Jump to content

ബിൽഹണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കശ്മീരി കവിയാണ്‌ ബിൽഹണൻ[1]. ചൗരപഞ്ചാശിക എന്ന കവിതാസമാഹാരമാണ്‌ അദ്ദേഹത്തിന്റെ പ്രശസ്ത രചന.


പാഞ്ചാലദേശത്തെ രാജാവായ മദനാഭിരാമന്റെ മകളായ യാമിനീപൂർണ്ണതിലകയെ ബിൽഹണൻ സ്നേഹിച്ചിരുന്നു, ഇതറിഞ്ഞ രാജാവ് ബിൽഹണനെ തടവിലാക്കി. തടവിൽ കിടന്ന് എഴുതിയ കവിതകളുടെ സമാഹാരമാണ്‌ ചൗരപഞ്ചാശികയെന്ന് കരുതപ്പെടുന്നു. ചൗരപഞ്ചാശിക വാമൊഴിയായി ഇന്ത്യയിലെങ്ങും പ്രചരിക്കപ്പെട്ടു.

പടിഞ്ഞാറൻ ചാലൂക്യ രാജാവായ വിക്രമാദിത്യൻ ആറാമനെ പുകഴ്ത്തിക്കൊണ്ട് ബിൽഹണൻ രചിച്ചതാണ്‌ വിക്രമാങ്കദേവചരിതം.

അവലംബം

[തിരുത്തുക]
  1. http://www.sacred-texts.com/hin/bilhana/index.htm


"https://ml.wikipedia.org/w/index.php?title=ബിൽഹണൻ&oldid=1698167" എന്ന താളിൽനിന്ന് ശേഖരിച്ചത്