Jump to content

രാജഹംസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Swans
Temporal range: Late Miocene-Holocene
Mute swans
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Anseriformes
Family: Anatidae
Subfamily: Anserinae
Genus: Cygnus
Garsault, 1764
Type species
Cygnus cygnus
Species

6–7 living, see text.

Synonyms

Cygnanser Kretzoi, 1957

ഏറ്റവും വലിയ ജല പക്ഷിയാണ് രാജഹംസം (Mute Swan).[അവലംബം ആവശ്യമാണ്] യൂറോപ്പിലേയും ഏഷ്യയിലേയും തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലും ഇവയെ കാണാം. ഇവ പുരാണ കഥകളിൽ പറയാറുള്ള അരയന്നങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

ശരീര ഘടന

[തിരുത്തുക]

മ്യൂട്ട് സ്വാന് 125 മുതൽ 155 സെന്റീമീറ്റർ വരെ നീളം കാണാം. ചിറക് വിടർത്തിയാൽ 200 മുതൽ 240 സെ.മീ. വരെ വിടർന്നുയരും. പൂവനു 12 കിലോയും പിടയ്ക്ക് 11.8 കിലോയും ഭാരമുണ്ടാകും. ഇവയുടെ കണ്ണിനു മുകളിലായി ത്രികോണാകൃതിയിൽ കറുത്ത ഒരു പാടുണ്ട്. ആൺകുഞ്ഞുങ്ങളെ കോബ് എന്നും പെൺ കുഞ്ഞുങ്ങളെ സിഗ്നറ്റ് എന്നുമാണ് വിളിക്കുന്നത്. ചിറക്, കാല്, ചുണ്ട് എന്നിവയുടെ നിറവ്യത്യാസമനുസരിച്ച് ഏഴോളം ഇനം അരയന്നങ്ങളെ വിവിധ രാജ്യങ്ങളിലായി കണ്ടുവരുന്നു. വെള്ളത്തിലെ സസ്യങ്ങൾ, ചെറുപ്രാണികൾ, മത്സ്യങ്ങൾ, തവളകൾ എന്നിവയാണ് ഇവയുടെ ആഹാരം. മറ്റു ചില ജലപക്ഷികളെപ്പോലെ വെള്ളത്തിൽ മുങ്ങി ഇര പിടിക്കുന്നവയല്ല അരയന്നങ്ങൾ. നീണ്ടു വളഞ്ഞ കഴുത്തും തലയും വെള്ളത്തിനടിയിൽ താഴ്ത്തി ഇര പിടിക്കുകയാണ് ഇവ ചെയ്യുന്നത്. തൂവലുകളും വെള്ളത്തിൽ വളരുന്ന സസ്യങ്ങളുമുപയോഗിച്ചാണ് അരയന്നങ്ങൾ കൂട് നിർമ്മിക്കുന്നത്. കൂടുതൽ സമയവും വെള്ളത്തിൽ കഴിയുന്ന സ്വഭാവക്കാരാണിവ.പറക്കാൻ തുടങ്ങുന്നതിനു മുൻപ് നീളമുള്ള ചിറകുകൾ നിവർത്തിപിടിച്ച് ജലേപരിതലത്തിലൂടെ ഒടുന്നതു ഇവയുടെ പ്രത്യേകതയാണ്‌.

ഇതേകുടുംബത്തിൽത്തന്നെയുള്ള പക്ഷികളാണ് വാത്തകളും താറാവുകളും. ഓരോതവണയും രാജഹംസങ്ങൾ മൂന്നുമുതൽ എട്ട്‌വരെ മുട്ടകൾ ഇടുന്നു.


പേരിനു് പിന്നിൽ

[തിരുത്തുക]

രാജഹംസം

[തിരുത്തുക]

സംസ്കൃത പദങ്ങളായ രാജഃ, ഹംസഃ എന്നിവചേർന്നാണ് രാജഹംസം എന്ന നാമം രൂപംകൊണ്ടിരിക്കുന്നത്.


ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]


  • Louchart, Antoine; Mourer-Chauviré, Cécile; Guleç, Erksin; Howell, Francis Clark & White, Tim D. (1998): L'avifaune de Dursunlu, Turquie, Pléistocène inférieur: climat, environnement et biogéographie. C. R. Acad. Sci. Paris IIA 327(5): 341-346. [French with English abridged version] doi:10.1016/S1251-8050(98)80053-0 (HTML abstract)

ബാഹ്യകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജഹംസം&oldid=3799426" എന്ന താളിൽനിന്ന് ശേഖരിച്ചത്