Jump to content

ബീ ആർതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീ ആർതർ
1973-ൽ ആർതർ മൗഡ് ഫിൻഡ്ലേ എന്ന കഥാപാത്രത്തിൻറെ വേഷത്തിൽ.
ജനനം
ബെർണീസ് ഫ്രാങ്കൽ

(1922-05-13)മേയ് 13, 1922
മരണംഏപ്രിൽ 25, 2009(2009-04-25) (പ്രായം 86)
മറ്റ് പേരുകൾബിയാട്രിസ് ആർതർ
കലാലയംബ്ലാക്ക്‌സ്റ്റോൺ കോളേജ് ഫോർ ഗേൾസ്
ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട്
ദ ന്യൂ സ്കൂൾ
തൊഴിൽ
  • നടി
  • ഹാസ്യകാരി
സജീവ കാലം1947–2008
ജീവിതപങ്കാളി(കൾ)
(m. 1944; div. 1950)
(m. 1950; div. 1978)
കുട്ടികൾ2

ബിയാട്രിസ് ആർതർ (ജനനം: ബെർണീസ് ഫ്രാങ്കൽ; മെയ് 13, 1922 - ഏപ്രിൽ 25, 2009) ഒരു അമേരിക്കൻ ഹാസ്യനടിയുമായിരുന്നു. 1947-ൽ നാടകങ്ങളിലൂടെ തന്റെ കരിയർ ആരംഭിച്ച ആർതർ, 1970-കളിൽ ടെലിവിഷനിലെ തന്റെ പ്രവർത്തനത്തിലൂടെ ലോകമെമ്പാടുമുള്ള അംഗീകാരം നേടുന്നതിന് മുമ്പ് ഓൾ ഇൻ ദ ഫാമിലി (1971-1972), മൗഡ് (1972-1978) എന്നീ ജനപ്രിയ സിറ്റ്‌കോമുകളിൽ മൗഡ് ഫിൻഡ്‌ലേ എന്ന കഥാപാത്രമായി നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നീട് 1980-കളിലും 1990-കളിലും ദ ഗോൾഡൻ ഗേൾസ് (1985-1992) എന്ന പരമ്പരയിൽ ഡൊറോത്തി സ്ബോർനാക്ക് ആയി വേഷമിട്ടു.

മെയ്ം എന്ന മ്യൂസിക്കലിലെ വെരാ ചാൾസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 1966-ലെ ഒരു മ്യൂസിക്കലിലെ മികച്ച മുഖ്യ നടിക്കുള്ള ടോണി അവാർഡ് മുതൽ അവർ തന്റെ കരിയറിൽ നിരവധി അംഗീകാരങ്ങൾ നേടി. 1977-ൽ മൗഡ്, 1988-ൽ ദി ഗോൾഡൻ ഗേൾസ് എന്നിവയിലെ വേഷങ്ങൾക്ക് ഒരു കോമഡി പരമ്പരയിലെ മികച്ച നായികയ്ക്കുള്ള എമ്മി അവാർഡുകൾ അവർ നേടി.

ആദ്യകാലം

[തിരുത്തുക]

1922 മെയ് 13 ന് ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ക്ലിൻ ബറോയിൽ റെബേക്ക (ഓസ്ട്രിയയിൽ ജനിച്ച പ്രെസ്നർ) ഫിലിപ്പ് ഫ്രാങ്കൽ ( ജനനം, പോളണ്ട്) ദമ്പതികളുടെ മകളായി ബെർണീസ് ഫ്രാങ്കൽ എന്ന പേരിൽ ജനിച്ചു.[1][2] അവളുടെ മൂത്ത സഹോദരി ഗെർട്രൂഡ്, ഇളയ സഹോദരി മരിയൻ (1926-2014) എന്നിവരോടൊപ്പം ഒരു ജൂത പാരമ്പര്യമുള്ള കുടുംബത്തിലാണ് ആർതർ വളർന്നത്.[3]

2009 ഏപ്രിൽ 25-ന് 86-ആം വയസ്സിൽ ലോസ് ഏഞ്ചൽസിലെ ബ്രെന്റ്‌വുഡിലുള്ള വീട്ടിൽ വച്ച് ആർതർ ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചു.[4]

അവലംബം

[തിരുത്തുക]
  1. "'Golden Girls' star Bea Arthur dies aged 86". Haaretz. April 26, 2009. Archived from the original on July 13, 2018. Retrieved December 4, 2013.
  2. "Certificate and Record of Birth #21106". kevinbuckstiegel.com. City of New York, Department of Health. May 13, 1922. Archived from the original (.JPG) on May 29, 2014. Retrieved July 12, 2008.
  3. Weber, Bruce (April 26, 2009). "Bea Arthur, Star of Two TV Comedies, Dies at 86". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Archived from the original on February 8, 2022. Retrieved February 12, 2022.
  4. Korn, Steven (April 25, 2009). "Beatrice Arthur, 'Golden Girls' star, dies at 86". Entertainment Weekly. Archived from the original on September 19, 2015. Retrieved July 20, 2015.
"https://ml.wikipedia.org/w/index.php?title=ബീ_ആർതർ&oldid=3940184" എന്ന താളിൽനിന്ന് ശേഖരിച്ചത്