Jump to content

മെലഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഗീത സ്വരങ്ങളെ നിരനിരയായി ഓരോ വരികളിൽ ചിട്ടപ്പെടുത്തി ഒരു പ്രത്യേക ട്യുൺ (tune) ഉണ്ടാകുമ്പോൾ അതിനെ മെലഡി എന്ന് വിളിക്കുന്നു. ഗ്രീക്ക് ഭാഷയിൽ നിന്നും ഉണ്ടായ ഈ വാക്കിനു സ്വരങ്ങൾ, ശ്രുതി എന്നിവയുമായി ബന്ധമുണ്ട്.

ചില പ്രത്യേക മെലഡികൾ പലപ്പോഴും ഒന്നോ അതിലധികമോ വരികളിൽ ഒതുങ്ങി നിൽക്കുകയും അവ ഇടക്കിടക്ക് ആവർത്തിക്കുന്നവയും ആവും. മെലഡികൾ പലപ്പോഴും ഓരോ പാട്ടിന്റെയും പ്രത്യേകതകൾ ആയിരിക്കും. പാശ്ചാത്യ പൌരസ്ത്യ സംഗീതങ്ങളിൽ മെലഡി രൂപപ്പെടുതുന്നതിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഓരോ പാട്ടിനും വ്യതസ്തമായ മെലഡികൾ ഉണ്ടാവുകയും അതിലൂടെ പാട്ടുകളെ തിരിച്ചറിയാൻ കഴിയുന്നതുമാണ്.

"https://ml.wikipedia.org/w/index.php?title=മെലഡി&oldid=1716128" എന്ന താളിൽനിന്ന് ശേഖരിച്ചത്