മസ്ജിദുൽ ഖിബ്‌ലതൈൻ
മസ്ജിദ് ഖിബ്‌ലതൈൻ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | മദീന, സൗദി അറേബ്യ |
നിർദ്ദേശാങ്കം | 24°29′02.71″N 39°34′44.07″E / 24.4840861°N 39.5789083°E |
മതവിഭാഗം | ഇസ്ലാം |
രാജ്യം | സൗദി അറേബ്യ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Mosque |
പൂർത്തിയാക്കിയ വർഷം | 623 |
Specifications | |
ശേഷി | 2000 |
മകുടം | 1 |
മിനാരം | 2 |
സൗദി അറേബ്യയിലെ മദീനയിലുള്ള മസ്ജിദ് ഖിബ്‌ലതൈൻ (അറബി: المسجد القبلتین) മുഹമ്മദ് നബിയുടെയും ഇസ്ലാമിക ചരിത്രത്തിലെയും സുപ്രധാന സംഭവം നടന്ന പള്ളിയാണ്. മദീനയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഹർറത്തുൽവബ്റ പർവതത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അഖീഖുസ്സുഗ്റ താഴ്വരക്ക് അഭിമുഖമായിട്ടാണ് മസ്ജിദ് ഖിബ്‌ലതൈൻ സ്ഥിതിചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]മുഹമ്മദ് നബി മദീനയിലെത്തി പതിനേഴ് മാസക്കാലം നിസ്കാരത്തിൽ അഭിമുഖീകരിച്ചിരുന്നത് ജെറുസലേമിലെ ബൈതുൽ മുഖദ്ദസിലേക്കായിരുന്നു. എന്നാൽ മുഹമ്മദ് നബിക്ക് കഅബയോടുള്ള ആത്മബന്ധം വളരെ കൂടുതലായിരുന്നതിനാൽ ഖിബ് ലയായി കഅബാശരീഫ് തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിച്ചു. തുടർന്ന് കഅബയിലേക്ക് ഖിബ്ല മാറ്റാനുള്ള ഉത്തരവ് ഖുർആനിലൂടെ ലഭിച്ചു. അതു പ്രകാരം നബിയും അനുചരനമാരും കഅബയിലേക്ക് തിരിയുകയും അതിനെ ഖിബ്‌ലയാക്കി സ്വീകരിക്കുകയും ചെയ്തു. നാല് റക്അത്തുള്ള ളുഹ്റിന്റെ രണ്ട് റക്അത്ത് നമസ്കരിച്ച ശേഷമായിരുന്നു ഈ ദൈവകല്പനയുണ്ടായത്. അതിനാൽ ബാക്കി രണ്ട് റക്അത്ത് കഅബക്ക് നേരെ തിരിഞ്ഞാണ് നമസ്കരിച്ചത്. ഒരു നേരത്തെ നമസ്കാരം രണ്ട് വ്യത്യസ്ത ഖിബ്‌ലകളുടെ നേരെ തിരിഞ്ഞ് നിന്ന് നമസ്കരിച്ചതിനാൽ അത് മുതൽ രണ്ട് ഖിബ്‌ലകളുള്ള പള്ളിയെന്നർഥം വരുന്ന മസ്ജിദ് ഖിബ്‌ലതൈൻ എന്ന പേരിൽ അറിയപ്പെട്ടു.