മണ്ണട്ട
മണ്ണട്ട | |
---|---|
Common black cricket (Gryllus assimilis) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Orthoptera |
Superfamily: | Grylloidea |
Family: | ചീവീട് Bolívar, 1878 |
Subfamilies | |
See Taxonomy section |
ഷഡ്പദങ്ങളിലെ ഒരു കുടുംബമാണ് മണ്ണട്ടകൾ (Gryllidae). Cricket (insect) എന്ന് ഇംഗ്ലീഷ് സാമാന്യനാമം. പുൽച്ചാടികളൂടെ വർഗ്ഗത്തിൽ പെടുന്ന ഇവ ചാടിയാണ് അധികം യാത്രചെയ്യുന്നത്.
മറ്റു ഷഡ്പദങ്ങളിലെപ്പോലെ പൂർണ്ണരൂപാന്തരണം ഇവയിൽ സംഭവിക്കുന്നില്ല. മുട്ടയിൽ നിന്നും പുറത്തു വരുമ്പോൾ തന്നെ കുഞ്ഞു മണ്ണട്ടകൾ കാഴ്ചയിൽ പൂർണ്ണജീവികളുമായി സാദൃശ്യം പുലർത്തും. അതായത് ഇവയ്ക്ക് വലിപ്പത്തിലും ചില ശരീരഭാഗങ്ങളിൽ മാത്രമേ വ്യത്യസ്തത വരുന്നുള്ളു. ലാർവ, പ്യൂപ്പ എന്നീ ഘട്ടങ്ങളൊന്നും ഇവയുടെ ജീവിതചക്രത്തിലില്ല. ആറു കാലുകളുള്ള ഇവ മുൻപിലും നടുവിലുമായുള്ള കാലുകളുപയോഗിച്ചാണ് സഞ്ചരിക്കുന്നത്. നീളവും ബലവും കൂടിയ പിൻകാലുകൾ ഉപയോഗിച്ച് ചാടിയും ഇവ സഞ്ചരിക്കുന്നു. പറക്കാത്ത അവസരങ്ങളിൽ പിൻകാലുകൾ മടക്കി മുൻചിറകുകളുടെ അടിയിലായി സൂക്ഷിക്കുന്നു. രണ്ടു ജോടി ചിറകുകളാണ് ഇവയ്ക്കുള്ളത്.
രാത്രിയിൽ കിർ... ർ... ർ എന്ന തുടർച്ചയായ ശബ്ദം മണ്ണട്ടകൾ പൊഴിക്കുന്നു. ഇവയിൽ ആൺ മണ്ണട്ടകളാണ് ഈ ശബ്ദമുണ്ടാക്കുന്നത്. പെൺ മണ്ണട്ടകളെ ആകർഷിക്കുവാനാണ് ഇവ ശബ്ദമുണ്ടാക്കുന്നത്. മണ്ണട്ടകളുടെ മുൻചിറകുകൾ കൂട്ടിയുരസുമ്പോഴാണ് ഈ ശബ്ദം ഉണ്ടാകുന്നത്. മനുഷ്യർക്ക് കേൾക്കാൻ സാധിക്കാത്ത തരം ആവൃത്തിയിലുള്ള ശബ്ദങ്ങൾ ചില മണ്ണട്ടകൾ പുറപ്പെടുവിക്കുന്നു. മണ്ണിനടിയിൽ താമസിക്കുന്ന ഇനം മണ്ണട്ടകൾ ചെടികളുടെ വേരുകൾ പ്രധാനമായും ഭക്ഷണമാക്കുന്നു.
ചീവീടുകളും മണ്ണട്ടകളും തമ്മിലുള്ള വ്യത്യാസം
[തിരുത്തുക]മണ്ണട്ടയും ചീവീടും ഒരുജീവിയുടെ പേരായാണ് പലരും ഉപയോഗിക്കാറുള്ളത്. അവ തമ്മിൽ ഇങ്ങനെ വേർതിരിക്കാം
- മണ്ണട്ട മിക്കവാറും മണ്ണിലാണ് വസിക്കുന്നത്. ചീവീടുകൾ മരത്തിന്റെ തൊലിയിലും മറ്റും ആണ് വസിക്കുന്നത്. പ്യൂപ്പ ദശയിൽ മാത്രമാണ് ചീവീടുകൾ മണ്ണീൽ കഴിയുന്നത്.
- മണ്ണട്ട രാത്രിയിലാണ് അധികം ശബ്ദിക്കുന്നത്. ചീവീടുകൾ പകലും രാവിലെയും ശബ്ദിക്കുന്നു
- മണ്ണട്ട പുൽച്ചാടി വർഗ്ഗമാണ് (ആർത്രോപൊഡ). ചീവീടുകൾ ഹെമിപ്റ്ററ എന്ന ഓർഡരിൽ വരുന്നു.
- മണ്ണട്ട അധികം ചാടി സഞ്ചരിക്കുന്നു. ചീവീടുകൾ പറക്കുന്നവയാണ്.
- ചിറകുകൾ കൂട്ടി ഉരസിയാണ് മണ്ണട്ടകൾ ശബ്ദം ഉണ്ടാക്കുന്നത് . ചീവീടുകൾ വയറിനടിലെ ചില പാളികൾ കമ്പനം ചെയ്യിച്ച് പൊള്ളയായ അകവശം കൊണ്ട് ശബ്ദം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മണ്ണട്ടയുടെയും ചീവീടിന്റെയും ശബ്ദശൈലിതന്നെ വത്യസ്തമാണ്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The cricket suicide Archived 2010-08-17 at the Wayback Machine.
- Intro on house crickets
- Singing Insects of North America Archived 2008-12-22 at the Wayback Machine. An online field guide
- house cricket on the UF / IFAS Featured Creatures Web site
- tropical house cricket on the UF / IFAS Featured Creatures Web site
- field crickets, Gryllus spp. on the UF / IFAS Featured Creatures Web site
- Web article: The recent evolution of a population of silent Hawaiian crickets Archived 2009-02-26 at the Wayback Machine. WhyFiles.org
- "Tuning in to Cricket Radio", John Himmelman, Berfrois