മക്‌ഡോണൽ ഡഗ്ലസ് എഫ്-15 ഈഗിൾ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
എഫ്-15 ഈഗിൾ | |
---|---|
USAF F-15C over Washington, D.C | |
തരം | Air superiority fighter |
നിർമ്മാതാവ് | McDonnell Douglas Boeing Defense, Space & Security |
ആദ്യ പറക്കൽ | 27 July 1972 |
പുറത്തിറക്കിയ തീയതി | 9 January 1976 |
സ്ഥിതി | Active |
പ്രാഥമിക ഉപയോക്താക്കൾ | United States Air Force Japan Air Self-Defense Force Royal Saudi Air Force Israeli Air Force |
നിർമ്മിച്ച എണ്ണം | F-15A/B/C/D/J/DJ: 1,198[1] |
ഒന്നിൻ്റെ വില | F-15A/B: US$27.9 million (1998) F-15C/D: US$29.9 million (1998)[2] |
പതിപ്പുകൾ | McDonnell Douglas F-15E Strike Eagle McDonnell Douglas F-15 STOL/MTD Boeing F-15SE Silent Eagle Mitsubishi F-15 |
ഇന്ന് ബോയിങ്ങിന്റെ ഭാഗമായ മക്ഡോണാൽ ഡഗ്ലസ് നിർമ്മിച്ച ഇരട്ട എഞ്ചിനുള്ള, എല്ലാ കാലാവസ്ഥയിലും പറക്കാൻ ശേഷിയുള്ള തന്ത്രപരമായ യുദ്ധവിമാനമാണ് മക്‌ഡോണൽ ഡഗ്ലസ് എഫ്-15 ഈഗിൾ (ഇംഗ്ലീഷ്:The McDonnell Douglas F-15 Eagle)
മിഗ്-25 നോടു താരതമ്യം ചെയ്യാവുന്ന ഒരു പോർ വിമാനമാണ്. എഫ്-15 എന്നാണ് സാധാരണ അറിയപ്പെടുന്നത്. ഈ വിമാനം അതിന്റെ കന്നിപ്പറക്കൽ നടത്തിയത് 1972 നാണ്. 1976 ഇൽ ഇത് സേനയിൽ ചേർന്നു. പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം ജയിച്ച് എതാണ്ട് നൂറോളം വിജയങ്ങളുമായി ലോകത്തിലെ ഏറ്റവും വിജയകരമായ പോർവിമാനങ്ങളിലൊന്നായിത്തീർന്നിരിക്കുന്നു. ഇതിൽ കൂടുതൽ വിജയവും ഇസ്രയേലി വായുസേനയുടേതാണ്.[3][4]
1960-70 കളിൽ നിർമ്മിച്ചു തുടങ്ങിയതെങ്കിലും ഇന്നും ഉപയോഗത്തിലുള്ളതാണീ ഡിസൈൻ
വികസനം
[തിരുത്തുക]ആദ്യകാല പഠനങ്ങൾ
[തിരുത്തുക]എഫ്-15 ന്റെ ഉത്ഭവത്തിന് ഏതാണ്ട് വിയറ്റ്നാം യുദ്ധത്തോളം പഴക്കമുണ്ട്. അക്കാലത്ത് യു.എസ്. വായുസേനയും നേവിയും ഭാവിയിൽ ഉണ്ടാക്കേണ്ട പോർ വിമാനത്തെച്ചൊല്ലി മുറവിളി കൂട്ടിയിരുന്നു. പ്രതിരോധ സെക്രട്ടറി റോബർട്ട് മക്നമാറ, രണ്ടു കൂട്ടരും പൊതുവായ വിമാനങ്ങൾ ഉപയോഗിക്കേണ്ടതിൻടെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറഞ്ഞു. ഈ നീക്കം പ്രകാരം വായുസേനയും നേവിയും ടി.എഫ്.എക്സ്(എഫ്-111) എന്ന പുതിയ പദ്ധതിയുമായി മുന്നോട്ട് നീങ്ങി. വായുസേനക്ക് മധ്യദൂര ഇന്റർഡിക്ഷൻ പോർവിമാനവും നേവിക്ക് ദീർഘദൂര ഇന്റ്റർ സെപ്റ്റർ വിമാനവുമായിരുന്നു ലക്ഷ്യം. [5]
1965 ജനുവരിയിൽ സെക്രട്ടറി മക്നമാറ വായുസേനയോട് അന്ന് ഉപയോഗത്തിലിരുന്ന എഫ്-100 സൂപ്പർ സേബർ വിമാനങ്ങൾക്ക് പകരം വയ്ക്കാനായി ഒരു പുതിയ മാതൃകാ വിമാനം പരിഗണിക്കാൻ ആവശ്യപ്പെട്ടു. നിലവിലിരുന്ന പലവിധ മാതൃകകളും പരിഗണിക്കപ്പെട്ടു. നേവിക്ക് ഇഷ്ടപ്പെട്ടത് ഡഗ്ലസ് എ-4 സ്കൈഹോക്ക്, എൽറ്റിവി എ-7 കോർസെയർ 2 എന്നീ ആക്രമണോത്സുകമായ പോർവിമനങ്ങൾ ആയിരുന്നു എങ്കിൽ വായുസേന പരിഗണിച്ചത് നോർത്രോപ് എഫ്-5 വിമാനങ്ങൾ ആയിരുന്നു. എ-4 ഉം എ-7 ഉം ആക്രമണത്തിനൂന്നൽ കൊടുത്തുകൊണ്ട് നിർമ്മിച്ചവയായിരുന്നെങ്കിൽ എഫ്-5 പ്രതിരോധത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. 1965 ഏപ്രിൽ 4 ഉണ്ടായ ഒരു ആക്രമണത്തിൽ പഴയ മാതൃകയായ മിഗ്-17 നോട് ഏറ്റുമുട്ടി വായുസേനയുടെ രണ്ട് റിപബ്ലിക് എഫ് 105 വിമാനങ്ങൾ നഷ്ടപ്പെട്ടതോടെ എ-4 ഓ എ-7 ഓ അതോ പുതിയ ഒരു വിമാനം തന്നെയോ വായുസേന പരിഗണിക്കാൻ തുടങ്ങി.[5]
1965 ഏപ്രിലിൽ അമേരിക്കയുടെ പ്രതിരോധ ഗവേഷണ നിർമ്മാണ വിഭാഗത്തിന്റെ ഡയറക്റ്റർ ഹാരോൾഡ് ബ്രൗൺ പ്രഖ്യാപിച്ചതനുസരിച്ച് എഫ്-5 പരിഗണിക്കാനും എഫ്-എക്സ് ന്റെ പഠനങ്ങൾ ആരംഭിക്കാനുമായിരുന്നു തീരുമാനം.[N 1] 800 മുതൽ 1000 വരെ വിമാനങ്ങൾ നിർമ്മിക്കാനും വേഗതയേക്കാൾ നിയന്ത്രണത്തിനു ആഭിമുഖ്യം കല്പിക്കുന്ന രൂപകല്പന അവലംബിക്കാനുമായിരുന്നു തീരുമാനം. അത്യാവശ്യം ഭൂമിമേൽ ആധിപത്യം കിട്ടാവുന്ന ഒരു മാതൃകയായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. ആഗസ്ത് 1 നു ടാക്റ്റികൽ എയർ കമാൻഡീന്റെ മേൽനോട്ടം ഗബ്രിയേൽ ഡിസോസ്വേ എറ്റെടുക്കുകയും എഫ്-എക്സിന്റെ പദ്ധതിയെ കുറിച്ച് ഊന്നൽ നൽകുകയും ചെയ്തു. ചിലവ് ചുരുക്കാനായി വേഗത മാക് 3 ഇൽ നിന്ന് മാക് 2.5 ആക്കി ചുരുക്കുകയും ചെയ്തു.[6]
1965 ഒക്റ്റോബറിൽ ഔദ്യോഗികമായി ആകാശമേധാവിത്വത്തിനുതകുന്ന ഒരു വിമാനത്തിനു വേണ്ട രേഖകൾ തീർച്ചപ്പെടുത്തി. ഇത് നിർമ്മണം നടത്താൻ പ്രാപ്തമായ 13 കമ്പനികൾക്ക് ഡിസംബർ 8 നു അയച്ചുകൊടുത്തു. ഇതേ സമയത്ത് വായുസേന എഫ് 5 നു മേൽ എ-7 തന്നെ തിരഞ്ഞെടുത്തിരുന്നു,[7] എന്നാൽ എ -7 നു ആകാശത്തെ ദ്വന്ദ യുദ്ധം നടത്താനുള്ള കഴിവ് വേണ്ടത്ര തെളിയിക്കപ്പെട്ടിട്ടില്ലാത്തത് ഒരു കുറവായി കണക്കാക്കപ്പെട്ടു
എട്ട് കമ്പനികളാണ് മറുപടി അയച്ചത്. വീണ്ടുമുള്ള തിരച്ചിലിനൊടുവിൽ 4 കമ്പനികളോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. മൊത്തത്തിൽ ഈ നാലു കമ്പനികൾ എതാണ്ട് 500 മാതൃകകൾ പരിഗണിക്കപ്പെട്ടു.[8] പ്രൊപ്പോസലുകൾ പഠനവിധേയമാക്കിയ 1966 ജൂലൈയിൽ വിമാനം എതാണ്ട് ടിഎഫ്.എക്സ് -111 ന്റെ വലിപ്പവും ഭാരവും ഉണ്ടാവുമെന്ന് കണ്ടെത്തി. [9]
യന്ത്രഭാഗങ്ങൾ
[തിരുത്തുക]-
F-15 കോക്ക് പിറ്റ്
-
F-15D കോക്ക് പിറ്റ്
-
F-15 പിൻഭാഗം
-
M61 തോക്ക്
-
F-15ന്റെ വാൽ
-
F-15 ന്റെ അടിഭാഗം
-
F-15E സ്പീഡ് ബ്രേക്കർ
-
F-15E ഇന്ധന ടാങ്ക് റിപ്പയർ ചെയ്യുന്നു
-
F-15E കോക്ക്പിറ്റ്
-
F-15Eന്റെ HUD LANTIRN റഡാർ
-
F-15E കോക്ക്പിറ്റ് മുകൾ കാഴ്ച
-
F-15E വെടിയുണ്ട നിറക്കുന്നു
-
F-15ന്റെ യന്ത്ര തോക്ക് പരിശോധിക്കുന്നു
-
നോസിൽ
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Davies and Dildy 2007, p. 249.
- ↑ "McDonnell Douglas F-15 Streak Eagle fact sheet." National Museum of the United States Air Force. Retrieved: 24 September 2010.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Davies_icover
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Spick 2000, p. 127.
- ↑ 5.0 5.1 Neufeld 2007, p. 42.
- ↑ Neufeld 2007, p. 44.
- ↑ Munzenmaier, Walter. "'LTV A-7D/K Corsair II: The 'SLUF' in USAF and USANG Service 1968–1993," Famous Aircraft of the USAF and USAG, Volume 1.
- ↑ Jenkins 1998, pp. 5–7.
- ↑ Neufeld 2007, p. 46.
കുറിപ്പുകൾ
[തിരുത്തുക]
- ↑ Davies and Dildy 2007, p. 249.