റഡാർ
ദൃശ്യരൂപം
വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് നിശ്ചലമോ ചലിക്കുന്നതോ ആയ ഒരു വസ്തുവിലേക്കുള്ള ദൂരം, ഉയരം, ദിശ, വേഗം എന്നിവ കണ്ടെത്തുന്നതിനുപയോഗിക്കുന്ന യന്ത്രമാണ് റഡാർ. റേഡിയോ ഡിറ്റെക്ഷൻ ആൻഡ് റേഞ്ചിങ്ങ് എന്നതിന്റെ ചുരുക്കമാണ് റഡാർ. ഇത് പ്രധാനമായും വിമാനം, കപ്പൽ, വാഹനങ്ങൾ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിന് ഉപയോഗിച്ചു വരുന്നു. സൈനികാവശ്യങ്ങൾക്കും, ആഭ്യന്തര, അന്തർദ്ദേശീയ വ്യോമയാനാവശ്യങ്ങൾക്കും അവശ്യം ആവശ്യമായ ഉപകരണമാണ് റഡാർ.
റഡാർ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവിൽ തട്ടി പ്രതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ് വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നത്. ഒരു വസ്തുവിന്റെ റഡാറിലുള്ള രൂപത്തിനെ റഡാർ ക്രോസ് സെക്ഷൻ എന്നു വിളിക്കുന്നു.
ഇതും കാണുക
[തിരുത്തുക]