Jump to content

ലജ്ജ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലജ്ജ
കർത്താവ്തസ്ലീമ നസ്രീൻ
രാജ്യംബംഗ്ലാദേശ്
ഭാഷബംഗാളി
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1993
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
October 1997
മാധ്യമംPrint (Hardback & Paperback)
ഏടുകൾ302
ISBN1-57392-1-65-3

തസ്ലീമ നസ്രിൻ എന്ന ബംഗ്ലാദേശി എഴുത്തുകാരിയുടെ ബംഗാളി നോവലാണ് ലജ്ജ. 1993-ലാണ്‌ ഈ നോവൽ പുറത്തിറങ്ങിയത്. ബംഗ്ലാദേശിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഈ നോവൽ നിരോധിക്കപ്പെട്ടു. ഇതിന്റെ പ്രസിദ്ധീകരണത്തെത്തുടർന്ന് ലഭിച്ച വധഭീഷണികൾ മൂലം തസ്ലീമയ്ക്ക് ബംഗ്ലാദേശ് വിടേണ്ടി വന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങൾക്കാണ്‌ തസ്ലീമ ഈ നോവൽ സമർപ്പിച്ചിരിക്കുന്നത്. 1992-ലെ ബാബരി മസ്ജിദ് തകർത്ത സംഭവവും അതെത്തുടർന്ന് ഉണ്ടായ വർഗ്ഗീയകലാപവുമാണ്‌ നോവലിന്റെ ഇതിവൃത്തം.

പ്രസിദ്ധീകരണം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ഇതിന്റെ അരലക്ഷം കോപ്പികൾ വിറ്റുപോവുകയുണ്ടായി. മലയാളം ഉൾപ്പെടെ പല ഭാഷകളിലേക്കും ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്

"https://ml.wikipedia.org/w/index.php?title=ലജ്ജ_(നോവൽ)&oldid=3476240" എന്ന താളിൽനിന്ന് ശേഖരിച്ചത്