യാഹ്യാ ഖാൻ
യാഹ്യാ ഖാൻ | |
---|---|
3-ആം പാകിസ്താൻ പ്രസിഡന്റ് | |
ഓഫീസിൽ 25 March 1969 – 20 December 1971 | |
പ്രധാനമന്ത്രി | നൂറുൽ അമീൻ |
മുൻഗാമി | അയൂബ് ഖാൻ |
പിൻഗാമി | സുൾഫിക്കർ അലി ഭൂട്ടോ |
വിദേശകാര്യമന്ത്രി | |
ഓഫീസിൽ 5 April 1969 – 20 December 1971 | |
പ്രധാനമന്ത്രി | നൂറുൽ അമീൻ |
മുൻഗാമി | മിയാൻ അർഷാദ് ഹുസൈൻ |
പിൻഗാമി | സുൾഫിക്കർ അലി ഭൂട്ടോ |
പ്രതിരോധ മന്ത്രി | |
ഓഫീസിൽ 5 April 1969 – 20 December 1971 | |
പ്രധാനമന്ത്രി | നൂറുൽ അമീൻ |
മുൻഗാമി | അഫ്സൽ റഹ്മാൻ ഖാൻ |
പിൻഗാമി | സുൾഫിക്കർ അലി ഭൂട്ടോ |
പാകിസ്താൻ കരസേനാ മേധാവി | |
ഓഫീസിൽ 18 June 1966 – 20 December 1971 | |
Deputy | ജനറൽ അബ്ദുൾ ഹമീദ് ഖാൻ |
മുൻഗാമി | മുഹമ്മദ് മൂസ |
പിൻഗാമി | ഗുൽ ഹസ്സൻ ഖാൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പെഷവാറിനു സമീപം in ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ പാകിസ്താൻ) | 4 ഫെബ്രുവരി 1917
മരണം | 10 ഓഗസ്റ്റ് 1980 റാവൽപിണ്ടി, പാകിസ്താൻ | (പ്രായം 63)
രാഷ്ട്രീയ കക്ഷി | സ്വതന്ത്രൻ |
Domestic partner | അക്ലീം അക്തർ |
അൽമ മേറ്റർ | States Army Command and General Staff College United States Army Command and General Staff College |
അവാർഡുകൾ | Hilal-e-Pakistan Hilal-i-Jur'at നിഷാൻ-ഇ-പാകിസ്താൻ |
Military service | |
Allegiance | ബ്രിട്ടീഷ് രാജ് പാകിസ്താൻ |
Branch/service | British Indian Army പാകിസ്താൻ ആർമി |
Years of service | 1939–1971 |
Rank | ജനറൽ |
Unit | 10-ആം ബറ്റാലിയൻ, ബലൂച് റജിമെന്റ് (PA – 98) |
Commands | 111th Infantry Brigade Deputy Chief of General Staff Chief of General Staff 14th Infantry Division 15th Infantry Division Deputy Chief of Army Staff Chief of Army Staff |
Battles/wars | രണ്ടാം ലോകമഹായുദ്ധം Indo-Pakistani War of 1965 Indo-Pakistani War of 1971 |
1969 മുതൽ 1971 വരെ പാകിസ്താൻ ഭരിച്ചിരുന്ന സൈനിക സ്വേച്ഛാധിപതിയാണ് ജനറൽ ആഗാ മൊഹമ്മദ് യാഹ്യാ ഖാൻ (ഫെബ്രുവരി 4, 1917 – മ: ആഗസ്റ്റ് 10, 1980).[1] പാകിസ്താന്റെ മൂന്നാമത്തെ പ്രസിഡണ്ടും മുൻ കരസേനാ മേധാവിയുമായിരുന്നു ഇദ്ദേഹം. കിഴക്കൻ പാകിസ്താൻ സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് ആവുന്നത് വരെ ഇദ്ദേഹം ഭരണത്തിൽ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇൻഡ്യൻ പട്ടാള ഓഫീസറായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം പാകിസ്താനിലേയ്ക്കു കുടിയേറിയ യഹ്യാഖാൻ 1965-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ പങ്കെടുക്കുകയും 1966 ൽ കമാൻഡർ-ഇൻ-ചീഫായി ഉയരുകയും ചെയ്തു. അയൂബ് ഖാനു ശേഷം ഭരണത്തിൽ വന്ന യഹ്യാഖാൻ സർക്കാരിനെ പിരിച്ചുവിട്ട് സൈനിക നിയമം പ്രഖ്യാപിയ്ക്കുകയും 1970 ൽ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു.കിഴക്കൻ ബംഗ്ലാദേശിൽ മുജീബുർ റഹ് മാൻ നയിച്ച അവാമി ലീഗും ,പടിഞ്ഞാറൻ പാകിസ്താനിൽ സുൾഫിക്കർ അലി ഭൂട്ടോയുടെ പാർട്ടിയുമാണ് വിജയം നേടിയത്. എന്നാൽ ഭൂട്ടോയുടെ സമ്മർദ്ദത്തിനു വഴങ്ങി അധികാരകൈമാറ്റം നടത്താൻ യാഹ്യാഖാൻ തയ്യാറായില്ല. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ഇതിനു തടയിടാൻ 'ഓപ്പറേഷൻ സെർച്ച്ലൈറ്റ്'എന്ന സൈനിക നടപടി യാഹ്യാഖാൻ തുടങ്ങിവയ്ക്കുകയും ചെയ്തു. ഇതു കനത്ത ആൾനാശത്തിനു വഴിവയ്ക്കുകയും ഇന്ത്യ സൈനിക നടപടിയിലേയ്ക്കു കടക്കുകയും ചെയ്തു .തുടർന്നു പാകിസ്താൻ 1971 ഡിസംബർ 16 നു പരാജയം സമ്മതിയ്ക്കുകയും കിഴക്കൻ പാകിസ്താൻ മോചിതമാവുകയും ബംഗ്ളാദേശിന്റെ പിറവിയ്ക്കു വഴിതെളിയുകയും ചെയ്തു.[2]
അവലംബം
[തിരുത്തുക]- ↑ Story of Pakistan:Editorial. "Yahya Khan". June 01, 2003. Story of Pakistan Foundation. Retrieved 7 ജനുവരി 2012.
- ↑ Press Release. "Zulfikar Ali Bhutto becomes President [1971]". Zulfikar Ali Bhutto becomes President [1971].