മാഡ് മാക്സ്: ഫ്യൂരി റോഡ്
മാഡ് മാക്സ്: ഫ്യൂരി റോഡ് | |
---|---|
സംവിധാനം | ജോർജ് മില്ലെർ |
നിർമ്മാണം | ദൗഗ് മിശൈൽ |
തിരക്കഥ | ജോർജ് മില്ലെർ ബ്രെണ്ടാൻമക്കാർത്തി P J വൊയെട്ടൻ |
അഭിനേതാക്കൾ | ജോൺ ഹാർഡി ചർലിസ്സ് തെരൊൻ നികോ ലറ്റൗരിസ് നികോളാസ് ഹൌലറ്റ് ഹുഗ് കെയ്സ് -ബിർൻ റൊസീ ഹന്ടിഗ്ടോൺ -വിട്ലേ റിലേ കെനോ സോയി ക്രവിട്സ് അബ്ബി ലീ |
സംഗീതം | ജങ്കി |
ഛായാഗ്രഹണം | ജോൺ സീൽ |
ചിത്രസംയോജനം | മാർഗരറ്റ് സിക്സെൽ |
വിതരണം | വർനെർ ബ്രതെർസ് |
റിലീസിങ് തീയതി | 07 മെയ് 2015 |
രാജ്യം |
|
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $150 മില്യൺ[2][3] |
സമയദൈർഘ്യം | 120 മിനിറ്റ് |
ആകെ | $374.7 മില്യൺ |
2015 ൽ പുറത്തിറങ്ങിയ ഒരു ഹോളിവൂഡ് ആക്ഷൻ ത്രില്ലർ ചേസ് സിനിമയാണ് മാഡ് മാക്സ് : ഫ്യൂരി റോഡ്. പ്രശസ്തമായ മാഡ് മാക്സ് പരമ്പരയുടെ നാലാം ഭാഗമാണിത്. ജോർജ് മില്ലർ ആണ് സംവിധാനം ചെയ്തത്. ടോം ഹാർഡി മാക്സ് റോക്കാറ്റാൻസ്കിയായും ഇംപീറേറ്റർ ഫ്യൂരിയോസയായി ചാർലിസ് തെറോണും അഭിനയിക്കുന്നു.
ഇതിവൃത്തം
[തിരുത്തുക]ഒരു ആണവ കൂട്ടക്കൊല ലോകത്തെ ഒരു മരുഭൂമി ആക്കി മാറ്റി. സംസ്കാരങ്ങൾ തകർന്നടിഞ്ഞു. മാക്സ് റോകറ്റാൻസ്കി എന്ന ദുരന്തം അതിജീവിച്ചയാളെ മരണമില്ലാത്ത ജോ എന്ന ഏകാതിപതിയുടെ സൈന്യം പിടികൂടി അയാളുടെ കോട്ടയിലേക്ക് കൊണ്ടുപോയി. സാർവത്രിക രക്ത ദാതാവായ മാക്സിനെ നക്‌സ് എന്ന പരിക്കേറ്റ ഭടന്റെ രക്ത സഞ്ചി ആയി മാറ്റി അയാളെ തടവിലാക്കി. ജോയുടെ ഒരു സൈനിക മേധാവിയായ ഫ്യൂരിയോസ ഇന്ധനം ശേഖരിക്കാനായി തന്റെ കവചിത വാഹനത്തിൽ പുറപ്പെട്ടു. വൈകിയാണ് ജോ അറിഞ്ഞത് തന്റെ അഞ്ചു ഭാര്യമാരും അപ്രത്യക്ഷരായി എന്ന്. തന്റെ മുഴുവൻ സേനയുമായി ജോ ഫ്യൂരിയോസയെ തേടി പുറപ്പെട്ടു.
നക്സിനു രക്തം നൽകാനായി മാക്സിനെയൊരു വാഹനത്തിൽ ബന്ധിച്ചു. ഫ്യൂരിയോസയും ജോയുടെ സേനയും തമ്മിൽ യുദ്ധം തുടങ്ങി. ഫ്യൂരിയോസ തന്റെ വാർ റിഗ് എന്ന വാഹനം ഒരു മണൽമാരിയിലേക്കു ഓടിച്ചു കയറ്റി. വാർ റിഗ് നശിപ്പിക്കാൻ നക്‌സ് നടത്തിയ ശ്രമം വിഫലമായി. അതിനിടയിൽ മാക്സ് രക്ഷപെട്ടു. പിനീട് മാക്സ് കാണുന്നത് വണ്ടി നന്നാക്കാൻ ശ്രമിക്കുന്ന ഫ്യൂരിയോസയെ ആണ്. ഒപ്പം ജോയുടെ 5 ഭാര്യമാരെയും. അതിൽ അംഗർഡ് എന്ന സ്ത്രീ പൂർണ ഗർഭിണിയായിരുന്നു. മാക്സ് റിഗ് അപഹരിച്ചു. പക്ഷെ കിൽ സ്വിച് ഉണ്ടായിരുന്നതിനാൽ അത് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഒടുവിൽ ഫ്യൂരിയോസയും മറ്റുള്ളവരും തന്നെ അനുഗമിച്ചുകൊള്ളാൻ നിവൃത്തിയില്ലാതെ മാക്സിനു പറയേണ്ടി വന്നു. പോരാട്ടം കൊടുമ്പിരി കൊണ്ടു. അതിനിടെ റോഡിലേക്ക് വീണ അംഗർഡ് ജോയുടെ കാർ കയറി തൽക്ഷണം മരിച്ചു. താൻ പോകുന്നത് പച്ച നിലം എന്ന തൻറെ ജന്മസ്ഥലത്തേക്കാണെന്നു ഫ്യൂരിയോസ വെളിപ്പെടുത്തി. ഇതിനിടയിൽ നിരാശനായ നക്‌സ് മാക്സിനൊപ്പം ചേർന്നു. അന്നു രാത്രി റിഗ് ചെളിയിൽ പൂണ്ടുപോയി. പാഞ്ഞു വന്ന ബുള്ളറ്റ് ഫാർമ്മർ എന്ന ജോയുടെ അനുയായി ഫ്യൂരിയോസയുടെ വെടിയേറ്റ് അന്ധനായി. അയാളുടെ ആളുകളെ മാക്സ് തുരത്തി അവരുടെ ആയുധങ്ങൾ പിടിച്ചെടുത്തു.
യാത്രയ്ക്കൊടുവിൽ ഫ്യൂരിയോസ തന്റെ സ്വന്തം നാട്ടിലെത്തി. അവളുടെ ബന്ധുക്കൾ അവളെ തിരിച്ചറിഞ്ഞു. കുട്ടിയായിരുന്നപ്പോൾ അവളെ തട്ടിക്കൊണ്ട് പോയതായിരുന്നു. തന്റെ ഒപ്പം ഉണ്ടായിരുന്ന അമ്മ മരിച്ചുപോയെന്നു ഫ്യൂരിയോസ അറിയിച്ചു. അവിടെ വച്ച് ഫ്യൂരിയോസക്കു ഒറ്റ കൈ മാത്രമേ ഉള്ളൂ എന്നു മാക്സ് കാണുന്നു. ആ സ്ഥലം ജീവിക്കാൻ പറ്റിയതല്ല എന്ന് ഫ്യൂരിയോസ മനസ്സിലാക്കി. ദൂരെ ഉപ്പുകാടുകൾക്കപ്പുറം നല്ല സ്ഥലം കാണുമെന്ന് അവർ കരുതി ബൈക്കുകളിൽ യാത്ര പുറപ്പെട്ടു. ഇടയ്ക്കു മാക്സിന്റെ മനസ് മാറി. ജോയുടെ സേനയെ തോല്പിച്ചാൽ സമൃദ്ധമായ അയാളുടെ സ്ഥലം പിടിച്ചെടുക്കാമെന്ന് മാക്സ് ഉപദേശിച്ചു. മടക്കയാത്രയിൽ വച്ച് ജോയുടെ സേന അവരെ ആക്രമിച്ചു. ഫ്യൂരിയോസക്ക് മാരകമായി പരിക്കേറ്റു. നക്സിന്റെ ചാവേർ ആക്രമണത്തിൽ ജോയുടെ മകൻ റിക്ടസ് മരിച്ചു. ജോയുടെ സേന പോരാട്ടത്തിൽ പരാജയപ്പെട്ടു. ഒടുവിൽ ജോയും കഥാവശേഷനായി. ഫ്യൂരിയോസക്ക് മാക്സ് തന്റെ രക്തം കൊടുത്തു. ജോയുടെ ജഡവുമായി എത്തിയ മാക്സിനെയും സംഘത്തെയും ജനം സ്വാഗതം ചെയ്തു. പക്ഷേ എല്ലാ അധികാരവും ഫ്യൂരിയോസക്ക് നൽകി മാക്സ് ജനക്കൂട്ടത്തിനിടയിൽ അപ്രത്യക്ഷനായി.
അവലംബം
[തിരുത്തുക]- ↑ "Mad Max: Fury Road (2015)". The New York Times. Retrieved 21 June 2015.
- ↑ Sperling, Nicole (7 July 2014). "Drive Like Hell". Entertainment Weekly. Archived from the original on 2014-12-13. Retrieved 9 August 2014.
- ↑ Lang, Brent (7 May 2015). "Box Office: 'Mad Max: Fury Road,' 'Pitch Perfect 2' Eye $40 Million Openings". Variety. (Penske Media Corporation). Retrieved 8 May 2015.