Jump to content

ബതൽഹ മൊണാസ്ട്രി

Coordinates: 39°39′33″N 8°49′34″W / 39.65917°N 8.82611°W / 39.65917; -8.82611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Batalha Monastery
Native name
പോർച്ചുഗീസ്: Mosteiro da Batalha
Batalha Monastery is one of the most important Gothic sites in Portugal.
LocationBatalha, Portugal
Coordinates39°39′33″N 8°49′34″W / 39.65917°N 8.82611°W / 39.65917; -8.82611
Official name: Batalha Monastery
TypeCultural
Criteriai, ii
Designated1983 (7th session)
Reference no.264
State PartyPortugal
RegionEurope and North America

പോർചുഗലിലെ മദ്ധ്യപ്രദേശത്തുള്ള ലൈറിയ ജില്ലയിലെ ബതൽഹ സിവിൽ പാരിഷിൽ സ്ഥിതിചെയ്യുന്ന ഒരു ഡൊമിനിക്കൻ കോൺവെന്റാണ് ബതൽഹ മൊണാസ്ട്രി. ഇത് മൊണാ‍സ്ട്രി ഓഫ് ബാറ്റിൽ എന്ന് അറിയപ്പെടുന്നു. ഇതിന്റെ ഔദ്യോഗിക നാമം മൊണാസ്ട്രി ഓഫ് സെന്റ് മേരി ഓഫ് ദ വിക്ടറി (പോർചുഗീസ്: മൊണാസ്ട്രിയോ ഡെ സാന്ത മരിയ ഡ വിറ്റോറിയ) എന്നാണ് .1385 ലെ അൽജുബറോട്ട യുദ്ധത്തിന്റെ ഓർമ്മക്കായാണ് ഈ മൊണാസ്ട്രി നിർമ്മിച്ചത്. 15-ാം നൂറ്റാണ്ടിലെ അവിസ് രാജവംശത്തിലെ രാജാക്കന്മാരുടെ ഔദ്യോഗിക ശവമടക്ക് പള്ളിയായാണ് ഇത് പ്രവർത്തിച്ചിരുന്നത്. അന്ത്യ ഗോഥിക് വാസ്തുശൈലിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ മൊണാസ്ട്രി. മാനൂവിലൈൻ ശൈലിയും ഈ മൊണാസ്ട്രിയിൽ കാണാം.

സാന്തമരിയ ഡ വിറ്റോറിയ മൊണാസ്ട്രി

1385 ൽ  കാസ്ട്രില്ലൻസുമായി നടന്ന അൽജുബറോട്ട യുദ്ധത്തിൽ പോർചുഗൽ വിജയിച്ചതിന് വിർജിൻ മേരിക്കുള്ള നന്ദിസൂചകമായാണ് ഈ മൊണാസ്ട്രി നിർമ്മിച്ചത്. 1383-85 പ്രതിസന്ധിക്ക് ഈ യുദ്ധം വിരാമമിട്ടു.

1386 ൽ നിർമ്മാണം തുടങ്ങി 1517 ലാണ് മൊണാസ്ട്രിയുടെ പൂർത്തിയായത്. ഏഴു രാജാക്കന്മാരുടെ ഭരണകാലത്തായാണ് നിർമ്മാണം നടന്നത്. 15 ആർക്കിടെക്റ്റുമാരുടെ (മെസ്ട്രെ ഡാസ് ഒബ്രാസ് ഡ ബതൽഹ) അശ്രാന്ത പ്രയത്നഫലമായാണ് ഇതിന്റെ നിർമ്മാണം നടന്നത്. വളരെയധികം മനുഷ്യ പ്രയത്നവും ഉപകരണങ്ങളും നിർമ്മാണസാമഗ്രികളും ഇതിന്റെ നിർമ്മാണത്തിനായി ചെലവഴിക്കേണ്ടിവന്നു.

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]