Jump to content

മണിക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർദ്ധരാത്രി മുതൽ 1 മണി വരെ ഒരു 24 മണിക്കൂർ ഡിജിറ്റൽ ക്ലോക്കിൽ
അർദ്ധരാത്രി മുതൽ 1 മണി വരെ ഒരു 12 മണിക്കൂർ അനലോഗ് ക്ലോക്കിൽ

ഒരു ദിവസത്തിന്റെ ഇരുപത്തിനാലിൽ ഒരംശം ആയി പൊതുവിൽ കണക്കാക്കുന്ന സമയത്തിന്റെ ഒരു ഏകകം. വ്യവസ്ഥകൾക്കനുസരിച്ച് 3,599–3,601 സെക്കന്റുകൾ ചേർന്നതാണ് ഒരു മണിക്കൂർ എന്ന് ശാസ്ത്രീയമായി കണക്കാക്കുന്നു.

ആധുനിക മെട്രിക് അളവുകൾ പ്രകാരം മണിക്കൂറുകൾ എന്നത് 3,600 സെക്കൻഡുകൾക്ക് തുല്യമാണ്. എന്നാൽ അന്താരാഷ്ട്രസമയക്രമത്തിൽ (യുടിസി) ഒരു മണിക്കൂർ എന്നത് ഒരു പൊസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ലീപ് സെക്കന്റ് ഉൾപ്പെടുത്തി, 3,599 അല്ലെങ്കിൽ 3,601 സെക്കന്റുകൾ ആക്കി, സാർവത്രിക സമയത്തിന്റെ 0.9 സെക്കന്റിനുള്ളിൽ നിലനിർത്തുന്നു. ഇത് ശരാശരി 0° രേഖാംശത്തിൽ ശരാശരി സൗര ദിവസത്തിന്റെ അളവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

"https://ml.wikipedia.org/w/index.php?title=മണിക്കൂർ&oldid=2871765" എന്ന താളിൽനിന്ന് ശേഖരിച്ചത്