Jump to content

ശ്രീയുക്തേശ്വരഗിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീയുക്തേശ്വരഗിരി
ജനനംPriyanath Karar
(1855-05-10)10 മേയ് 1855
Serampore, Bengal, Undivided India
മരണം9 മാർച്ച് 1936(1936-03-09) (പ്രായം 80)
Puri, Orissa, British India
ഗുരുലാഹിരി മഹാശയൻ
ശിഷ്യർപരമഹംസ യോഗാനന്ദൻ, Paramhansa Hariharananda
തത്ത്വജ്ഞാനംKriya Yoga

ബംഗാളിലെ ശ്രീരാമപുരത്ത് 1855 മേയ് 10 ന് ജനിച്ച പ്രിയനാഥ് കരാർ,മദ്ധ്യവയസ്സോടടുത്ത് ,ക്രിയായോഗപ്രയോക്താവായ ലാഹിരിമഹാശയന്റെ ശിഷ്യനായി യോഗദീക്ഷ നേടുകയും ശ്രീയുക്തേശ്വരഗിരി എന്ന പേരു സ്വീകരിച്ച് നിരവധി ശിഷ്യന്മാരെ ക്രിയായോഗം പരിശീലിപ്പിക്കുകയും ചെയ്തു.യുക്തേശ്വരൻ എന്നാൽ ഈശ്വരനുമായി സംയോജിച്ചവൻ എന്ന് അർത്ഥം.ലളിതമായ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ ദാർശനിക ജ്ഞാനം അതിരറ്റതായിരുന്നു. ഭാരതീയദർശനങ്ങളും സത്യവേദപുസ്തകത്തിലെ വചനങ്ങളും സമഞ്ജസമായി സമന്വയിക്കുന്ന ‘ദ് ഹോളി സയൻസ് ‘ എന്ന കൃതി അപൂർവ്വവും അമൂല്യവുമായൊരു രചനയാണ്. ബംഗാളി, ഹിന്ദി, ഫ്രഞ്ച്,ഇംഗ്ലീഷ്, എന്നീ ഭാഷകൾ ഒഴുക്കോടെ സംസാരിക്കാൻ അദ്ദേഹത്തിനാവുമായിരുന്നു.സംസ്കൃത ഭാഷയും അദ്ദേഹത്തിനു സ്വായത്തമായിരുന്നു. നമ്മുടെ ഇപ്പോഴത്തെ കാലഘട്ടത്തിന് , 24000 കൊല്ലങ്ങളുള്ള ഒരു വിഷുവചക്രത്തിന്റെ ഗണിതശാസ്ത്രപരമായ പ്രയോഗസാദ്ധ്യതയെ ശ്രീയുക്തേശ്വരൻ കണ്ടുപിടിച്ചു.ദ് ഹോളി സയൻസ് എന്ന പുസ്തകത്തിന്റെ തുടക്കത്തിൽ ഇതു വിശദീകരിച്ചിട്ടുണ്ട്. ഹിന്ദുവേദശാസ്ത്രങ്ങളിലെ നിരീക്ഷണങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഈ കാലഗണന. 1936 മാർച്ച് 9 -ന് തന്റെ പുരി ആശ്രമത്തിൽ വച്ച് അദ്ദേഹം ശരീരം വെടിഞ്ഞു. അദ്ദേഹത്തിന്റെ പ്രമുഖശിഷ്യനാണ് പരമഹംസ യോഗാനന്ദൻ.