ഫ്രഡറിക്ക് ജോലിയോ ക്യൂറി
ഫ്രഡറിക്ക് ജൂലിയോ ക്യൂറി Frédéric Joliot-Curie | |
---|---|
ജനനം | ഴാൻ ഫ്രഡറിക്ക് 19 മാർച്ച് 1900 |
മരണം | 14 ഓഗസ്റ്റ് 1958 പാരീസ് | (പ്രായം 58)
ദേശീയത | ഫ്രഞ്ച് |
കലാലയം | പാരീസ് സർവ്വകലാശാല |
അറിയപ്പെടുന്നത് | കൃത്രിമ റേഡിയോ ആക്ടീവത |
ജീവിതപങ്കാളി(കൾ) | ഇറേൻ ജോലിയോ ക്യൂറി |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം,രസതന്ത്രം |
ഡോക്ടർ ബിരുദ ഉപദേശകൻ | മേരി ക്യൂറി |
രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവായ ഫ്രഞ്ച് ഭൗതികശാസ്ത്രംശാസ്ത്രജ്ഞനായിരിന്നു ഴാൻ ഫ്രഡറിക്ക് ജോലിയോ ക്യൂറി (1900- 1958). പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞയായ ഇറേൻ ജോലിയോ ക്യൂറിയുടെ ഭർത്താവാണ്.
ജീവചരിത്രം
[തിരുത്തുക]ഴാൻ ഫ്രഡറിക്ക് 1900 മാർച്ച് 19-ന് പാരീസിൽ ജനിച്ചു. ഭൗതികശാസ്ത്രത്തിലാണ് ബിരുദം എടുത്തത്. 1925-ൽ മേരി കപൂറിയുടെ റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹായിയായി ജോലിക്ക് ചേർന്നു. അവിടെ വച്ചാണ് ഇറേൻ കുറെയെ കണ്ടുമുട്ടിയതും വിവാഹം ചെയ്തതും. ക്യൂറി ദമ്പതികൾക്ക് ആൺമക്കൾ ഇല്ലായിരിന്നു. അതിനാൽ കുടുംബപ്പേര് നിലനിർത്തുവാനായി ജോലിയോ ക്യൂറി എന്ന പേര് സ്വീകരിച്ചു.
ശാസ്ത്ര ഗവേഷണങ്ങൾ
[തിരുത്തുക]വിവാഹശേഷം ജോലിയോ ക്യൂറിയും ഇറേൻ ക്യൂറിയും ഒരുമിച്ചാണ് ഗവേഷണങ്ങൾ നടത്തിയിരുന്നത്. ന്യൂട്രോണിന്റേയും പോസിട്രോണിന്റേയും കണ്ടുപിടിത്തത്തിന്റെ അടുത്ത് വരെ അവർ എത്തിയതായിരിന്നു. പക്ഷേ അതിന് മുമ്പ് തന്നെ ജെയിംസ് ചാഡ് വിക്ക് ന്യൂട്രോണും ആൻഡേഴ്സൺ പോസിട്രോണും കണ്ടു പിടിച്ചു. പിന്നീടും ഫ്രഡറിക്ക് - ഇറേൻ ദമ്പതിമാർ ഗവേഷണം തുടർന്നു. അലൂമിനിയത്തിൽ ആൽഫാ കിരണങ്ങൾ തൊടുത്തുവിടുന്ന പരീക്ഷണങ്ങൾ ചെയ്തു. പരീക്ഷണത്തിൽ ഇടയ്ക്കിടെ ആൽഫാ കിരണങ്ങൾ തൊടുത്ത് വിടുന്നത് നിർത്തുമായിരിന്നു. ആ സമയത്ത് അലൂമിനിയത്തിൽ നിന്ന് റേഡിയോ ആക്ടീവ് വികിരണങ്ങൾ പുറപ്പെടുന്നതായി കണ്ടു. അങ്ങനെ പ്രോട്ടോണുകൾ നഷ്ടപ്പെടുന്നത് മൂലം ചില അലൂമിനിയം ആറ്റങ്ങൾ ഫോസ്ഫറസ് ആയി മാറുന്നതും മനസ്സിലാക്കി. ഈ ഫോസ്ഫറസ് ആറ്റങ്ങൾ പ്രകൃതിയിൽ കാണപ്പെടാത്ത റേഡിയോ ആക്ടീവ് ഐസോട്ടോപ്പുകളായിന്നു. അങ്ങനെ 1934 ൽ കൃത്രിമ റേഡിയോ ആക്ടീവത കണ്ടുപിടിക്കപ്പെട്ടു. ഈ കണ്ടുപിടിത്തത്തിന് 1935-ൽ രസതന്ത്രത്തിനുള്ള നെബേൽ സമ്മാനം ഫ്രഡറിക്ക് ജോലിയോ ക്യൂറിക്കും ഇറേൻ ജോലിയോ ക്യൂറിക്കും നൽകപ്പെട്ടു.[1]
- ↑ ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പേജ് 138.