Jump to content

യിൽമെസ് ഗുണെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യിൽമെസ് ഗുണെ
Grave of Yılmaz Güney at Père Lachaise Cemetery, Paris
ജനനം(1937-04-01)1 ഏപ്രിൽ 1937
മരണം9 സെപ്റ്റംബർ 1984(1984-09-09) (പ്രായം 47)
തൊഴിൽFilm director
Screenwriter
Actor
സജീവ കാലം1958 - 1983

തുർക്കിയിലെ ഒരു ചലച്ചിത്ര സംവിധായകനായിരുന്നു യിൽ‌മെസ് ഗുണ(ഏപ്രിൽ 1 1937 – സെപ്റ്റംബർ 9 1984)‍. സംവിധാനത്തിനു പുറമേ, ജനപ്രീതി നേടിയ അറുപതിലധികം ആക്ഷൻ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അവയിൽ ഇരുപതെണ്ണത്തിന് തിരക്കഥയെഴുതി. സെയ്യിറ്റ് ഹാൻ (1968) ആയിരുന്നു ആദ്യചിത്രം. 1970-ലെ ഹോപ് തുർക്കിയിൽ നിർമ്മിക്കപ്പെട്ട എക്കാലത്തെയും മഹത്തായ ചിത്രമായി കണക്കാക്കപ്പെടുന്നു. 1971 ൽ തുർക്കിയിൽ പട്ടാള വിപ്ലവം നടന്നതോടെ രാഷ്ട്രീയ വീക്ഷണത്തിന്റെ പേരിൽ തടവറയിലായി. കൊലക്കുറ്റമാരോപിച്ച് പത്തൊമ്പതു വർഷത്തെ തടവ് ഗുനെക്ക് നല്കി. തടവറയിൽ കിടന്ന് ഗുനെ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തു. മറ്റൊരാളിന് നിർേദശങ്ങൾ നൽകിക്കൊണ്ടായിരുന്നു ഇത്. ദ ഹെർഡ് (79), ദ എനിമി (82) എന്നിവ സെക്കി ഉക്ടനും യോൾ (ദവേ-1982) സെരിഫ് ഗോരനും അദ്ദേഹത്തിനുവേണ്ടി സംവിധായക ജോലി നിർവഹിച്ചു. രാജ്യഭ്രഷ്ടനായി ഫ്രാൻസിലെത്തിയ ഗുനെ `യോളി'ന്റെ എഡിറ്റിങ് നിർവഹിച്ചു. 1983 ലെ കാൻ ചലച്ചിത്രോത്സവത്തിൽ കോസ്റ്റഗവ്‌രാസിന്റെ മിസ്സിങി നൊടൊപ്പം മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം യോൾ പങ്കിട്ടു. അവസാന ചിത്രമായ ദവാൾ (1983) ഫ്രാൻസിൽ ചിത്രീകരിച്ചു. 84 ൽ ഫ്രാൻസിൽ അന്തരിച്ചു.

പ്രധാന ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യിൽമെസ്_ഗുണെ&oldid=3607177" എന്ന താളിൽനിന്ന് ശേഖരിച്ചത്