Jump to content

മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം മൂന്നാമത്തെ മാസമാണ്‌ മാർച്ച്.31 ദിവസമുണ്ട് മാർച്ച് മാസത്തിന്‌.

പ്രധാന ദിവസങ്ങൾ

[തിരുത്തുക]



  • 51 - റോമൻ ചക്രവർത്തിയായിത്തീർന്ന നീറോയെ princeps iuventutis (യുവാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേര് നൽകി ആദരിക്കുന്നു.
  • 303 or 304 - നിക്കൊമീദിയയിലെ വിശുദ്ധ അഡ്രിയാന്റെ രക്തസാക്ഷിദിനം.
  • 1152 - ഫ്രെഡറിക്ക് ഐ ബാർബറോസ ജർമനിയുടെ രാജാവായി തിരഞ്ഞെടുക്കപ്പെടുന്നു.
  • 1215 - ഇംഗ്ലണ്ടിലെ ജോൺ രാജാവ് ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ പിന്തുണ നേടാൻ കുരിശുയുദ്ധ പോരാളിയായി പ്രതിജ്ഞയെടുക്കുന്നു.
  • 1275 - ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കുന്നു.
  • 1931 - ബ്രിട്ടീഷ് വൈസ്രോയിയും ഗവർണ്ണർ-ജനറലുമായ എഡ്‌വേർഡ് ഫെഡറിക് ലിൻഡ്‌ലി വുഡും മഹാത്മാഗാന്ധിയും തടവുകാരുടെ മോചനത്തിനും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നതിനുമുള്ള ഉടമ്പടി ഒപ്പുവയ്ക്കുന്നു.
  • 1944 - പകൽ‌വെളിച്ചത്തിൽ ആദ്യമായി അമേരിക്ക ബെർലിൻ നഗരത്തിൽ ബോംബിടുന്നു; വടക്കൻ ഇറ്റലിയിൽ ജർമൻ വിരുദ്ധ പ്രക്ഷോഭങ്ങൾ.
  • 1945 - ലാപ്‌ലാൻഡ് യുദ്ധം: ഫിൻലാൻഡ് നാസി ജർമനിയുമായി യുദ്ധം പ്രഖ്യാപിക്കുന്നു.
  • 1950 - വാൾട്ട് ഡിസ്നിയുടെ സിൻഡറെല്ല എന്ന കാർട്ടൂൺ ചിത്രം അമേരിക്കയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നു.
  • 1957 - S&P 90 ഓഹരി സൂചികയെ ഒഴിവാക്കി, S&P 500 ഓഹരി സൂചിക ഉപയോഗിക്കാൻ ആരംഭിക്കുന്നു.
  • 1970 - ഫ്രഞ്ച് അന്തർവാഹിനി യൂരിഡൈസ് (Eurydice) പൊട്ടിത്തെറിക്കുന്നു.
  • 1972 - ലിബിയയും സോവ്യറ്റ് യൂണിയനും സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നു.
  • 1997 - അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഫെഡറൽ ഫണ്ട് ഉപയോഗിച്ചുള്ള മനുഷ്യ ക്ലോണിംഗ് ഗവേഷണം നിരോധിക്കുന്നു.


  • 1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയൻ സേന ലീജ് നഗരം തിരിച്ചു പിടീച്ചു.
  • 1824 - ഒന്നാം ബർമീസ് യുദ്ധം: ബ്രിട്ടൺ ഔദ്യോഗികമായി ബർമ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1872 - എയർ ബ്രേക്കിന്റെ പേറ്റന്റ് ജോർജ് വെസ്റ്റിങ്ഹൗസ് നേടി.
  • 1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി.
  • 1931 - ബ്രിട്ടീഷ് രാജ്: ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവച്ചു.
  • 1933 - ജർമനിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾ 44 ശതമാനം വോട്ട് നേടി.
  • 1943 - ഗ്ലോസ്റ്റർ മെറ്റീയർ ആദ്യത്തെ ബ്രിട്ടന്റെ കോമ്പാറ്റ് ജെറ്റ് എയർക്രാഫ്റ്റ് വിമാനം,
  • 1946 - ശീതയുദ്ധം: വിൻസ്റ്റൺ ചർച്ചിൽ മിസ്സൗറിയിലെ വെസ്റ്റ്മിൻസ്റ്റർ കോളേജിൽ നടത്തിയ പ്രസംഗത്തിൽ "അയൺ കർട്ടൻ" എന്ന പദമാണ് ഉപയോഗിച്ചത്.
  • 1949 - ഇന്ത്യയിൽ ഝാർക്കണ്ട് പാർട്ടി രൂപീകൃതമായി.
  • 2012 - മഡഗാസ്കർ കടന്ന് എത്തിയ ട്രോപ്പിക്കൽ സ്റ്റോം ഐറിന 75 ലധികം പേരുടെ മരണത്തിനിടയാക്കി.


  • 1079 - ഓമർ ഖയ്യാം ഇറാനിയൻ കലണ്ടർ പൂർത്തിയാക്കി
  • 1521 - ഫെർഡിനാൻഡ് മഗല്ലൻ ഗുവാമിലെത്തി
  • 1869 - ദിമിത്രി മെൻഡലിയേവ് ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ചു
  • 1899 - ബയെർ ആസ്പിരിൻ ട്രേഡ് മാർക്കായി രെജിസ്റ്റർ ചെയ്തു
  • 1951 - ശീതയുദ്ധം: എതെൽ, ജൂലിയസ് റോസൻബർഗ് എന്നിവരുടെ വിചാരണ ആരംഭിച്ചു.
  • 1964 - കോൺസ്റ്റന്റീൻ II ഗ്രീസിലെ രാജാവാകുന്നു.
  • 1902 - സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡ്‌ സ്ഥാപിതമായി
  • 1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളിൽ പടർന്നു പിടിച്ചു
  • 2008 - ബാഗ്ദാദിലെ ഒരു ചാവേർ സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടു.(ആദ്യം പ്രതികരിച്ചവർ ഉൾപ്പെടെ) അന്നു തന്നെ ആ തോക്കുധാരി യെരുശലേമിൽ എട്ടു കുട്ടികളെയും കൊന്നു.
  • 1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
  • 1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
  • 1908 - ഇന്റർ മിലാൻ സ്ഥാപിതമായി
  • 1935 - ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു
  • 1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി
  • 1974 - ചാൾസ് ഡി ഗൌല്ലെ എയർപോർട്ട്, ഫ്രാൻസിലെ പാരീസിൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.
  • 2004 - ഒരു പുതിയ ഭരണഘടന ഇറാഖ് ഗവേണിംഗ് കൗൺസിൽ ഒപ്പുവച്ചു.
  • 2017 - ഗോസോയിലെ മാൽട്ടീസ് ദ്വീപിലെ ഒരു പ്രകൃതിദത്തമായ ആർച്ച് അസൂർ വിൻഡോ, കൊടുങ്കാറ്റിൽപ്പെട്ട് തകർന്നു.
  • 1801 - ബ്രിട്ടനിലെ ആദ്യ സെൻസസ്.
  • 1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ആദ്യ ടെലഫോൺ സംഭാഷണം നടത്തി
  • 1922 - മഹാത്മാ ഗാന്ധി തടവിലാക്കപ്പെട്ടു. ആറു വർഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വർഷത്തിനു ശേഷം മോചിതനായി
  • 1945 - രണ്ടാം ലോകമഹായുദ്ധം: യുഎസ് ആർമി ഫോഴ്സ് ടോക്കിയോയിൽ ഫയർബോംബ് ഇടുകയും ഇതിന്റെ ഫലമായുണ്ടായ സംഘർഷം 100,000 ൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടു.
  • 1949 - മിൽഡ്രഡ് ഗില്ലാർസ് ("ആക്സിസ് സാലി") രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ടു.
  • 1977 - ശാസ്ത്രജ്ഞർ യുറാനസിന്റെ വലയങ്ങൾ കണ്ടെത്തി
  • 2006 - മാർസ് റീകണൈസൻസ് ഓർബിറ്റർ ചൊവ്വയിൽ എത്തി.
  • 1702 - ആദ്യ ഇംഗ്ലീഷ് ദിനപത്രമായ ദ ഡെയ്‌ലി കൂറാന്റ് ലണ്ടനിൽ പ്രസിദ്ധീകരണമാരംഭിച്ചു.
  • 1966 - ഇന്തൊനേഷ്യയി പ്രസിഡന്റ് സുകാർനോയ്ക്ക് തന്റെ പരമാധികാരം വിട്ടുകൊടുക്കേണ്ടി വന്നു
  • 1983 - ആണവ ആയുധത്തിന്റെ ഒരു തണുത്ത പരീക്ഷണം പാകിസ്താൻ വിജയകരമായി നടത്തി.
  • 1983 - ബോബ് ഹോക്ക് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി നിയമിതനായി.
  • 1985 - മിഖായേൽ ഗോർബച്ചേവ് റഷ്യയുടെ നേതാവായി
  • 1990 - ലിത്വേനിയ റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1999 - ഇൻഫോസിസ് നാസ്‌ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ കമ്പനി ആയി
  • 2007 - ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ ആരംഭിച്ചു
  • 2011 - തൊഹൊകു തീരക്കടലിലെ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും ജപ്പാനിൽ 15,854 മരണം.
  • 1664 - ന്യൂ ജെഴ്സി ബ്രിട്ടന്റെ കോളനിയായി
  • 1894 - കൊക്ക-കോള ആദ്യമായി കുപ്പികളിലാക്കി വിപണനം ചെയ്തു
  • 1918 - റഷ്യയുടെ തലസ്ഥാനം സെന്റ് പീറ്റേഴ്സ്‌ബർഗ്ഗിൽ നിന്നും മോസ്കോവിലേക്കു മാറ്റി
  • 1930 - മഹാത്മാ ഗാന്ധി ദണ്ഡി യാത്രക്ക് നേതൃത്വം നൽകി.
  • 1967 - സുഹാർത്തോ സുകാർണോയെ പിന്തുടർന്ന് ഇന്തോനേഷ്യൻ പ്രസിഡന്റായി
  • 2011 - ജപ്പാനിലെ ഭൂകമ്പത്തിന്റെ ഒരു ദിവസം കഴിഞ്ഞപ്പോൾ ഫുകുഷിമ ഡായിച്ചി ആണവ നിലയത്തിലെ ഒരു റിയാക്റ്റർ ഉരുകുകയും അന്തരീക്ഷത്തിൽ റേഡിയോആക്ടിവിറ്റി പ്രസരിക്കുകയും ചെയ്തു.
  • 2014 - ന്യൂയോർക്ക് നഗരത്തിന്റെ കിഴക്കൻ ഹാർലെം പ്രദേശത്ത് ഗ്യാസ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


  • 1781 - വില്യം ഹെർഷൽ യുറാനസിനെ കണ്ടെത്തി.
  • 1848 - 1848-49 കാലത്തെ ജർമ്മൻ വിപ്ലവങ്ങൾ വിയന്നയിൽ ആരംഭിച്ചു.
  • 1900 - ഫ്രാൻസിൽ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിൽ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവിൽ വന്നു
  • 1921 - മംഗോളിയ ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
  • 1930 - പ്ലൂട്ടോയുടെ കണ്ടെത്തൽ ഹാർ‌വാർഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
  • 1940 - റഷ്യ-ഫിന്നിഷ് വിന്റർ യുദ്ധം അവസാനിക്കുന്നു.
  • 1997 - ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദർ തെരേസയുടെ പിൻ‌ഗാമിയായി സിസ്റ്റർ നിർമ്മലയെ തിരഞ്ഞെടുത്തു.
  • 2008 - ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിലെ സ്വർണവില ആദ്യമായി ഔൺസിന് 1,000 ഡോളറായിരുന്നു.
  • 2016 - തുർക്കിയിലെ സെൻട്രൽ അങ്കാരയിലുണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2016 - ഐവറി കോസ്റ്റ് നഗരമായ ഗ്രാൻഡ് ബാസ്സമിൽ രണ്ട് തീവ്രവാദികൾ ആക്രമണം നടത്തിയതിൽ 18 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.



  • 1438 - ഹാബ്സ്ബർഗിലെ ആൽബർട്ട് രണ്ടാമൻ ജർമനിയിലെ രാജാവായി.
  • 1850 - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് അമേരിക്കൻ എക്സ്പ്രസ് ആരംഭിച്ചു.
  • 1913 - ഗ്രീസിലെ ജോർജ് ഒന്നാമൻ രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തിൽ വച്ച് വധിക്കപ്പെട്ടു.
  • 1922 - സിവിൽനിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.
  • 1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്പ്സ് പർവതനിരയിലെ ബ്രെന്നെർ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാൻസിനും എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കൻ ബോബർ വിമാനങ്ങൾ ജർമനിയിലെ ബെർലിൻ ആക്രമിച്ചു.
  • 1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
  • 1989 - 4,400 വർഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡിൽ നിന്നും കണ്ടെത്തി.
  • 2003 - അമേരിക്ക ഇറാഖിൽ യുദ്ധം ആരംഭിച്ചു.

1972 മാർച്ച് 20 (മറീന) ഗൾഫിൽ ഭർത്താവും മൂന്ന് ആൺമക്കളുമായി താമസം കൊല്ലം ഫാത്തിമ മാതാ കോളജിൽ പഠനം അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും ചിന്തയുമാണ്

  • 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പോർട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
  • 1888 - ഫുട്ബോൾ ലീഗ് സ്ഥാപിതമായി.
  • 1945 - അറബ് ലീഗ് സ്ഥാപിതമായി.
  • 1993 - ഇന്റൽ കോർപ്പറേഷൻ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
  • 1995 - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
  • 1996 - ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.
  • 1997 - ഹെയിൽ-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
  • 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.
  • 1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മൽസരം ഇംഗ്ലണ്ടും സ്കോട്‌ലന്റും തമ്മിൽ എഡിൻബറോയിലെ റൈബേൺ എന്ന സ്ഥലത്തു നടന്നു
  • 1918 - മോൾഡോവയും ബെസറേബ്യയും റുമേനിയയിൽ ചേർന്നു
  • 1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി
  • 1968 - യൂറി ഗഗാറിൻ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു
  • 1970 - കോൺകോർഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി


  • 1910 - ഹെൻറി ഫേബർ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ആദ്യത്തെ വിമാനത്തിന്റെ പൈലറ്റായി
  • 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു
  • 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.



"https://ml.wikipedia.org/w/index.php?title=മാർച്ച്&oldid=2398455" എന്ന താളിൽനിന്ന് ശേഖരിച്ചത്