സിന്റൽ ദ ഗെയിം
സിന്റൽ ദ ഗെയിം
| |
---|---|
വികസിപ്പിച്ചവർ | ജൊനാഥൻ ബുറെഷ്, നോഹ് സമ്മേഴ്സ്, മാൽകം കോർലിസ്, ഡേവിഡ് ബാർക്കർ, ജെയിംസ് റെയ്മണ്ട്, ഡേവിഡ്, കാർലോ |
യന്ത്രം | ബ്ലെൻഡർ |
പതിപ്പ് | ആൽഫ 1.1 |
തട്ടകം | ബ്ലെൻഡർ ലഭ്യമായ എല്ലാ പ്ലാറ്റ്ഫോമുകളിലും |
രീതി | ഒരു കളിക്കാരൻ |
മീഡിയ തരം | ഡൗൺലോഡ് |
ഇൻപുട്ട് രീതി | കീബോഡ്, മൗസ് |
സിന്റൽ എന്ന ചലച്ചിത്രത്തിനെ അടിസ്ഥാനമാക്കിയിട്ടുള്ള ബ്ലെൻഡർ ഗെയിമാണ് സിന്റൽ ദ ഗെയിം. 2010ൽ ബ്ലെൻഡർ ഫൗണ്ടേഷൻ പുറത്തിറക്കിയ ചലച്ചിത്രമാണ് സിന്റൽ. ബാല്യകാല സുഹൃത്തായ ഒരു വ്യാളിയെ അന്വേഷിച്ച് യാത്ര പോവുന്ന സിന്റൽ എന്ന പെൺകുട്ടിയാണ് ഈ ഗെയിമിന്റേയും ആധാരമാക്കിയ ചലച്ചിത്രത്തിന്റേയും ഇതിവൃത്തം.
അന്വേഷണത്തിനിടയിൽ സിന്റൽ ഗാർവേ എന്ന പ്രദേശത്തെത്തുന്നു. സിന്റൽ ഗാർവേ പ്രദേശവാസികളെ അവിടുത്തെ ദുഷ്ടന്മാരായ കാവൽക്കാർക്കെതിരെ സംഘടിപ്പിക്കുന്നു. ഗാർവേയിലൂടെയുള്ള സിന്റലിന്റെ യാത്രയാണ് ഈ ഗെയിമിലുള്ളത്.[1]
സാങ്കേതികം
[തിരുത്തുക]പൈത്തൺ സ്ക്രിപ്റ്റുകളുപയോഗിച്ചാണ് സിന്റൽ ദ ഗെയിമിൽ നിർമ്മിത ബുദ്ധി, തലങ്ങൾ, കഥാപാത്രങ്ങളുടെ സ്ഥാനം എന്നിവ കൈകാര്യം ചെയ്യുന്നത്. ഇവയിൽ ചിലതെല്ലാം ബ്ലെൻഡർ ഫൗണ്ടേഷന്റെ തന്നെ യോ ഫ്രാങ്കീ! എന്ന ഗെയിമിനു വേണ്ടി എഴുതപ്പെട്ടതാണ്. ബ്ലെൻഡർ ഉപയോക്താക്കൾക്ക് ഈ ഗെയിമിലേക്ക് തലങ്ങൾ കൂട്ടിച്ചേർക്കാം. .ബ്ലെൻഡ് ഫയൽ ഫോർമാറ്റിലുള്ള തലങ്ങളാണ് കൂട്ടിച്ചേർക്കാനാവുക.[2]
തലങ്ങൾ
[തിരുത്തുക]മൂന്നു തലങ്ങളാണ് ഈ കളിയിലുള്ളത്. ആദ്യ തലമാണ് തുറമുഖം. കപ്പൽ കാവൽക്കാരോട് ഏറ്റുമുട്ടി ഒരു പ്രത്യേക പെട്ടി സ്വന്തമാക്കുക എന്നതാണ് ഈ ഘട്ടത്തിലെ ലക്ഷ്യം.[3] ശേഷം സിന്റൽ യാത്ര തുടരുകയും ഗുഹാ മുഖ തലത്തിലെത്തുകയും ചെയ്യുന്നു. ഈ തലത്തിൽ ഒരു പസിൽ നിർദ്ധാരണം ചെയ്യുകയും ഗുഹാ കാവൽക്കാരനെ പരാജയപ്പെടുത്തുകയും വേണം.[3] അവസാന തലമാണ് മരുഭുമി. മരുഭൂമിയിൽ ഭീമൻ ഒച്ചുകളെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.[3]
അനുമതി
[തിരുത്തുക]ഗെയിമിലെ ചിത്രങ്ങൾ, മോഡലുകൾ, ലോജിക് എന്നിവ ക്രിയേറ്റീവ് കോമൺസ് ആട്രിബൂഷൻ 3.0 അൺപോർട്ടഡ് അനുമതി പ്രകാരമാണ് നൽകിയിട്ടുള്ളത്. എന്നാൽ പൈത്തൺ സ്ക്രിപ്റ്റുകൾ ഗ്നു ജിപിഎൽ അനുമതി പ്രകാരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.[4]
അവലംബം
[തിരുത്തുക]- ↑ "'Sintel: The Game' Alpha Finally Available for Download". Ubuntu Vibes. Archived from the original on 2014-05-04. Retrieved 12 October 2013.
- ↑ Website, Sintel The Game. "Sintel The Game Website". Retrieved September 10, 2012.
- ↑ 3.0 3.1 3.2 Website, Sintel The Game. "Sintel The Game Site (Level Updates)". Archived from the original on 2013-06-15. Retrieved September 10, 2012.
- ↑ Sintel The Game Website, Licensing Page. "Sintel The Game Licensing". Archived from the original on 2010-07-06. Retrieved September 10.
{{cite web}}
: Check date values in:|accessdate=
(help)