ലാന ടേണർ
ലാന ടേണർ | |
---|---|
ജനനം | Julia Jean Turner ഫെബ്രുവരി 8, 1921 |
മരണം | ജൂൺ 29, 1995 | (പ്രായം 74)
തൊഴിൽ | Actress |
സജീവ കാലം | 1937–1991 |
ജീവിതപങ്കാളി(കൾ) | Artie Shaw (divorced: 1940) Joseph Stephen Crane (annulled: 1942–43, divorced: 1943–44) Henry J. Topping (divorced: 1948–52) Lex Barker (divorced: 1953–57) Fred May (divorced: 1960–62) Robert Eaton (divorced: 1965–69) Ronald Dante (divorced: 1969–72) |
ലാന ടേണർ അമേരിക്കൻ ചലച്ചിത്രനടിയായിരുന്നു. അഭിനയമികവിനെക്കാളേറെ പ്രകടനപരതകൊണ്ട് ഒരു ഇതിഹാസ നടിയായി മാറിയ കലാകാരിയാണിവർ. 1921 ഫെബ്രുവരി 8-ന് ഇഡഹോയിലെ വാലസിൽ ജനിച്ചു. ചെറുപ്പത്തിലേതന്നെ നൃത്താഭിനയങ്ങൾ പരിശീലിച്ചുതുടങ്ങി. കൗമാരത്തിൽ കുടുംബത്തോടൊപ്പം ലോസ് ഏയ്ഞ്ചലസിൽ താമസിക്കവേ സംവിധായകനായ മെർവിൻ ലീ റോയിയുമായി പരിചയപ്പെടാൻ അവസരമുണ്ടായി.
ചലച്ചിത്രനടി
[തിരുത്തുക]അങ്ങനെ 1937-ൽ ദെ വോണ്ട് ഫർഗറ്റ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. അതിൽ പാവാടയും സ്വെറ്ററും ധരിച്ച് മദാലസയായി അഭിനയിച്ചത് സ്വെറ്റർ ഗേൾ എന്ന ഓമനപ്പേർ ഇവർക്കു നേടിക്കൊടുത്തു.
- ലവ് ഫൈൻഡ്സ് ആൻഡ് ഹാർഡി (1938)
- ദീസ് ഗ്ലാമർ ഗേൾസ് (1939)
- സീഗ്ഫീൽഡ് ഗേൾ
- സംവെയർ ഐ വിൽ ഫൈൻഡ് യു
തുടങ്ങിയ ചിത്രങ്ങളിലൂടെ ഇവരുടെ വശ്യതയും ശരീരവടിവുകളും ആസ്വദിച്ച പ്രേക്ഷകർ രണ്ടാംലോകയുദ്ധകാലത്ത് സ്വീറ്റർ ഗേൾ ഒഫ് വേൾഡ്വാർ കക എന്ന പേരു നൽകി.
- ദ് പോസ്റ്റ്മാൻ ആൾവെയ്സ് റിങ്ക്സ് ട്വൈസ് (1946),
- ദ് ബാഡ് ആൻഡ് ദ് ബ്യൂട്ടിഫുൾ (1952)
എന്നീ പ്രസിദ്ധ ചിത്രങ്ങളിലും മോശമല്ലാത്ത അഭിനയപാടവം പ്രകടിപ്പിച്ചു.
- 1957-ലെ പെയ്റ്റൺ പ്ലേസിലെ
ഉന്മാദിനിയായ അമ്മയെ അവതരിപ്പിച്ച് ടേണർ അക്കാദമി നോമിനേഷൻ നേടിയെടുത്തു.
- വി ഹൂ ആർ യങ് (1940)
എന്ന മറ്റൊരു മികച്ച ചിത്രത്തിലും ഇവരുടെ അഭിനയമികവ് തെളിഞ്ഞുകാണാം.
- ബിറ്റർ സ്വീറ്റ് ലവ് (1976)
ആണ് ടേണറുടെ അവസാന ചിത്രം.
വിവാദജീവിതം
[തിരുത്തുക]തിരശ്ശീലയിലെന്നപോലെതന്നെ ജീവിതത്തിലും ഇവർ പുലർത്തിയ മോശമായ വിശാലമനസ്കത വിവാദങ്ങളുയർത്തി. ഏഴു തവണ വിവാഹിതയായി. എഴുപതുകളിൽ അതിഭാവുകത്വം നിറഞ്ഞ സംഗീതനാടകങ്ങൾ (ഓപ്പറ) നിർമ്മിക്കുന്നതിൽ ഉത്സുകയായി. 1982 മുതൽ 83 വരെ ഫാൽക്കൻ ക്രെസ്റ്റ് എന്ന ടെലിവിഷൻ സീരിയലിൽ അഭിനയിച്ചു ജനശ്രദ്ധ നേടി. 1983-ൽ ലാന, ദ് ലേഡി, ദ് ലെജെന്റ്, ദ് ട്രൂത്ത് എന്ന ജീവചരിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1995 ജൂൺ 29-ന് കാലിഫോർണിയയിലെ സെഞ്ച്വറി സിറ്റിയിൽ നിര്യാതയായി.
അവലംബം
[തിരുത്തുക]- http://www.biography.com/people/lana-turner-9542242 Archived 2013-01-08 at the Wayback Machine.
- http://www.cmgww.com/stars/turner/
- http://www.imdb.com/name/nm0001805/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടേണർ, ലാന (1920 - 95) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |