Jump to content

റഫ്രിജറേറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഫ്രിജറേറ്റർ വാതിൽ തുറന്ന നിലയിൽ

വസ്തുക്കൾ തണുപ്പിക്കുവാനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്‌ ഫ്രിഡ്ജ് എന്ന വിളിപ്പേരിലറിയപ്പെടുന്ന റഫ്രിജറേറ്റർ അഥവാ ശീതീകരണി . താപപ്രതിരോധ സം‌വിധാനത്താൽ പൊതിയപ്പെട്ട അറയും ഉള്ളിലെ വസ്തുക്കളെ തണുപ്പിക്കുന്നതിന്‌ വേണ്ടി അതിനുള്ളിലെ താപത്തെ പുറത്തേക്ക് നീക്കം ചെയ്യാനുള്ള ഹീറ്റ് പമ്പ് എന്നിവയോട് കൂടിയതാണ്‌ റഫ്രിജറേറ്റർ. ആഹാരപദാർത്ഥങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നതിനാണ്‌ റഫ്രിജറേറ്ററുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. സാധാരണ താപനിലയിൽ നശിച്ചുപോകുന്ന വസ്തുക്കൾ ഇങ്ങനെ തണുപ്പിച്ച് സൂക്ഷിക്കുന്നു. ബാക്ടീരിയ തുടങ്ങിയവയുടെ പ്രവർത്തനം താഴ്ന്ന ഊഷ്മാവുകളിൽ വളരെ സാവധാനത്തിലാണ് എന്നതാണിതിന്‌ കാരണം.

"https://ml.wikipedia.org/w/index.php?title=റഫ്രിജറേറ്റർ&oldid=3518197" എന്ന താളിൽനിന്ന് ശേഖരിച്ചത്