Jump to content

ലീ റെമിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലീ റെമിക്ക്
1974 ൽ റെമിക്ക്
ജനനം
Lee Ann Remick

(1935-12-14)ഡിസംബർ 14, 1935
മരണംജൂലൈ 2, 1991(1991-07-02) (പ്രായം 55)
വിദ്യാഭ്യാസംബർണാർഡ് കോളേജ്
തൊഴിൽActress
സജീവ കാലം1953–1989
ജീവിതപങ്കാളി(കൾ)
ബിൽ കോളറൻ
(m. 1957; div. 1968)

കിപ് ഗോവൻസ്
(m. 1970; her death 1991)
കുട്ടികൾ2

ലീ ആൻ റെമിക്ക് (ഡിസംബർ 14, 1935 - ജൂലൈ 2, 1991) ഒരു അമേരിക്കൻ നടിയായിരുന്നു. 1962-ൽ ഡെയ്സ് ഓഫ് വൈൻ ആന്റ് റോസസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡിനും, വെയിറ്റ് അണ്ടിൽ ഡാർക്ക് എന്ന ചിത്രത്തിൻറെ ബാഴ്സലോണയിലെ ബ്രോഡ്വേ തിയേറ്റർ അഭിനയത്തിന് മികച്ച നടിക്കുള്ള 1966-ലെ ടോണി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

1957-ൽ എ ഫേസ് ഇൻ ദ ക്രൗഡ് എന്ന ചിത്രത്തിൽ റെമിക്ക് അരങ്ങേറ്റമായി അഭിനയിച്ചു. അനാട്ടമി ഓഫ് എ മർഡർ (1959), വൈൽഡ് റിവർ (1960), ദി ഡിറ്റക്റ്റീവ് (1968), ദി ഒമേൻ (1976), ദ് യൂറോപ്യൻസ് (1979) എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തു. 1973-ൽ പുറത്തിറങ്ങിയ ദി ബ്ലൂ നൈറ്റ് എന്ന ചിത്രത്തിനു വേണ്ടി ഗോൾഡൻ ഗ്ലോബ് അവാർഡുകൾ കരസ്ഥമാക്കി.1974-ലെ മിനിസീരീസ് ജെനീ: ലേഡി റാൻഡോൾഫ് ചർച്ചിൽ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മികച്ച നടിക്കുള്ള BAFTA TV പുരസ്ക്കാരവും നേടി. ഏപ്രിൽ 1991-ൽ ഹോളിവുഡ് വാക് ഓഫ് ഫെയിമിൻറെ ഒരു നക്ഷത്രവും അവർക്ക് ലഭിച്ചു.

മുൻകാലജീവിതം

[തിരുത്തുക]

ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഉടമ ഫ്രാൻസിസ് എഡ്വിൻ ഫ്രാങ്ക് റെമിക്ക്, ഒരു അഭിനേത്രിയായ ഗേർട്രൂഡ് മാർഗരറ്റ്(പട്രീഷ്യക്ക് രണ്ടു ഉറവിടങ്ങൾ പറയുന്നു[1][2]) (née വാൾഡോ) എന്നിവരുടെ മകളായി മസാച്ചുസെറ്റ്സിലെ ക്വിൻസിയിൽ ലീ റെമിക്ക് ജനിച്ചു.[3][4][5]അമ്മയുടെ മുത്തശ്ശിമാരിലൊരാളായ എലിസ ഡഫീൽഡ് ഇംഗ്ലണ്ടിലെ ഒരു പ്രഭാഷകയായിരുന്നു.[6] സ്വാബോഡ സ്കൂൾ ഓഫ് ഡാൻസ്, എന്നറിയപ്പെടുന്ന ഹെവിറ്റ് സ്കൂളിൽ ചേർന്നു പഠിക്കുകയും തുടർന്ന് ബർണാർഡ് കോളേജിലും ആക്ടേഴ്സ് സ്റ്റുഡിയോയിലും നിന്ന് അഭിനയം പഠിക്കുകയും ചെയ്തു.

ബ്രോഡ്വേ, ടെലിവിഷൻ

[തിരുത്തുക]

1953-ൽ ബ്രീഡ്വേ തിയേറ്ററിൽ ബി യുവർ ഏജ് അരങ്ങേറ്റം കുറിച്ചു.[7]ടി.വി. ആന്തോളജി പരമ്പരയുടെ എപ്പിസോഡുകളിൽ അതിഥിയായിരുന്നു അവർ. ആംസ്ട്രോങ് സർക്കിൾ തിയേറ്റർ, ഹോളിവുഡിലെ സ്റ്റുഡിയോ വൺ, റോബർട്ട് മോണ്ട്ഗോമറി പ്രെസ്റ്റൻറ്സ്, ക്രാഫ്റ്റ് തീയറ്റർ, പ്ലേഹൗസ് 90.[8]

ആദ്യകാല സിനിമകൾ

[തിരുത്തുക]

എലിയാ കാസന്റെ 'എ ഫേസ് ഇൻ ക്രൗഡ്' (1957) എന്ന ചിത്രത്തിൽ റെമിക്ക് അരങ്ങേറ്റം കുറിച്ചു. അർക്കൻസാസിലെ ചിത്രീകരണം നടക്കുമ്പോൾ റെമിക്ക് ഒരു പ്രാദേശിക കുടുംബത്തോടൊപ്പം ജീവിച്ചു. ലോൺസം റോഡ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ കൌമാരപ്രായക്കാരിയായ ആൻഡി ഗ്രിഫ്ത്ത് എന്ന കഥാപാത്രമായി അവർ അഭിനയിച്ചു.

1958-ലെ ദ ലോങ് ഹോട്ട് സമ്മർ എന്ന ചിത്രത്തിൽ വിൽ വർണറിൻറെ (ഓർസൺ വെൽസ്) ദേഷ്യക്കാരിയായ മരുമകൾ യൂല വർണർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ഡാൻസ് ഹാൾ പെൺകുട്ടി ആയി 20th സെഞ്ചുറി ഫോക്സിൻറെ ദീസ് തൗസന്റ് ഹിൽസ് എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.

ഫിലിം സ്റ്റാർഡോം

[തിരുത്തുക]
Rehearsing with director George Cukor in 1962

ബലാത്സംഗം ചെയ്യപ്പെട്ട ഇരയായ യുവതിയായി അവരുടെ ഭർത്താവ് ആ അക്രമിയെ കൊല്ലാൻ ശ്രമിക്കുന്നതുമായ ഒട്ടോ പ്രെംമിംഗറുടെ അനാട്ടമി ഓഫ് മർഡർ (1959) എന്ന ചിത്രത്തിൽ റെമിക്ക് പ്രാമുഖ്യം നേടി. 1960 ൽ കാസനോടൊപ്പം, വൈൽഡ് റിവർ എന്ന ചിത്രത്തിൽ അഭിനയിച്ചു. മോണ്ട്ഗോമറി ക്ലിഫ്റ്റ്, ജോ വാൻ ഫ്ലീറ്റ് എന്നിവർ സഹഅഭിനേതാക്കളായിരുന്നു. അതേ വർഷം തന്നെ റിച്ചാർഡ് ബർട്ടണുമായി ചേർന്ന് ദ ടെംപെസ്റ്റ് എന്ന ടി വി പതിപ്പിൽ മിറാൻഡ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

റെമിക്ക് സാൻക്ച്വറിയിൽ (1961) യവ്സ് മോണ്ടാൻഡിനോടൊപ്പം ബിൽഡ് ടോപ്പ് ആയിരുന്നു. ടെലിവിഷനിൽ ദ ഫാർമേഴ്സ് ഡാട്ടർ (1962) എന്ന ചിത്രത്തിൽ അഭിനയിച്ചു.

1962-ൽ ഗ്ലെൻ ഫോർഡിനൊപ്പം ബ്ലെയ്ക്ക് എഡ്വേർഡ്സ് സസ്പെൻസ്-ത്രില്ലർ എക്സ്പിരിമെന്റ് ഇൻ ടെററിൽ (1962) അഭിനയിച്ചു. അതേ വർഷം തന്നെ എഡ്വേർഡ്സ് സംവിധാനം ചെയ്ത ഡെയ്സ് ഓഫ് വൈൻ ആൻഡ് റോസസ് (1962) എന്ന സിനിമയിലെ ജാക്ക് ലെമ്മന്റെ മദ്യപാനിയായ ഭാര്യയുടെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. വാട്ട് എവർ ഹാപ്പെൻഡ് ടു ബേബി ജെയ്നിന്? ആ വർഷം ബെറ്റി ഡേവിസ് നാമനിർദ്ദേശം ചെയ്യപ്പെട്ടു. "മിസ് റെമിക്കിന്റെ പ്രകടനം എന്നെ അതിശയിപ്പിച്ചു, എനിക്ക് ഓസ്കാർ നഷ്ടപ്പെട്ടാൽ അത് അവൾക്കായിരിക്കുമെന്ന് ഞാൻ കരുതി." ദി മിറക്കിൾ വർക്കറിൽ ആൻ ബാൻക്രോഫ്റ്റിനോട് ഇരുവരും പരാജയപ്പെട്ടു.

സംതിംഗ്സ് ഗോട്ട് ടു ഗിവ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മെർലിൻ മൺറോയെ പുറത്താക്കിയപ്പോൾ, റെമിക്ക് പകരക്കാരിയായിരിക്കുമെന്ന് സ്റ്റുഡിയോ പ്രഖ്യാപിച്ചു. സഹതാരം ഡീൻ മാർട്ടിൻ തുടരാൻ വിസമ്മതിച്ചു. എന്നിരുന്നാലും, റെമിക്കിനെ അഭിനന്ദിക്കുമ്പോൾ മൺറോയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കർശനമായി ചിത്രത്തിൽ ഒപ്പിട്ടുവെന്ന് പറഞ്ഞു. ഒരു ത്രില്ലർ, ദി റണ്ണിംഗ് മാൻ (1963), ദി വീലർ ഡീേലഴ്സ് (1963) എന്നിവയിൽ ജെയിംസ് ഗാർനറൊടൊപ്പം ഒരു കോമഡി ചെയ്തു.

ബ്രോഡ്‌വേയിലേ പ്രതിഫലം

[തിരുത്തുക]

1964-ലെ ബ്രോഡ്‌വേ മ്യൂസിക്കൽ എനിവൺ കാൻ വിസിൽ എന്ന സംഗീതത്തിലാണ് റെമിക് പ്രത്യക്ഷപ്പെട്ടത്. [7] സംഗീതവും വരികളും സ്റ്റീഫൻ സോൺ‌ഹൈമും ആർതർ ലോറന്റ്സ് സംവിധാനവും ചെയ്ത ഈ മ്യൂസിക് ഒരാഴ്ച മാത്രം ഓടി. യഥാർത്ഥ കാസ്റ്റ് റെക്കോർഡിംഗിൽ റെമിക്കിന്റെ പ്രകടനം പകർത്തി. ഇത് റെമിക്കും സോൺ‌ഹൈമും തമ്മിലുള്ള ആജീവനാന്ത സുഹൃദ്‌ബന്ധം ആരംഭിച്ചു, പിന്നീട് 1985-ലെ അദ്ദേഹത്തിന്റെ സംഗീത ഫോളീസിന്റെ ലാൻഡ്മാർക്ക് കച്ചേരി പതിപ്പിൽ പ്രത്യക്ഷപ്പെട്ടു.[9]

ഹോർട്ടൺ ഫൂട്ടെ തിരക്കഥയെഴുതിയ ബേബി ദി റെയിൻ മസ്റ്റ് ഫാൾ (1965), എന്ന സിനിമയിൽ സ്റ്റീവ് മക്വീൻ, ദി ഹല്ലേലൂയ ട്രയൽ (1965) എന്ന സിനിമയിൽ ബർട്ട് ലാൻകാസ്റ്റർ എന്നിവർക്കൊപ്പം റെമിക് സിനിമകളിലേക്ക് മടങ്ങി.

അവലംബം

[തിരുത്തുക]
  1. [Mead, Mimi (April 6, 1967). "She Prefers Musicals". The Daily Reporter. Dover, Ohio. p. 7. Retrieved September 26, 2015 – via Newspapers.com.open access Mead, Mimi (April 6, 1967). "She Prefers Musicals". The Daily Reporter. Dover, Ohio. p. 7. Retrieved September 26, 2015 – via Newspapers.com.open access]. {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  2. [Shearer, Lloyd (January 11, 1976). "Lee Remick: From Baton Twirler to 'Jennie'". The San Bernardino County Sun. pp. 99–100. Retrieved September 26, 2015 – via Newspapers.com. open access Shearer, Lloyd (January 11, 1976). "Lee Remick: From Baton Twirler to 'Jennie'". The San Bernardino County Sun. pp. 99–100. Retrieved September 26, 2015 – via Newspapers.com. open access]. {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  3. Playing Jennie - The Churchill Centre[പ്രവർത്തിക്കാത്ത കണ്ണി]
  4. https://web.archive.org/web/20071103015007/http://www.rememberleeremick.com/family/remember_remicks1.htm. Archived from the original on November 3, 2007. Retrieved January 26, 2008. {{cite web}}: Missing or empty |title= (help)
  5. "LEE REMICK: FROM A FACE TO A FIRM PLACE IN THE HOLLYWOOD CROWD". The Philadelphia Inquirer. July 3, 1991.
  6. Champlin, Charles (March 6, 1990). "Remick Endures Despite Personal Ordeal: Profile: Actress waged a 'drastic and horrible and successful' fight against kidney cancer. Now, she prepares for a role in the miniseries 'The Young Catherine.'". Los Angeles Times.
  7. 7.0 7.1 "Lee Remick". Playbill Vault. Retrieved September 26, 2015.
  8. TV SAW HER FIRST! Anderson, Robert. Chicago Daily Tribune 22 Aug 1959: b5.
  9. Smith, Cecil (15 October 1963). "Lee Is Singing and She's Glad". Los Angeles Times: D8.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലീ_റെമിക്ക്&oldid=3305060" എന്ന താളിൽനിന്ന് ശേഖരിച്ചത്