സുഭദ്ര എന്ന സംസ്‌കൃത നാമം രണ്ട് വാക്കുകൾ ചേർന്നതാണ്: സു, ഭദ്ര. സു എന്ന വാക്കിനർത്ഥം നന്മ എന്നാണ്, [1] ഭദ്ര എന്നാൽ ഭാഗ്യം അല്ലെങ്കിൽ ശ്രേഷ്ഠത എന്ന് അർത്ഥം .[2] ഈ പേരിൻ്റെ അർത്ഥം 'മഹത്തായ', 'ഭാഗ്യവാൻ', 'മനോഹരം', അല്ലെങ്കിൽ 'മംഗളകരമായ' എന്നാണ്.[3]

മഹാഭാരതത്തിൽ അർജുനൻ ആദ്യമായി കാണുമ്പോൾ സുഭദ്രയെ ഭദ്ര (ഭാഗ്യവതി)എന്നാണ് പരിചയപെടുത്തുന്നത് .[4]മഹാഭാരതമായ ഹരിവംശത്തിൻ്റെ അനുബന്ധം അനുസരിച്ച്, അവളുടെ ജന്മനാമം സിത്ര (ചിത്ര) എന്നായിരുന്നു, അതിനർത്ഥം 'തെളിച്ചമുള്ളത്, തെളിഞ്ഞത്, മികച്ചത് അല്ലെങ്കിൽ വർണ്ണാഭമായത്' എന്നാണ്.[5]

ജീവിതരേഖ

[തിരുത്തുക]

യാദവരാജാവായ വസുദേവർക്ക് രോഹിണീദേവിയിൽ പിറന്ന ഇളയ പുത്രിയാണ് സുഭദ്ര. വർഷങ്ങളോളം കാരാഗൃഹത്തിൽ കിടന്ന വസുദേവരെ മകൻ ശ്രീകൃഷ്ണൻ രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാൽത്തന്നെ ജ്യേഷ്ഠന്മാരായ ബലരാമൻ, ശ്രീകൃഷ്ണൻ എന്നിവരേക്കാൾ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.

കല്യാണം

[തിരുത്തുക]

മഹാഭാരതത്തിലെ ആദ്യ ഗ്രന്ഥമായ ആദിപർവ്വത്തിലെ സുഭദ്രാഹരണപർവ്വത്തിലാണ് അർജുനനുമായുള്ള സുഭദ്രയുടെ വിവാഹം ആദ്യമായി വിവരിക്കുന്നത്.[5] കുരുക്ഷേത്രയുദ്ധത്തിനുശേഷം കുരുവംശത്തിലെ ഏക അവകാശിയുണ്ടായത് സുഭദ്രയുടെ പിന്തുടർച്ചയിൽ നിന്നാണ്. അർജ്ജുനൻ-സുഭദ്ര ദമ്പതികൾക്ക് അജ്ഞാതവാസക്കാലത്തുതന്നെ അഭിമന്യു എന്ന പുത്രൻ പിറന്നു. വിരാട രാജകുമാരിയായ ഉത്തരയെയായിരുന്നു അഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗർഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തിൽവെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച പരീക്ഷിത്താണ് പിൽക്കാലത്ത് കുരുവംശത്തിൻറെ അവകാശിയായത്.

ശതരുപയുടെ അംശാവതാരമായതിനാൽ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. യോഗമായയുടെ അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുരി ജഗന്നാഥക്ഷേത്രത്തിൽ ഈ ത്രിമൂർത്തികളെ ആരാധിച്ചുവരുന്നു. വർഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമർപ്പിക്കുന്നത്.

പുരി ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹമാതൃക - ഇടത്തു നിന്നും വലത്തോട്ട് ബലഭദ്രൻ, സുഭദ്ര, ജഗന്നാഥൻ എന്നിവരുടെ വിഗ്രഹങ്ങൾ പത്മവേഷത്തിൽ

അവലംബം

[തിരുത്തുക]
  1. Baldi, Philip; Dini, Pietro U. (1 January 2004). Studies in Baltic and Indo-European Linguistics: In Honor of William R. Schmalstieg. John Benjamins Publishing. p. 103. ISBN 978-90-272-4768-1.
  2. Bopp, Franz (1845). A Comparative Grammar of the Sanscrit, Zend, Greek, Latin, Lithuanian, Gothic, German, and Sclavonic Languages. Madden and Malcolm. p. 398.
  3. Monier-Williams, Leumann & Cappeller 1899, p. 1229.
  4. SECTION CCXXI (Subhadra-harana Parva), https://sacred-texts.com/hin/m01/m01222.htm
  5. SECTION CCXXIII (Haranaharana Parva),https://sacred-texts.com/hin/m01/m01224.htm