റിച്ചാർഡ് ഒന്നാമൻ
റിച്ചാർഡ് I | |
---|---|
Effigy (c. ) of Richard I at Fontevraud Abbey, Anjou | |
ഭരണകാലം | 3 September 1189 – 6 April 1199 |
കിരീടധാരണം | 3 സെപ്റ്റംബർ 1189 |
മുൻഗാമി | ഹെൻറി II |
പിൻഗാമി | ജോൺ |
രാജപ്രതിനിധി | Eleanor of Aquitaine; William de Longchamp (Third Crusade) |
Consort | നവാരേയിലെ ബെരെൻഗാരിയ |
മക്കൾ | |
Philip of Cognac (illegitimate) | |
രാജവംശം | Plantagenet/Angevin[nb 1] |
പിതാവ് | Henry II of England |
മാതാവ് | Eleanor of Aquitaine |
കബറിടം | Fontevraud Abbey, Anjou, France |
മതം | Roman Catholicism |
1189 മുതൽ മരണം വരെ ഇംഗ്ലണ്ടിലെ രാജാവായിരുന്നു റിച്ചാർഡ് ഒന്നാമൻ(Richard I 8 സെപ്തംബർ 1157 മരണം 6 ഏപ്രിൽ 1199). ഹെൻറി രണ്ടാമന്റെയും എലനോർ റാണിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായിരുന്നു റിച്ചാർഡ്. അദ്ദേഹം നോർമണ്ടി, അക്വിറ്റൈൻ, ഗാസ്കോണി എന്നിവിടങ്ങളിലെ ഡ്യുക് ആയും പായീറ്റേഴ്സ്, അൻജൂ, മെയ്ൻ, നാൻടെസ് എന്നിവിടങ്ങളിലെ കൗണ്ട് ആയും സൈപ്രസിലെ ലോഡ് ആയും ഭരണം നടത്തിയിട്ടുണ്ട്. വളരെ ശക്തനായ സേനാനായകനും പോരാളിയും ആയിരുന്നതിനാൽ അദ്ദേഹം റിച്ചാർഡ് ദി ലയൺ ഹാർട്ട് (Richard Cœur de Lion ,Richard the Lionheart) എന്ന് അറിയപ്പെട്ടിരുന്നു.[1]
പതിനാറാം വയസ്സായപ്പോഴേക്കും സ്വന്തമായ ഒരു സൈന്യം ഉണ്ടായിരുന്ന അദ്ദേഹം, പോയ്റ്റോയിൽ തന്റെ പിതാവിനെതിരേയുള്ള വിപ്ലവശ്രമങ്ങൾ അടിച്ചമർത്തി.[1] മൂന്നാമത്തെ കുരിശുയുദ്ധത്തിൽ ഫ്രാൻസിലെ ഫിലിപ്പ് രണ്ടാമനു ശേഷം നേതൃത്വം വഹിച്ച ക്രിസ്ത്യൻ പടത്തലവനായിരുന്നു റിച്ചാർഡ്. യെരുശലേം കീഴടക്കിയില്ലെങ്കിലും എതിരാളികളായ സലാഹുദ്ദീനെതിരെ അദ്ദേഹം വിജയം കൈവരിച്ചിരുന്നു.[2]
ഫ്രഞ്ച്, ഒസിറ്റാൻ എന്നീ ഭാഷകൾ സംസാരിക്കാൻ അദ്ദേഹത്തിനാവുമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം അവിടെത്തന്നെ തന്റെ ബാല്യം ചെലവഴിച്ചു. മുതിർന്നപ്പോൾ രാജാവാകുന്നതിനു മുമ്പേയുള്ള കാലം തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ അക്വിറ്റെയ്നിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കിരീടധാരണത്തിനു ശേഷം വെറും ആറു മാസം മാത്രമേ അദ്ദേഹത്തിന് ഇംഗ്ലണ്ടിൽ തങ്ങാൻ സാധിച്ചിരുന്നുള്ളൂ, ബാക്കിയുള്ള സമയമത്രയും കുരിശുയുദ്ധത്തിലോ, തന്റെ അധീനതയിലുള്ള ഫ്രഞ്ച് പ്രദേശങ്ങളുടെ സംരക്ഷത്തിനോ തടവിൽ കഴിയുകയോ ആയിരുന്നു. രാജ്യം തന്റെ ഉത്തരവാദിത്തമാണെന്ന് കരുതുന്നതിനു പകരം തന്റെ സൈന്യത്തിന് സാമ്പത്തികസഹായം ചെയ്യുന്ന വരുമാന സ്രോതസ്സ് ആണ് എന്ന എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തികൾ.[3] എന്നിരുന്നാലും, തന്റെ പ്രജകൾ അദ്ദേഹത്തെ ദൈവഭക്തനായ ഒരു നായകനായി കണക്കാക്കിയിരുന്നു.[4]
ആദ്യകാലം
[തിരുത്തുക]കുട്ടിക്കാലം
[തിരുത്തുക]1157 സെപ്തംബർ എട്ടാം തീയതി ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇംഗ്ലണ്ടിൽ ഓക്സ്ഫോഡിലെ ബ്യൂമോണ്ട് കൊട്ടാരത്തിൽ ആണ് റിച്ചാർഡ് ജനിച്ചതെന്ന് കരുതപ്പെടുന്നു,[5] ഹെൻറി രണ്ടാമന്റെയും അക്വിറ്റെയ്നിലെ എലനോർ റാണിയുടേയും മകനായ അദ്ദേഹത്തിന്റെ മുതിർന്ന സഹോദരങ്ങൾ പോയ്റ്റോയിലെ കൗണ്ട് വില്ല്യം ഒൻപതാമൻ, ഹെന്റി യുവരാജാവ്, സാക്സണിയിലെ ഡചസ്സ് മറ്റൊൽഡ എന്നിവരായിരുന്നു.[6] രാജാവിന്റെ നിയമാനുസൃതമായ വിവാഹത്തിൽ നിന്നും ജനിച്ച മൂന്നാമത്തെ പുത്രനായതിനാൽ അദ്ദേഹം കിരീടാവകാശി ആകും എന്ന് പൊതുവെ കരുതപ്പെട്ടിരുന്നില്ല.[7] ബ്രിട്ടനിയിലെ ഡ്യൂക് ജെഫ്ഫ്രി രണ്ടാമൻ; കാസ്റ്റൈലിലെ എലനോർ റാണി; സിസിലിയിലെ ജൊആൻ റാണി; മോറ്ടെയ്നിലെ കൗണ്ട് ജോൺ, എന്നിവർ റിച്ചാർഡിന്റെ ഇളയ സഹോദരങ്ങൾ ആയിരുന്നു. [6] ഹെൻറി രണ്ടാമന്റെയും അക്വിറ്റെയ്നിലെ എലനോർ റാണിയുടേയും ആദ്യ പുത്രൻ വില്ല്യം, റിച്ചാർഡിന്റെ ജനനത്തിനും മുമ്പേതന്നെ 1156-ൽ മരണമടഞ്ഞിരുന്നു.[6] എലനോർ റാണിക്ക് മക്കളിൽ ഏറ്റവും പ്രിയപ്പെട്ടത് റിച്ചാഡിനെയായിരുന്നു.[8]
ചെറുപ്പത്തിൽ തന്നെ റിച്ചാർഡ് രാഷ്ട്രീയവും സൈനികവുമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. തന്റെ സ്വന്തം പ്രദേശത്തിൽ വിപ്ലവത്തിനൊരുങ്ങിയ പ്രഭുക്കന്മാരെ നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠൻ ഹെൻറി യുവരാജാവ് തന്റെ പിതാവിന്റെ ജീവിച്ചിരുന്നപ്പോൾത്തന്നെ ഇംഗ്ലണ്ടിലെ യുവരാജാവ് ആയി കിരീടധാരണം നടത്തിയിരുന്നു.
മദ്ധ്യകാലത്തിൽ രാജവംശങ്ങളിൽ തമ്മിലുള്ള വിവാഹബന്ധങ്ങൾ സാധാരണമായിരുന്നു. അക്കാലത്ത് വിവാഹബന്ധങ്ങൾ രാഷ്ട്രീയ സഖ്യങ്ങളിലേക്കും സമാധാന ഉടമ്പടികളിലേക്കും നയിക്കുകയും മറ്റ് നാടുകളിൽ പരസ്പരം അവകാശവാദം ഉന്നയിക്കാൻ അനുവദിക്കുകയും ചെയ്തു. 1159 മാർച്ച് മാസത്തിൽ റിച്ചാർഡ് ബാഴ്സലോണയുടെ റാമൺ ബെറെൻഗൌർ നാലാമന്റെ പെൺമക്കളിൽ ഒരാളെ വിവാഹം കഴിക്കുമെന്ന് തീരുമാനിച്ചു. എന്നിരുന്നാലും ഈ ആലോചന പരാജയപ്പെട്ടു, 1160 നവംബർ 2-ന് ഫ്രാൻസിലെ ലൂയി ഏഴാമന്റെ മകളായ മാർഗരറ്റിനെ ഹെൻട്രി യുവരാജാവ് വിവാഹം ചെയ്തു.[9]ഈ വർഷത്തിന്റെ തുടക്കത്തിൽ റിച്ചാർഡും ലൂയി ഏഴാമന്റെ നാലാമത്തെ മകളായ ആലിസും(വിക്സീൻ കൗണ്ടസ് ) തമ്മിലുള്ള വിവാഹത്തിന് നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലേയും ഫ്രാൻസിന്റേയും രാജാക്കന്മാർ തമ്മിലുള്ള മത്സരം കാരണം, ലൂയി ഈ വിവാഹത്തെ എതിർത്തു. 1169 ജനുവരിയിൽ ഒരു സമാധാന ഉടമ്പടി പ്രാബല്യത്തിൽ വന്നു, റിച്ചാർഡും ആലിസുമായുള്ള വിവാഹം ഉറപ്പിച്ചു .[10]
കുറിപ്പുകൾ
[തിരുത്തുക]- ↑ Historians are divided in their use of the terms "Plantagenet" and "Angevin" in regards to Henry II and his sons. Some class Henry II to be the first Plantagenet King of England; others refer to Henry, Richard and John as the Angevin dynasty, and consider Henry III to be the first Plantagenet ruler.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ Turner & Heiser [പേജ് ആവശ്യമുണ്ട്]
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ 6.0 6.1 6.2 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)