മട്ടർ
ദൃശ്യരൂപം
വികസിപ്പിച്ചത് | The GNOME Project |
---|---|
ആദ്യപതിപ്പ് | ഏപ്രിൽ 2011 |
റെപോസിറ്ററി | |
ഭാഷ | C |
ഓപ്പറേറ്റിങ് സിസ്റ്റം | Linux, FreeBSD |
വലുപ്പം | 500 KiB[1] |
തരം | |
അനുമതിപത്രം | GPLv2[2] |
വെബ്‌സൈറ്റ് | download |
ക്ലട്ടർ ടൂൾകിറ്റ് രൂപപ്പെടുത്തിയ ഒരു വിൻഡോമാനേജരാണ് മട്ടർ.മെറ്റാസിറ്റി ക്ലട്ടർ എന്നതിന്റെ ചുരുക്കരൂപമാണിത്. ഗ്നോം 3.0 ൽ സാധാരണയായി ഉപയോഗിക്കുന്ന വിൻഡോമാനേജരാണിത്. ഗ്നോം ഷെൽ ഇത് അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. ഓപ്പൺ ജി എൽ ഉപയോഗിച്ചാണ് മട്ടർ പണിയിടം പ്രദർശിപ്പിക്കുന്നത്.
ഗ്നോം ഷെല്ലിൽ പ്രവർത്തിക്കാൻ വേണ്ടിയാണ് മട്ടർ നിർമ്മിച്ചിട്ടുള്ളതെങ്കിലും ഇത് സ്വതന്ത്രമായി പ്രവർത്തിക്കും. മട്ടറിനെ വിവിധതരം പ്ലഗ്ഗിനുകൾ ഉപയോഗിച്ച് പ്രവർത്തന വൈവിദ്ധ്യം വർദ്ധിപ്പിക്കാവുന്നതാണ്.