ലോക നിലവാര ദിനം
എല്ലാ വർഷവും ഒൿടോബർ പതിനാല് ലോക നിലവാര ദിനം ആയി ആചരിച്ചുവരുന്നു.[1]. വ്യാപാരം, സാങ്കേതികമുന്നേറ്റം, വിജ്ഞാനവ്യാപനം എന്നിവ ലക്ഷ്യമാക്കി 1946 ഒക്ടോബർ 14 ന് ലണ്ടനിൽ 25 രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് നിലവാര നിർണ്ണയത്തിനായി പൊതുവായ ഒരു അന്തർദ്ദേശീയ സംവിധാനം ഉണ്ടാവുന്നതിനെ കുറിച്ച് ചർച്ച നടത്തി [2] ഇൻറർനാഷണൽ ഇലൿട്രോകെമിക്കൽ കമ്മീഷൻ (IEC ), ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ(ISO ), ഇൻറർനാഷണൽ ടെലിക്കമ്മ്യൂണിക്കേഷൻ യൂണിയൻ(ITU ) തുടങ്ങിയ സംഘടനകളിലെ ആയിരക്കണക്കിനു വിദഗ്ദ്ധർ, സ്വയമേവ അന്തർദ്ദേശീയ നിലവാരഗുണമേൻമകൾ ഉറപ്പു വരുത്തുവാൻ ശ്രമം നടത്തുന്നു . ഈ പരിശ്രമങ്ങളെ അംഗീകരിക്കാനും, അനുസ്മരിക്കാനും പ്രചരിപ്പിക്കാനും ആണ് ഒൿടോബർ 14, അന്താരാഷ്ട്ര തലത്തിൽ ലോക നിലവാര ദിനമായി ആചരിക്കുന്നത്.
ദിനാചരണത്തിന്റെ തുടക്കം
[തിരുത്തുക]1970 ലാണ് ആദ്യത്തെ ലോക നിലവാര ദിനം ആചരിച്ചത്. ഓരോ വർഷവും നിലവാരത്തിന്റെ ഏതെങ്കിലും മേഖലയിലുള്ള ഒരു വിഷയം ദിനാചരണത്തിനായി ഐ.എസ്.ഒ തെരഞ്ഞെടുക്കാറുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങൾ ഈ ദിവസം നിലവാരം നിർണ്ണയത്തിനും നിലനിർത്തുന്നതിനും പ്രചരിപ്പിക്കാനും വേണ്ടിയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
2017 ലെ വിഷയം
[തിരുത്തുക]"നിലവാരം പട്ടണങ്ങളെ കാര്യക്ഷമത ഉള്ളതാക്കുന്നു ." (Standards make cities smarter) എന്നതാണ് നിലവാര ദിനത്തിന്റെ ഈ വർഷത്തെ വിഷയം. [3]
അവലംബം
[തിരുത്തുക]- ↑ "World Standards Day 14 October 2009". International Organization for Standardization. Archived from the original on 2011-06-06. Retrieved 2010-01-26.
- ↑ "World Standards Day: October 14". International Organization for Standardization. Archived from the original on 2010-01-10. Retrieved 2010-01-26.
- ↑ http://www.iso.org/iso/home.html