പർസാനിയ
പർസാനിയ | |
---|---|
പ്രമാണം:Parzania.jpg | |
സംവിധാനം | രാഹുൽ ദലോക്കിയ |
നിർമ്മാണം | രാഹുൽ ദലോക്കിയ കമാൽ പട്ടേൾ |
രചന | ഡേവിഡ്. എൻ. ധോനിഹു രാഹുൽ ദലോക്കിയ |
അഭിനേതാക്കൾ | നസറുദ്ദീൻ ഷാ സരിക കോറിൻ നിമക് രാജ് സുറ്റ്സി പർസാൻ ദസ്തൂർ |
സംഗീതം | സാക്കിർ ഹുസൈൻ തൗഫീഖ് ഖുറൈഷി |
ഛായാഗ്രഹണം | റോബർട്ട് ഡി.ഇറാസ് |
ചിത്രസംയോജനം | ആരിഫ് ശൈഖ് |
വിതരണം | പി.വി.ആർ. പിക്‌ചേഴ്സ് |
റിലീസിങ് തീയതി | നവംബർ 26, 2005 (ചലച്ചിത്രമേള) ജനുവരി 26, 2007 (theatrical) |
രാജ്യം | യു.എസ്.എ. ഭാരതം |
ഭാഷ | ഇംഗ്ലീഷ് ഗുജറാത്തി പാർസി |
ബജറ്റ് | US$ 700,000[1] |
സമയദൈർഘ്യം | 122 min |
2002 ലെ ഗുജറാത്ത് വംശഹത്യയെ ആധാരമാക്കി 2007 ൽ ഭാരതത്തിലറങ്ങിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ചലച്ചിത്രമാണ് പർസാനിയ (ഭാഷാർഥം:ഭൂമിയിലെ സ്വർഗ്ഗവും നരഗവും[2]). രാഹുൽ ധലാക്കിയ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ ധലോക്കിയയും ഡേവിഡ്. എൻ. ധോനിഹുവും ചേർന്നാണ് എഴുതിയത്. നസീറുദ്ദീൻ ഷാ,സരിക എന്നിവരാണ് മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചത്. ഏഴുലക്ഷം അമേരിക്കൻ ഡോളർ ബഡ്ജറ്റിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രം ചിത്രീകരിച്ചത് അഹമദാബാദിലും ഹൈദരാബാദിലും ആയിരുന്നു.
2002 ലെ ഗുജറാത്ത് കലാപകാലത്ത് അപ്രത്യക്ഷനായ അസ്ഹർ മോഡി എന്ന് പത്തുവയസ്സായ പാർസി ബാലന്റെ (ചിത്രത്തിൽ പർസാൻ പിതാവാല) യഥാർഥ കഥയാണ് ഈ ചിത്രത്തിന് പ്രചോദനമായത്. പിതാവാല കുടുംബം തങ്ങളുടെ കാണാതായ മകനെ അന്വേഷിച്ചിറങ്ങുന്ന യാത്രയെ പിന്തുടരുകയാണ് ചിത്രം.
2007 ജനുവരി 26 ന് ചിത്രം പ്രദർശനത്തിനെത്തുന്നതിന് മുമ്പ് 2005 നവംബർ 26 ന് ഗോവയിൽ നടന്ന 36-ആമത് അന്തർദേശീയ ചലച്ചിത്ര മേളയിൽ ഇത് പ്രദർശിപ്പിക്കപ്പെട്ടിരുന്നു[3].
അവലംബം
[തിരുത്തുക]- ↑ Chu, Henry (2007-02-25). "Film about massacre banned in India state". The Los Angeles Times. San Francisco Chronicle. Retrieved 2009-02-22.
{{cite news}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help); Italic or bold markup not allowed in:|work=
(help) - ↑ "Heaven & Hell On Earth - Overview". Allmovie. Retrieved 2009-02-22.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Kamath, Sudhish (2005-12-03). "Turnout spells success for IFFI". The Hindu. Archived from the original on 2006-03-05. Retrieved 2009-02-22.
{{cite news}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help)