മാടപ്രാവ്
മാടപ്രാവ് | |
---|---|
Adult C. l. intermedia in India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. livia
|
Binomial name | |
Columba livia | |
Distribution |
കൊളുംബിഡേ (columbidae) പക്ഷി കുടുംബത്തിൽപ്പെടുന്ന പ്രാവ് ഇനമാണ് അമ്പലപ്രാവ്. ശാസ്ത്രനാമം കൊളുംബാ ലിവിയ (Columba livia). അമ്പലപ്രാവ്, കൂട്ടപ്രാവ് എന്നീ പേരുകളിലും അറിയപ്പെടുന്ന മാടപ്രാവുകൾ വളർത്തുപക്ഷികളായാണ് കണക്കാക്കപ്പെടുന്നത്. ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിലും ഇന്ത്യയിലെ ആസാമിലും കേരളത്തിലും സർവസാധാരണമായി കണ്ടുവരുന്ന പക്ഷിയാണിത്. അമ്പലങ്ങൾ, പള്ളികൾ, പഴയ മാളികവീടുകൾ, കോട്ടകൾ എന്നിവിടങ്ങളിൽ കൂട്ടമായി കൂടുകെട്ടി താമസിക്കുന്ന മാടപ്രാവുകളെ പട്ടണങ്ങളിലെയും കുഗ്രാമങ്ങളിലെയും വീടുകളിൽ വരെ കണ്ടുവരുന്നു.
ശരീര ഘടന
[തിരുത്തുക]മാടപ്രാവുകൾക്ക് നീലകലർന്ന ചാരനിറമാണ്. കഴുത്തിലും മാറത്തും അവിടവിടെയായി ഊത, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ള തൂവലുകളുണ്ട്. ചിറകു പൂട്ടിയിരിക്കുമ്പോൾ മങ്ങിയ കറുപ്പു നിറത്തിൽ വീതിയുള്ള രണ്ടു പട്ടകൾ വ്യക്തമായി കാണാനാകും. വാൽ അരിപ്രാവിന്റേതിനെക്കാൾ നീളം കുറഞ്ഞതാണ്. എല്ലാ വാൽത്തൂവലുകൾക്കും ഒരേ നീളമായതിനാൽ വാൽ വിടർത്തിയാൽ അല്പമൊരു വൃത്താകൃതിയായിരിക്കും.
ആവാസ മേഖല
[തിരുത്തുക]മലകളിലെ പാറക്കൂട്ടങ്ങൾ, വലിയ കെട്ടിടങ്ങൾ, കിണറുകൾ, വീടിനകം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൂടുകെട്ടുന്ന മാടപ്രാവുകൾക്ക് മനുഷ്യർ തന്നെ പലയിടങ്ങളിലും കൂടുകെട്ടികൊടുക്കുന്നുണ്ട്. ഈ പ്രാവുകൾ സദാസമയവും ഗുർ-ഗുർ എന്ന ശബ്ദം പുറപ്പെടുവിക്കുകയും വട്ടം ചുറ്റിക്കൊണ്ടിരിക്കും ചെയ്യുന്നു.
ആഹാര രീതി
[തിരുത്തുക]മാടപ്രാവുകൾ തുറന്ന പറമ്പുകളിലും പാടത്തുമാണ് ആഹാരം തേടുന്നത്. വിളവെടുപ്പു കഴിഞ്ഞ പാടങ്ങളിൽ ധാന്യശേഖരണത്തിനായി വൻപറ്റങ്ങളായിത്തന്നെ ഇവ ഇറങ്ങാറുണ്ട്. കൂട്ടമായി പറന്നിറങ്ങുന്ന മാടപ്രാവുകൾ കുളങ്ങളിലും പുഴകളിലും നിന്ന് വെള്ളം കുടിക്കുക പതിവാണ്. വേനൽക്കാലത്ത് ഇവ വെള്ളത്തിലിറങ്ങി കുളിക്കുകയും ചെയ്യും.
സ്വഭാവം
[തിരുത്തുക]മാടപ്രാവുകൾക്ക് കൂടുകെട്ടുന്നതിനും പ്രജനനത്തിനും പ്രത്യേക കാലമൊന്നുമില്ല. ഉണക്കച്ചില്ലകളും വൈയ്ക്കോൽത്തുരുമ്പുകളും തൂവലുകളും ശേഖരിച്ച് പ്രത്യേക ആകൃതിയൊന്നുമില്ലാത്ത കൂട് ഒരുക്കുന്നു. ഇവ ആണ്ടിൽ മൂന്നോ നാലോ തവണ മുട്ടയിട്ടു കുഞ്ഞു വിരിയ്ക്കുന്നു. മുട്ടകൾ തൂവെള്ളയാണ്. മുട്ട വിരിയാൻ രണ്ടാഴ്ച സമയം വേണം. ആൺപെൺ പക്ഷികളൊരുമിച്ച് കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നു. പ്രാവുകളുടെ ഭക്ഷണം നെല്ലുപോലെ കടുപ്പമുള്ള വിത്തുകളാണ്. ഇത് കുഞ്ഞുങ്ങൾക്ക് ദഹിക്കുകയില്ല. അതിനാൽ ഇവ തലതാഴ്ത്തിയും പൊക്കിയും തൊണ്ടയിൽ നിന്നു തികട്ടിയെടുക്കുന്ന ഒരുതരം പാലുപോലുള്ള വെളുത്ത കുഴമ്പ് കുഞ്ഞുങ്ങൾക്ക് ആഹാരമായി നൽകുന്നു.
ഇതും കാണുക
[തിരുത്തുക]ചിത്രങ്ങൾ
[തിരുത്തുക]-
Egg, measured in centimetres
-
Nest with two eggs
-
Nestlings, one day
-
Nestling, five days
-
Nestlings, about ten days
-
Young bird, 22 days
-
Adult Rock Pigeon
-
Feral pigeons in foreplay
അവലംബം
[തിരുത്തുക]- ↑ BirdLife International (2004). Columba livia. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 8 May 2006.
- ↑ "Columba livia Gmelin, 1789" (Web data). ITIS Report. Retrieved 2008-02-23.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമ്പലപ്രാവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |