Jump to content

ഷാർലി എബ്ദോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാർലി എബ്ദോ
ഷാർലി എബ്ദോയുടെ ലോഗോ
തരംഹാസ്യ മാസിക
വാർത്താ മാസിക
Formatമാസിക
എഡീറ്റർചാർബ്
സ്ഥാപിതം1970,[1] 1992
രാഷ്ട്രീയച്ചായ്‌വ്ഇടതുപക്ഷ രാഷ്ട്രീയം
ആസ്ഥാനംപാരീസ്, ഫ്രാാൻസ്
Circulation45,000
ISSN1240-0068
ഔദ്യോഗിക വെബ്സൈറ്റ്charliehebdo.fr

ഫ്രാൻസിലെ പാരീസിലെ പ്രമുഖ ഹാസ്യ വാരികയാണ് ഷാർലി എബ്ദോ. വാർ​ത്ത​യെ​യും​ ​വ്യ​ക്തി​ക​ളെ​യും​ ​ആ​ക്ഷേ​പ​ ​ഹാ​സ്യ​ത്തി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​മാ​സി​ക​ ​ഇ​സ്‌ലാം മത​നേ​താ​ക്ക​ളെ​ ​പ​രി​ഹ​സി​ക്കു​ന്ന​ ​കാർ​ട്ടൂ​ണു​ക​ളും​ ​മ​റ്റും​ ​നൽ​കി​ ​പ​ല​ത​വ​ണ​ ​വി​വാ​ദം​ ​സൃ​ഷ്‌​ടി​ച്ചി​ട്ടു​ണ്ട്.​ തീവ്ര ഇടതുപക്ഷ നിലപാടുള്ള 'ഷാർലി എബ്‌ഡോ'യുടെ മുഖമുദ്ര അതിരുവിട്ട ആക്ഷേപഹാസ്യമായിരുന്നു.

ചരിത്രം

[തിരുത്തുക]

1970 ലാണ് വാരികയുടെ തുടക്കം. വലിയ പ്രചാരമില്ലാതായതോടെ 1981 ൽ പ്രസിദ്ധീകരണം നിലച്ചു. പത്തുവർഷത്തിന് ശേഷം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. വർണ്ണചിത്രങ്ങളും പ്രകോപനപരമായ തലക്കെട്ടുകളും കൊണ്ട് വാരിക വളരെപ്പെട്ടെന്ന് ശ്രദ്ധനേടി. ജൂതവെറിയെച്ചൊല്ലിയുടലെടുത്ത തർക്കം മൂലം മുൻ പത്രാധിപർക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഭൂരിഭാഗം ജീവനക്കാരും പത്രാധിപരും കാർട്ടൂണിസ്റ്റും അവരുടെ തൂലികാ നാമങ്ങളിലാണ് അറിയപ്പെട്ടിരുന്നത്.

വിവാദം

[തിരുത്തുക]

2006 ഫിബ്രവരിയിൽ മുഹമ്മദ് നബിയെക്കുറിച്ച് ഡാനിഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ പുന:പ്രസിദ്ധീകരിച്ച് വിവാദത്തിലായിരുന്നു.[2] മാർപാപ്പമാരും നിരവധി രാജ്യങ്ങളുടെ പ്രസിഡന്റുമാരും മുഹമ്മദ് നബിയും കന്യാസ്ത്രീകളും ഷാർലി എബ്‌ഡോയുടെ ആക്ഷേപത്തിനിരയായിട്ടുണ്ട്. പലപ്പോഴും സഭ്യതയുടെ അതിരുലംഘിക്കുന്നതാണ് അവയെന്ന് ആക്ഷേപമുയർന്നിരുന്നു. പ്രവാചകനെ പത്രാധിപരായി ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യരേഖാചിത്രം പുറംചട്ടയിൽ നൽകിയതിന് 2011 ൽ മാസികയുടെ ഓഫീസിനുനേരെ ബോംബാക്രമണമുണ്ടായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവായ അബുബക്കർ അൽ ബാഗ്ദാദിയുടെ കാർട്ടൂൺ വാരിക ട്വിറ്ററിൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്നുള്ള ഭീഷണിമൂലം പത്രാധിപർക്ക് പ്രത്യകം അംഗരക്ഷകരെ വെച്ചിരുന്നു.

വിമർശനം

[തിരുത്തുക]

അതിരുവിട്ട ആക്ഷേപഹാസ്യമായിരുന്നു മുഖമുദ്ര. കുടിയേറ്റക്കാരുടെ രക്തമിറ്റുവീഴുന്ന തലകളുമേന്തിനിൽക്കുന്ന പോലീസുകാർ, സ്വയംഭോഗം ചെയ്യുന്ന കന്യാസ്ത്രീകൾ, ഗർഭനിരോധന ഉറ ധരിച്ച മാർപാപ്പമാർ തുടങ്ങി അങ്ങേയറ്റം പ്രകോപനപരമായി കാർട്ടൂണുകളും വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നത് വിമർശനത്തിനിടയാക്കിയിരുന്നു.

എന്നായിരുന്നു പത്രാധിപർ സ്റ്റെഫാൻ ചാർബോണറുടെ നിലപാട്.

2015 ജനുവരിയിലെ വെടിവെയ്പ്

[തിരുത്തുക]

2015 ജനുവരി ഏഴിന് മധ്യ പാരീസിലുള്ള ഓഫീസിന് നേർക്ക് നടന്ന വെടിവെയ്പിൽ 11 പേർ കൊല്ലപ്പെട്ടു. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ട് പേരാണ് വെടിവെയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും കലാഷ്‌നിക്കോവ് റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമാണിതെന്ന് അക്രമികൾ രക്ഷപെടുന്നതിനിടെ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും മാധ്യമപ്രവർത്തകരായിരുന്നു. ചാർലി ഹെബ്‌ദോയുടെ എഡിറ്റർ ഇൻ ചീഫും കാർട്ടൂണിസ്റ്റുമായ സ്റ്റെഫാൻ ചാർബോണർ, കാർട്ടൂണിസ്റ്റുകളായ കാബു, ദിഗ്‌നസ്, ജോർജ് വൊളിൻസ്കി എന്നിവ്ര‍ മരിച്ചവരിൽ ഉൾപ്പെടുന്നു. [3][4]

പ്രചാരത്തിലെ വർദ്ധനവ്

[തിരുത്തുക]

2015 ജനുവരി 7 ലെ വെടിവെയ്പിന് പിന്നാലെ മാസികയുടെ പ്രചാരം കുത്തനെ ഉയർന്നു. മാസികയുടെ ഏറ്റവും പുതിയ കോപ്പി ഓൺലൈനിൽ ലേലത്തിനു വച്ചപ്പോൾ ലഭിച്ചത് 51.33 ലക്ഷം രൂപ വാഗ്ദാനം ലഭിച്ചു. ആക്രമണത്തിന് തൊട്ടുപിന്നാലെ വാരികയുടെ അച്ചടിച്ച 60,000 കോപ്പികളും വിറ്റുതീർന്നു. ഭീകരാക്രമണത്തിന്റെ ഓർമ്മ പുതുക്കുന്നതിനുള്ള പ്രത്യേക പതിപ്പിന്റെ പത്തുലക്ഷം കോപ്പികൾ പുറത്തിറക്കുമെന്ന് 'ഷാർലി എബ്ദോ' പ്രഖ്യാപിച്ചിരുന്നെങ്കിലും.[5]വൻ തോതിൽ ആവശ്യക്കാർ എത്തിയതോടെ 50 ലക്ഷം കോപ്പികൾ അച്ചടിച്ചു. ഭീകരാക്രമണത്തിന് മുൻപ് ഓരോ ആഴ്ചയും 60,000 കോപ്പികൾ മാത്രമാണ് ഇറക്കിയിരുന്നത്. ഞാൻ ഷാർളി എന്നുപറഞ്ഞ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ഓർത്ത് മുഹമ്മദ് നബി കണ്ണീരൊഴുക്കുന്ന കാർട്ടൂണാണായിരുന്നു മുഖചിത്രം. ഭീകരതയുടെ മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിക്കാനാണ് പുതിയ ലക്കം നബിയുടെ മുഖചിത്രത്തോടെ ഇറക്കിയത്.[6]

അവലംബം

[തിരുത്തുക]
  1. McNab, James P. (2006). "Bloc-notes Culturel: l'année 2005". The French Review. 80 (1): 16–29. JSTOR 25480584. Georges Bernier, le vrai nom du 'professeur Choron', 75 ans. Cofondateur et directeur de la revue satirique Hara Kiri, qui a change de titre (pour contourner une interdiction de paraitre!) pour devenir Charlie Hebdo en 1970. Quote on p. 26.
  2. "പാരീസിൽ മാധ്യമസ്ഥാപനത്തിൽ വെടിവെയ്പ്: 11 പേർ കൊല്ലപ്പെട്ടു". www.mathrubhumi.com. Archived from the original on 2015-01-07. Retrieved 7 ജനുവരി 2015.
  3. "EN DIRECT. Massacre chez "Charlie Hebdo" : 12 morts, dont Charb et Cabu". Le Point.fr (in French).{{cite web}}: CS1 maint: unrecognized language (link)
  4. "Les dessinateurs Charb et Cabu seraient morts". L'Essentiel (in ഫ്രഞ്ച്). France: L'Essentiel. 2015-01-07. Archived from the original on 2015-01-07. Retrieved 2015-01-07.
  5. "ഷാർളി എബ്ദോയുടെ പതിപ്പിന് 51 ലക്ഷം രൂപ വാഗ്ദാനം". news.keralakaumudi.com. Retrieved 9 ജനുവരി 2015.
  6. "ഷാർളി എബ്ദോ പുതിയലക്കം വാങ്ങാൻ വൻ തിരക്ക്". www.mathrubhumi.com. Archived from the original on 2015-01-15. Retrieved 15 ജനുവരി 2015.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷാർലി_എബ്ദോ&oldid=4015951" എന്ന താളിൽനിന്ന് ശേഖരിച്ചത്