മുഹമ്മദ് സ്വാബൂനി
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2021 മാർച്ച്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മുഹമ്മദ് സ്വാബൂനി | |
---|---|
ജനനം | 1930 യമൻ |
മരണം | 2021 മാർച്ച് 19 |
ദേശീയത | സിറിയ |
സിറിയൻ മുസ്‌ലിം പണ്ഡിതസഭയുടെ മുൻഅദ്ധ്യക്ഷനായിരുന്നു ശൈഖ് മുഹമ്മദ് സ്വാബൂനി (ജനനം 1 ജനുവരി 1930,അലപ്പോ ). 2021 മാർച്ച് 19ന്(1442, ശഅബാൻ, 6) (91 വയസ്സ്) തുർക്കിയിലെ യൽവാ പട്ടണത്തിൽ വെച്ച് മരണപ്പെട്ടു[1]. അഹ് ലുസ്സുന്നത്തി വൽജമാഅത്തിന്റെ സമകാലിക പണ്ഡിതന്മാരിൽ പ്രമുഖനും ഖുർആൻ, ഹദീസ് പഠനങ്ങളിലും വ്യാഖ്യാന ശാസ്ത്രത്തിലും നിപുണനുമായിരുന്നു ശൈഖ് സ്വാബൂനി. അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥങ്ങളിലൊന്നാണ് സ്വഫ്വത്തു തഫാസീർ.
ഇസ്ലാമിക ലോകത്തെ മഹത് വ്യക്തിത്വങ്ങൾക്ക് നൽകപ്പെടുന്ന ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡിന് 2007ൽ അർഹനായത് അദ്ദേഹമായിരുന്നു. ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ, വിശിഷ്യാ ഖുർആൻ വ്യാഖ്യാന ശാസ്ത്രത്തിലെ മികച്ച സംഭാവനകളായിരുന്നു അദ്ദേഹത്തെ അതിന് അർഹനാക്കിയത്
വൈജ്ഞാനിക ജീവിതം
[തിരുത്തുക]അലപ്പോയിലെ പണ്ഡിതന്മാരിൽ പ്രമുഖനുമായിരുന്ന പിതാവ് ശൈക് ജമീൽ സ്വാബൂനിയിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുഹമ്മദ് സഈദ് ഇദ്ലിബി, മുഹമ്മദ് റാഗിബ് ത്വബാഹ് തുടങ്ങി അലപ്പോ നഗരത്തിലെ പണ്ഡിതന്മാരിൽ നിന്നാണ് മതപഠനത്തിലും ഭാഷാ പഠനത്തിലും പ്രാവീണ്യം നേടുന്നത്. 1949ൽ അലപ്പോയിലെ ശരീഅ കോളേജിൽ വെച്ച് ഖുർആൻ നിതാന കർമ്മശാസത്രത്തിലും പ്രകൃതി പഠനത്തിലും ബരുദം നേടി. സിറിയയിലെ ഔഖാഫ് മന്ത്രാലയത്തിന്റെ ഔദ്യോഗിക ചെലവിൽ അസ്ഹറിൽ പഠനം നടത്തി 1952ൽ ശരീഅ കോളേജിൽ നിന്നും ബിരുദവും 1954ൽ നിയമപഠനത്തിൽ ബിരുദാനന്ത ബിരുദവും നേടി. അസ്ഹറിലെ പഠനത്തിന് ശേഷം സിറിയയിലേക്ക് മടങ്ങിവരികയും അലപ്പോയിലെ ഇസ്ലാമിക് കൾചറൽ സ്കൂളിൽ 1962 വരെ പ്രൊഫസറായി അധ്യാപനം തുടർന്ന് മക്കയിലെ കിംഗ് അബ്ദുൽ അസീസ് സർവ്വകലാകലാശാല യുടെ കീഴിലെ ഇസ്ലാമിക് & ശരീഅ കോളേജിൽ മുപ്പത് വർഷത്തോളം അധ്യാപകനായി സേവനം, പിന്നീട് അവിടെത്തന്നെ ഇസ്ലാമിക വിജ്ഞാനീയങ്ങളിലെ ഗവേഷകനായി അദ്ദേഹം നിയമിക്കപ്പെട്ടു. അതിനുശേഷം, മുസ്ലിം വേൾഡ് ലീഗിൽ ഖുർആനിലെയും ഹദീസിലെയും സയന്റിഫിക് മിറാക്കിൾസ് അതോറിറ്റിയിൽ കൺസൾട്ടന്റായിരുന്ന ശൈഖ് സ്വാബൂനി പിന്നീട് ദീർഘകാലം അവിടെത്തന്നെയായിരുന്നു.
ഇസ്ലാമിക വിജ്ഞാന പ്രസരണത്തിൽ അതീവ തൽപരനായിരുന്ന ശൈഖ് മുഹമ്മദ് സ്വാബൂനി. മക്കയിലെ മസ്ജിദുൽ ഹറാമിൽ ഹജ്ജ് ഉംറ സീസണുകളിൽ ദിവസവും ദർസ് നടത്തുകയും ഫത് വ നൽകുകയും ചെയ്യുമായിരുന്നു. എട്ട് വർഷത്തോളം ജിദ്ദ നഗരത്തിലെ ഒരു പള്ളിയിൽ വെച്ച് ആഴ്ചയിൽ ഒരുവട്ടം ഖുർആൻ വ്യാഖ്യാനശാസത്രത്തിൽ ക്ലാസെടുക്കുകയും ചെയ്തിരുന്നു. എട്ടു വര്ഷം നീണ്ട ഈ ക്ലാസിൽ ഖുർആൻ മൂന്നിൽ രണ്ട് ഭാഗവും വിശദീകരണം പൂർത്തിയാക്കിയിരുന്നു. അതെല്ലാം കാസറ്റുകളായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഖുർആൻ വ്യാഖ്യാന പഠനത്തിൽ അറുന്നൂറോളം ടെലിവിഷൻ എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. രണ്ട് വർഷക്കാലം തുടർന്നുപോന്ന പദ്ധതി ഹി. 1419ന്റെ അവസാനത്തോടെയാണ് അദ്ദേഹം പൂർത്തീകരിക്കുന്നത്.
മരണം: 2021 മാർച്ച് 19 ഹിജ്റ വര്ഷം 1442 ശഅബാൻ 6 ന് വെള്ളിയാഴ്ച തുർക്കിയിലെ യലോവ നഗരത്തിൽ വെച്ച് 91 വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-21. Retrieved 2021-03-22.
- https://islamonlive.in/your-voice/sheikh-muhammad-swabuni/
- https://primetimezone.com/world/gulf-news/the-death-of-the-scholar-muhammad-ali-al-sabuni-the-author-of-the-elite-of-interpretations-describing-assad-as-a-muslemah-the-liar-and-this-is-what-he-said-about-erdogan-a-nation-is-tweet/ Archived 2021-03-21 at the Wayback Machine.